ആണൊരുത്തനാണ് ഒപ്പമുള്ളതെന്ന് അമ്പിളി ദേവി! അച്ചിവീട്ടില്‍ കിടക്കുന്നവനല്ല! വിമര്‍ശനത്തിന് മറുപടി!
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്ന താരത്തിന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് അടുത്തിടെയാണ് എല്ലാവരും അറിഞ്ഞത്. ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതിന് ശേഷം മകന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് താരം വ്യക്തമാക്കിയിരുന്നു. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായി മുന്നേറുന്നതിനിടയിലായിരുന്നു ആദിത്യന്‍ ജയനും അമ്പിളിയും ഒരുമിച്ചത്. സീത സീരിയലിലെ രംഗമാണോ ഇതെന്നായിരുന്നു ആരാധകര്‍ ആദ്യം ചോദിച്ചത്. വിവാഹത്തിന് പിന്നാലെയായി കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.
കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് ഇരുവരും. അടുത്തിടെയായിരുന്നു 7ാം മാസത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന സന്തോഷവുമായി ആദിത്യനെത്തിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പമായാണ് ചടങ്ങ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറായി മാറിയിരുന്നു. ഇരുവരേയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസയുമായി ആരാധകരും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്.

വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ഇവരെത്തിയത്. പരിപാടിയുടെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അമ്പിളി ദേവി പോസ്റ്റ് ചെയ്ത വീഡിയോ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറിയത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായി കടുത്ത വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നുവന്നത്. പോസ്റ്റിന് കീഴിലെ കമന്റിന് മറുപടിയുമായി അമ്പിളി ദേവി മാത്രമല്ല ആദിത്യനും എത്തിയിട്ടുണ്ട്.

അച്ചിവീട്ടില്‍ കിടക്കുന്ന ഒരാള്‍ ഉണ്ടായിരുന്നുവെന്നും അതിനാലാണ് അതുകൊണ്ടാണ് എല്ലാം നഷ്ടമായതെന്നും പറഞ്ഞായിരുന്നു അമ്പിളി ദേവി തുടങ്ങിയത്. ഇപ്പോള്‍ ആണൊരുത്തനാണ് തനിക്കൊപ്പമുള്ളത്. ഇവിടെ നില്‍ക്കുന്നില്ലെന്ന വിഷമം മാത്രമേയുള്ളൂ. പോസ്റ്റിന് കീഴില്‍ ഇത്തരത്തിലൊരു കമന്റ് കണ്ടിരുന്നുവെന്നും അതിനാലാണ് ഇങ്ങനെയൊരു കമന്റെന്നും അമ്പിളി കുറിച്ചിരുന്നു. സംസാരത്തിലും പ്രവര്‍ത്തിയിലും മാന്യതയുള്ളയാളാണ് ആദിത്യനെന്നും ഇത്തരത്തിലുള്ള കമന്റുകള്‍ അവഗണിച്ചൂടേയെന്നുമായിരുന്നു ഒരാള്‍ ചോദിച്ചത്.

താന്‍ അച്ചിവീട്ടില്‍ കിടക്കുന്നുവെന്ന് ചില തെണ്ടികള്‍ പറയുമെന്നും അമ്പിളിയും മക്കളും മാത്രമാണ് തന്റേതെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. തന്റേത് മാത്രമേ സ്വന്തമെന്ന് പറയൂയെന്നും ആദിത്യനും കുറിച്ചതോടെയാണ് ഇങ്ങനെ പറയുന്നതിലെ അപാകതയെക്കുറിച്ച് വ്യക്തമാക്കി ഒരാളെത്തിയത്. ഇത്തരത്തിലൊരു കമന്റ് പോസ്റ്റ് ചെയ്യുമ്പോള്‍ അത് അമ്പിളിയുടെ വീട്ടുകാരെ ബാധിക്കില്ലേയെന്നായിരുന്നു ചോദ്യം. സംസ്‌കാരശൂന്യതയെ അവഗണിച്ച് മുന്നോട്ട് പോവൂയെന്ന ഉപദേശവും അവര്‍ നല്‍കിയിരുന്നു. കുടുംബത്തെ പൊന്ന് പോലെ സ്‌നേഹിച്ചാണ് താന്‍ മുന്നോട്ട് പോവുന്നതെന്നായിരുന്നു ആദിത്യന്‍ പറഞ്ഞത്.

വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു കുഞ്ഞിന്റെ വരവിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഇവരെത്തിയത്. ഡോക്ടര്‍ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും അതിനാല്‍ താന്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയാണെന്നുമായിരുന്നു പിന്നീട് അമ്പിളി ദേവി പറഞ്ഞത്. പകരക്കാരിയായി വരുന്ന താരത്തിനും ശക്തമായ പിന്തുണ നല്‍കണമെന്ന് താരം അഭ്യര്‍ത്ഥിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമ്പിളി ദേവിയും ആദിത്യനും പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. അതിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് ഇരുവരും ഇപ്പോള്‍ എത്താറുള്ളത്. ഏഴാം മാസത്തിലെ ചടങ്ങ് പൂര്‍ത്തിയാക്കിയതിനെക്കുറിച്ചായിരുന്നു ഒടുവിലായി ഇരുവരും പറഞ്ഞത്. അമ്പിളിയെക്കുറിച്ച് മാത്രമല്ല അപ്പൂസിനെക്കുറിച്ച് വാചാലനായും ആദിത്യന്‍ എത്താറുണ്ട്.

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇരുവരും. വിമര്‍ശനങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലായിരുന്നു ശക്തമായ പിന്തുണ അറിയിച്ച് ആരാധകരെത്തിയത്. പോസ്റ്റുകള്‍ക്ക് കീഴില്‍ ചുട്ടമറുപടി നല്‍കിയും അവരെത്താറുണ്ട്. അമ്പിളിയുടേയും ആദിത്യന്റേയും മറുപടിക്ക് കൈയ്യടിച്ചാണ് ഇപ്പോള്‍ ആരാധകരെത്തിയിട്ടുള്ളത്.


Click it and Unblock the Notifications











