മക്കളുടെ ചിത്രങ്ങളുമായി അമ്പിളി ദേവി! കമന്‍റുമായി ആദിത്യന്‍ ജയനും! ചിത്രം വൈറലാവുന്നു! കാണൂ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അമ്പിളി ദേവി. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരം അടുത്തിടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായിരുന്നു ഇടവേള. കാത്തിരിപ്പിനൊടുവിലായാണ് അര്‍ജുന്‍ എത്തിയത്. അപ്പൂസിനും അര്‍ജുനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്കിലൂടെ ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. ആദിത്യന്‍ ജയനും സ്‌നേഹം അറിയിച്ച് എത്തിയിരുന്നു. സീതയെന്ന പരമ്പരയില്‍ അഭിനയിച്ചുവരുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളിയും വിവാഹിതരായത്.

അമ്പിളിയെ നേരത്തെ തന്നെ ഇഷ്ടമായിരുന്നുവെന്ന് ആദിത്യന്‍ പറഞ്ഞിരുന്നു. അന്ന് അത് പറയാന്‍ കഴിഞ്ഞില്ലെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അമ്പിളി തനിക്കരികിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ഇരുവരും. സീതയില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചുവരുന്നതിനിടയിലായിരുന്നു ഇരുവരും വിവാഹിതരായത്. പരമ്പരയിലെ രംഗമാണോ ഇതെന്ന സംശയത്തിലായിരുന്നു പ്രേക്ഷകര്‍. സ്‌ക്രീനിലല്ല ജീവിതത്തില്‍ തങ്ങള്‍ ഒരുമിച്ചുവെന്ന് വ്യക്തമാക്കി ഇരുവരും എത്തിയതോടെ ആരാധകര്‍ക്കും സന്തോഷമാവുകയായിരുന്നു.

Ambili Devi

അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. ഇടവേളയ്ക്ക് ശേഷം നൃത്തപരിപാടിയുമായി എത്തുന്നുണ്ടെന്നും ഒപ്പമുണ്ടാവണമെന്നും പറഞ്ഞും അമ്പിളി ദേവി എത്തിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു അമ്പിളി ദേവി. യുവജനോത്സവ വേദിയില്‍ നിന്നുമായിരുന്നു താരം അഭിനയരംഗത്തേക്ക് എത്തിയത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X