അമ്പിളി ദേവിയും ആദിത്യനും ചേര്‍ന്ന് മകന് പേരിട്ടു! അര്‍ജുന്‍റെ നൂലുകെട്ട് കഴിഞ്ഞു!ചിത്രങ്ങള്‍ വൈറല്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു താരം പറഞ്ഞത്.
കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിനിടയിലെ വിശേഷങ്ങളെക്കുറിച്ചായിരുന്നു ഇരുവരും പിന്നീട് വാചാലരായത്. ചെക്കപ്പിന്റെ വിശേഷങ്ങളും ആശുപത്രിയിലേക്ക് പോവുന്നതിനിടയിലെ ചിത്രങ്ങളുമൊക്കെ ആദിത്യന്‍ ജയന്‍ പങ്കുവെച്ചിരുന്നു. വളരെ പെട്ടെന്നാണ് ഇവരുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് മകനെത്തിയതിനെക്കുറിച്ചും ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചുമൊക്കെ ആദിത്യന്‍ പറഞ്ഞിരുന്നു. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും മാറി ഇടയ്ക്ക് മകനെ കാണാനായെത്തുന്ന വിശേഷവും ആദിത്യന്‍ പോസ്റ്റ് ചെയ്തിരുന്നു. മകന്റെ പേരിടലും ഇരുപത്തെട്ട് ചടങ്ങും കഴിഞ്ഞുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആദിത്യനും അമ്പിളിയും.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ആദിത്യന്‍ ജയന്‍ ഫേസ്ബുക്ക് പേജ്.

നൂലുകെട്ടും പേരിടലും
20.11.2019 നായിരുന്നു ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു. ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി.
ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു "അർജുൻ". പ്രാർത്ഥിക്കണം എല്ലാവരും പ്രാര്‍ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി എന്ന കുറിപ്പിനൊപ്പമായാണ് ആദിത്യന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

പ്രിയപ്പെട്ടവരുടെ സാന്നിധ്യം
പ്രിയപ്പെട്ടവരെക്കുറിച്ച് എന്നും വാചാലനാവാറുണ്ട് ആദിത്യന്‍. ഒപ്പം നില്‍ക്കുന്നവരെ എല്ലാ ചടങ്ങുകളിലേക്കും വിളിക്കാറുണ്ട്. ഇത്തവണയും അങ്ങനെ തന്നെയായിരുന്നു. പേരിടലും നൂലുകെട്ടിനുമൊക്കെയായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. അഭിനേത്രിയായ സേതുലക്ഷ്മിക്കും കന്യഭാരതിക്കുമൊപ്പമുള്ള ചിത്രങ്ങളും ആദിത്യന്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനകം തന്നെ പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മുഖം കാണുന്ന ചിത്രങ്ങള്‍
കുഞ്ഞതിഥിയെക്കുറിച്ച് വാചാലനാവാറുണ്ടെങ്കിലും മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ആദിത്യന്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നില്ല. അപ്പൂസിനും ചക്കരാസിനുമൊപ്പമുള്ള ചിത്രങ്ങളുമായെത്തിയപ്പോഴും ആരാധകര്‍ പരാതി പറഞ്ഞത് ഇതേക്കുറിച്ചായിരുന്നു. തന്‍രെ സീരിയല്‍ മകനെ കാണിക്കുന്നതിന്‍റെ ചിത്രവും ആദിത്യന്‍ പോസ്റ്റ് ചെയ്തിരുന്നു. കൊച്ചുകുട്ടികളെ ടെലിവിഷന്‍ കാണിക്കാന്‍ പാടില്ലെന്നും കണ്ണിന് പ്രശ്നമായേക്കാമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ആദ്യമായി ചെയ്തതാണെന്നും ഇനി ചെയ്യില്ലെന്നുമായിരുന്നു ആദിത്യന്‍ പറഞ്ഞത്.

ആരാധകര്‍ക്ക് സന്തോഷം
കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥിയുടെ ചിത്രം കാണാനായതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. പോരാട്ട വീര്യവുമായി... അർജുൻ... ജയിക്കാൻ ജനിച്ചവൻ ജയൻ. പോരാടി ജയിക്കുന്നവൻ.... അർജുൻ ജയൻ പേരിനെ അഭിന്ദിച്ചുള്ള കമന്‍റുകളും പോസ്റ്റിന് കീഴിലുണ്ട്. ആദിത്യന്‍റെ ഫോട്ടോ കോപ്പിയാണ് മകനെന്നായിരുന്നു ഒരാളുടെ കമന്‍റ്. അമ്പിളിയെ തിരക്കിയായിരുന്നു മറ്റ് ചിലരെത്തിയത്. എന്നും ഈ സന്തോഷം നിങ്ങള്‍ക്കുണ്ടാവട്ടെയന്നും ആരാധകര്‍ പറയുന്നുണ്ട്.

പുതിയ പരമ്പരയില്‍
നാളുകള്‍ക്ക് ശേഷം മഴവില്‍ മനോരമയിലെ ഒരു സീരിയലില്‍ അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ചും ആദിത്യനെത്തിയിരുന്നു. എല്ലാവരും ഒപ്പം നില്‍ക്കണമെന്നും നിങ്ങളുടെ പിന്തുണയാണ് തന്നെ നയിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ബിഗ് ബോസ് 2 ല്‍ താരവും പങ്കെടുത്തേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അങ്ങനെയൊരു കാര്യത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും ബിഗ് ബോസിലേക്ക് താനില്ലെന്നും ആദിത്യന്‍ വ്യക്തമാക്കിയിരുന്നു.

അന്നേ ഇഷ്ടമായിരുന്നു
അമ്പിളി ദേവിയെ തനിക്ക് നേരത്തെ തന്നെ ഇഷ്ടമായിരുന്നുവെന്ന് ആദിത്യന്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നിയോഗം പോലെയാണ് അമ്പിളി തന്‍രെ ജീവിതത്തിലേക്കെത്തിയതെന്നും താരം പറഞ്ഞിരുന്നു. വടക്കുന്നാഥനില്‍ വെച്ചായിരുന്നു തുടക്കമെന്നും ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളും മുന്‍പ് ആദിത്യന്‍ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications