അമ്പിളി ദേവിയുടെ പോസ്റ്റിന് ആദിത്യന്‍റെ കമന്‍റ്!അങ്ങോട്ട് വരുന്നുണ്ട്! ഉമ്മച്ചന്‍മാരെ കാണണം!

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരജോഡികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീത സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. സീരിയലിലെ വിവാഹമാണോ ഇതെന്ന തരത്തിലുള്ള സംശയത്തിലായിരുന്നു ആരാധകര്‍. സീരിയലില്‍ മാത്രമല്ല ജീവിതത്തിലും ഇരുവരും ഒരുമിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി ഇവര്‍ക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചായിരുന്നു ചിലരെത്തിയത്. പ്രേക്ഷകര്‍ മാത്രമല്ല സീരിയല്‍ മേഖലയില്‍ നിന്നുള്ളവരും ഇവരെ വിമര്‍ശിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ കടുത്തതോടെയായിരുന്നു വിശദീകരണവുമായി അമ്പിളി ദേവിയും ആദിത്യനും എത്തിയത്. തങ്ങളുടെ കുടുംബ ജീവിതത്തെ തകര്‍ക്കാനായി ശ്രമക്കുന്നവരെ അറിയാമെന്ന് ഇരുവരും പറഞ്ഞിരുന്നു. അത്തരത്തിലുള്ള പ്രചാരണം നടത്തുന്നവരോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. അത്തരത്തില്‍ തങ്ങള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച നടിക്ക് മറുപടിയുമായി ആദിത്യന്‍ ജയന്‍ അടുത്തിടെ എത്തിയിരുന്നു. മക്കളുടെ ക്യൂട്ട് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമ്പിളി ദേവി. പോസ്റ്റിന് കീഴിലായി കമന്റുമായി ആദിത്യന്‍ ജയന്‍ എത്തിയിരുന്നു.

മക്കളുടെ ക്യൂട്ട് വീഡിയോ

മക്കളുടെ ക്യൂട്ട് വീഡിയോ

മുല്ല എന്ന ചിത്രത്തിലെ കണ്ണിന്‍ വാതില്‍ ചാരാതെ എന്ന ഗാനത്തിനൊപ്പം മക്കളുടെ മനോഹരനിമിഷങ്ങള്‍ ചേര്‍ത്തായിരുന്നു അമ്പിളി ദേവി എത്തിയത്. സീരിയല്‍ വിശേഷങ്ങള്‍ മാത്രമല്ല മക്കളുടെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും അമ്പിളി ദേവിയും ആദിത്യനും എത്താറുണ്ട്. കുഞ്ഞതിഥിയായ അര്‍ജുന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അതാത് സമയത്ത് തന്നെ അറിയാറുണ്ട്. മക്കളേയും ഭാര്യയേയും വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആദിത്യന്‍ എത്താറുള്ളത്. കുഞ്ഞനിയനെ ഓമനിക്കുന്ന അപ്പുവിന്റെ വീഡിയോയുമായാണ് അമ്പിളി ദേവി എത്തിയത്.

ആദിത്യന്റെ കമന്റ്

ആദിത്യന്റെ കമന്റ്

അമ്പിളി ദേവിയുടെ പോസ്റ്റിന് കീഴിലെ ആദ്യത്തെ കമന്റ് ആദിത്യന്റേതായിരുന്നു. എന്താ പറയേണ്ടത്, ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്, ഉമ്മച്ചന്‍മാര് എന്നായിരുന്നു ആദിത്യന്റെ കമന്റ്. മറുപടിയുമായി അമ്പിളി ദേവിയും എത്തിയിരുന്നു. ക്യൂട്ട് വീഡിയോയും സ്വീറ്റ് കമന്റുമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. എന്നും എപ്പോഴും ഈ സന്തോഷം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയട്ടെ, ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു ഒരാളുടെ കമന്റ്.

അപ്പുവും അര്‍ജുനും

അപ്പുവും അര്‍ജുനും

കൊറോണയും ലോക് ഡൗണും കഴിഞ്ഞ് കുട്ടന്‍മാരെ കാണാനായി ഞങ്ങള്‍ എത്തുന്നുണ്ടെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ടായിരുന്നു. അമ്പിളി ദേവിയുടെ മകനായ അപ്പുവുമായി ആദിത്യന്‍ ആദ്യമേ തന്നെ നല്ല കൂട്ടായിരുന്നു. മകനെക്കുറിച്ചായിരുന്നു താന്‍ ആശങ്കപ്പെട്ടതെന്നും, വിവാഹമോചനത്തിന് ശേഷം ഇനിയുള്ള ജീവിതം അപ്പുവിനൊപ്പം എന്ന് തീരുമാനിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ആദിത്യനുമായി അപ്പുവിനുള്ള ബന്ധത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും മനസ്സിലാക്കിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നുവെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

വിവാഹ ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു അമ്പിളി ദേവി. സ്ത്രീപദമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇടവേളയെക്കുറിച്ച് പറഞ്ഞത്. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ച് അവധിയെടുക്കുകയാണെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നുമായിരുന്നു അമ്പിളി പറഞ്ഞത്. അഭിനയത്തില്‍ സജീവമല്ലെങ്കിലും അമ്പിളി ദേവിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X