നിങ്ങളാണ് ശക്തിയെന്ന് അമ്പിളി ദേവി! നൃത്തവേദിയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് താരദമ്പതികള്‍! കാണൂ!

സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു അമ്പിളി ദേവിയുടെ ജീവിതത്തില്‍ അരങ്ങേറിയത്. ക്യാമറാമാനായ ലോവലുമായുള്ള വിവാഹത്തില്‍ നിന്നും മോചനം നേടിയ താരം അടുത്തിടെയാണ് ആദിത്യന്‍ ജയന്റെ ജീവിതസഖിയായത്. സീത സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചുവരുന്നതിനിടയിലാണ് ഇരുവരും വിവാഹിതരായത്. കലോത്സവ വേദിയില്‍ നിന്നുമാണ് അമ്പിളി ദേവി സിനിമയിലേക്കെത്തിയത്. നൃത്തത്തെ ജീവവായുവായി കാണുന്ന താരം ഇടയ്ക്കിടയ്ക്ക് പെര്‍ഫോമന്‍സുമായി എത്താറുണ്ട്. കടയ്ക്കല്‍ ഭഗവതിക്ക് മുന്നില്‍ പെര്‍ഫോം ചെയ്തതിന് ശേഷമുള്ള ചിത്രങ്ങളുമായെത്തിരിക്കുകയാണ് താരദമ്പതികള്‍.

ജീവിതത്തില്‍ പണം വലിയൊരു ഘടകമാണെങ്കിലും സമാധാനവും സ്‌നേഹവുമാണ് വലുതെന്ന് മനസ്സിലാക്കുന്നുവെന്ന കുറിപ്പിനൊപ്പമാണ് ആദിത്യന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിങ്ങളാണ് എന്റെ ശക്തിയെന്ന് പറഞ്ഞായിരുന്നു അമ്പിളി ദേവിയെത്തിയത്. ഇരുവരുടേയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തു. ആദിത്യന്റെ കുടുംബ ക്ഷേത്രമായ അമ്പലപ്പുഴ ക്ഷേത്ര സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു.

Ambili Devi

ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അധികമാരും വിശ്വസിച്ചിരുന്നില്ല. സീരിയലിന് വേണ്ടി ചിത്രീകരിച്ച വിവാഹമായിരിക്കും ഇതെന്നായിരുന്നു പലരും കരുതിയത്. ആദ്യഭര്‍ത്താവിന്റെ പ്രതികരണവും ആഘോഷവുമൊക്കെ കണ്ടതിന് പിന്നാലെയായാണ് അമ്പിളി ദേവിയും ആദിത്യനും പ്രതികരണവുമായി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X