ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനമായി ചുടുചുംബനമേകി അമ്പിളി ദേവി! ചിത്രം വൈറലാവുന്നു!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അമ്പിളി ദേവി. സീത, സ്ത്രീപദം തുടങ്ങിയ സീരിയലുകളുമായി മുന്നേറുന്നതിനിടയിലാണ് താരം ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചത് . കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ഡോക്ടര്‍ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചതിനാലുമാണ് താന്‍ ബ്രേക്കെടുക്കുന്നതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. സീത സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായത്. സീരിയലില്‍ ഇരുവരും ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് വേഷമിട്ടത്. സീരിയലിലെ രംഗമാണോ അതോ യഥാര്‍ത്ഥത്തിലേതാണോ എന്ന സംശയത്തിലായിരുന്നു ആരാധകര്‍. ഇതിന് പിന്നാലെയായാണ് ആദിത്യനും അമ്പിളിയും വിവാഹത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് എത്തിയത്. ഇവരുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

അമ്പിളി ദേവിയുടെ ആദ്യനായകന്‍ കൂടിയായ ആദിത്യന് നേരത്തെ തന്നെ മനസ്സില്‍ പ്രണയം തോന്നിയിരുന്നു. അമ്പിളിയോട് അന്ന് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നില്ല. പിന്നീടാണ് ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള അവസരം ലഭിച്ചത്. വിവാഹമോചിതയായി തുടരുന്നതിനിടയിലായിരുന്നു ഇരുവരും ഒരുമിച്ചത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു അമ്പിളി ദേവി. ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കി ഇവരെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന് സമ്മാനം നല്‍കിയതിന്‍റെ വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് അമ്പിളി ദേവി.

പിറന്നാള്‍ ദിനത്തിലെ സമ്മാനം

പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കാറുണ്ട് എല്ലാവരും. ഏറ്റവും വിശേഷപ്പെട്ട സമ്മാനമാണ് താന്‍ ഭര്‍ത്താവിന് നല്‍കിയതെന്നാണ് അമ്പിളി ദേവി പറയുന്നത്. ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ ഒന്നാം ഓണം ഉത്രടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ ബര്‍ത്ത് ഡേറ്റ് ഇന്നാണ്, സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ലെന്നായിരുന്നു അമ്പിളി ദേവി കുറിച്ചത്. ആദിത്യന്‍റെ കവിളില്‍ ഉമ്മ വെക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ആദിത്യന് ജന്മദിനാശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. കുടുംബത്തിലെ ഈ സന്തോഷം എന്നും നിലനില്‍ക്കട്ടയെന്ന കമന്‍റുകളും പോസ്റ്റിന് കീഴിലുണ്ട്.

ഇടവേളയിലാണ്

അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥയിലാണ് താനെന്ന് വ്യക്തമാക്കി നേരത്തെ അമ്പിളി ദേവി എത്തിയിരുന്നു. വീണ്ടും അമ്മയാവുന്നതിന്റെ സന്തോഷത്തിലാണ് താരം. ശാരീരികമായി തീര വയ്യാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലാണ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞിരുന്നു. സ്റ്റെപ്പ് കയറാനോ യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്, അവസ്ഥ ഇതായതിനാല്‍ മാറി നില്‍ക്കാതെ പറ്റുകയുമില്ലെന്നായിരുന്നു താരം പറഞ്ഞത്.

സീതയിലും സ്ത്രീപദത്തിലും

സീരിയലില്‍ നിന്നും മികച്ച പിന്തുണയായിരുന്നു അമ്പിളി ദേവിക്ക് ലഭിച്ചത്. സംവിധായകനും നിര്‍മ്മാതാവും മറ്റ് താരങ്ങളുമെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. സീരിയിലിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് വീണ്ടും വിളിച്ചിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു ലൈവിനെക്കുറിച്ച് തീരുമാനിച്ചതെന്നും കാര്യങ്ങള്‍ വിശദീകരിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണെന്നും താരം പറഞ്ഞിരുന്നു. മഴവില്‍ മനോരമയിലെ സ്ത്രീപദത്തിലും ഫ്‌ളവേഴ്‌സ് ചാനലിലെ സീതയിലുമായിരുന്നു അമ്പിളി ദേവി അഭിനയിച്ചുകൊണ്ടിരുന്നത്.

വിവാഹത്തിന് പിന്നാലെ വിവാദം

2019 ജനുവരി 25നായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ അത്ര നല്ല കാര്യങ്ങളായിരുന്നില്ല ഇവരെ കാത്തിരുന്നത്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തിലും ആരാധകര്‍ ഇവര്‍ക്കൊപ്പമായിരുന്നു. ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ഇരുവരും എത്തിയത്.

സൗഹൃദമുണ്ടായിരുന്നു

അമ്പിളി ദേവിയുടെ ആദ്യ നായകനായി അഭിനയിച്ചത് ആദിത്യനായിരുന്നു. അന്നേ അവളെ അറിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.. സെറ്റിലും ശാന്ത സ്വഭാവക്കാരിയാണ്. എല്ലാവര്‍ക്കും അവളെ വളരെ ഇഷ്ടമാണ്. സെറ്റില്‍ വളരെ സൈലന്റായിരുന്നു അമ്പിളി. അന്ന് ആ ഇഷ്ടം അറിയിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അതിനിടയില്‍ത്തന്നെ ലോവല്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നിരുന്നു. തന്റെ നല്ല സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. അവരുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങളെക്കുറിച്ചും അമ്പിളി ദേവി പറഞ്ഞിരുന്നു. ഒരുമിച്ച് പോവാന്‍ കഴിയില്ലെന്ന് വ്യക്തമായപ്പോഴാണ് ഇരുവരും വേര്‍പിരിഞ്ഞതെന്ന് അറിയാമെന്നും നേരത്തെ ഒരു അഭിമുഖത്തിനിടയില്‍ ആദിത്യന്‍ വ്യക്തമാക്കിയിരുന്നു.

ആദിത്യന്‍റെ പിന്തുണ

വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്നും ഇറങ്ങി ആദ്യം പോയത് ഡാന്‍സ് പരിപാടിക്കായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. അമ്പിളിയുടെ കലാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി എന്നും താനൊപ്പമുണ്ടാവുമെന്നും ആദിത്യന്‍ വ്യക്തമാക്കിയിരുന്നു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചിട്ടുണ്ട് അമ്പിളി ദേവി. കലോത്സവ വേദിയില്‍ നിന്നുമാണ് താരം സിനിമയിലേക്കെത്തിയത്.

മകന്റെ പിറന്നാളും ആഘോഷിച്ചു

വിവാഹത്തിന് പിന്നാലെ മകന്റെ പിറന്നാള്‍ ഇരുവരും ആഘോഷമാക്കി മാറ്റിയിരുന്നു. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആദിത്യനുമായി നല്ല കൂട്ടാണ് മകന്‍. മകന്റെ പിറന്നാളിന് പോലും കേക്ക് മുറിക്കാത്ത വ്യക്തി തന്‍രെ വിവാഹത്തെക്കുറിച്ച് കേട്ടപ്പോള്‍ കേക്ക് മുറിച്ചെന്ന് കേട്ടപ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X