ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലല്ലോ, മകന്റെ സങ്കടത്തില്‍ ആശ്വാസമായി അമ്പിളി ദേവി

സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറ സാന്നിധ്യമായിരുന്ന നടി അമ്പിളി ദേവി ഇപ്പോള്‍ സീരിയലുകളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ നടിയെ വലിയ വിവാദങ്ങളിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ രണ്ട് ആണ്‍മക്കളുടെ കൂടെ സിംഗിള്‍ മദറായി ജീവിതം അടിച്ചുപൊളിക്കുകയാണോ അമ്പിളിയിപ്പോള്‍.

അഭിനയത്തിന് പുറമേ നൃത്തവും കൈകാര്യം ചെയ്യുന്ന നടി വലിയൊരു ഡാന്‍സ് സ്‌കൂള്‍ കൊണ്ടു പോവുന്നുണ്ട്. മാത്രമല്ല യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും നടി എത്താറുണ്ട്. ഇപ്പോഴിതാ തന്നെ മക്കളുടെ സന്തോഷത്തെക്കുറിച്ച് പറഞ്ഞാണ് നടി പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുന്നത്.

ambili-devi

സ്‌കൂളില്‍ നിന്നും മടങ്ങിവന്ന മക്കളോട് പുതിയൊരു വിശേഷം ഉണ്ടല്ലോ അത് എന്താണെന്ന് ചോദിച്ചാണ് നടി സംസാരിച്ച് തുടങ്ങിയത്. ഇളയ മകന്റെ കഴുത്തില്‍ ഒരു മെഡല്‍ കിടക്കുന്നതിനെ പറ്റിയായിരുന്നു ചോദ്യം. എന്നാല്‍ അത് ചേട്ടന്‍ വിജയിച്ചപ്പോള്‍ ലഭിച്ചതാണെന്നും തനിക്കും ഒന്നും കിട്ടിയില്ലെന്നും പറഞ്ഞ് ഇളയ മകന്‍ അജു എന്ന് വിളിക്കുന്ന അര്‍ജുന്‍ സങ്കടത്തോടെ പറയുന്നു.

അത് സാരമില്ലെന്നും കഴിഞ്ഞ തവണ ഒന്നാം റാങ്ക് കിട്ടിയതല്ലേ, എന്നൊക്കെ പറഞ്ഞ് നടി മകനെ ആശ്വസിപ്പിക്കുകയാണ്. ശേഷം പരാജയത്തെക്കുറിച്ചും സങ്കടപ്പെടുന്നതിനെക്കുറിച്ചുമൊക്കെ മകനുള്ള സംശയങ്ങള്‍ നടി തീര്‍ക്കുകയും ചെയ്തു.

'വിജയവും പരാജയവും ഒക്കെ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകും.അപ്പോള്‍ വിഷമിക്കരുത്. കുഞ്ഞിനോട് അമ്മ ഇന്നലെ പറഞ്ഞു തന്നില്ലേയെന്ന് അമ്പിളി ദേവി മകനോട് ചോദിക്കുമ്പോള്‍ തിരിച്ച് ഒരു സംശയമാണ് അജുകുട്ടന്‍ ചോദിച്ചത്. കരയുമ്പോള്‍ എങ്ങനെയാണ് കണ്ണില്‍ നിന്നും കണ്ണുനീര് വരുന്നത് എന്നാണ് അജു ചോദിച്ചത്.

ambili-devi

അത് സങ്കടം വരുന്നത് കൊണ്ടാണെന്നും അത് കണ്ണിലൂടെ ഒലിച്ച് വരുന്നതാണെന്നും മോന്‍ സങ്കടപ്പെടേണ്ടെന്നും അമ്പിളി മറുപടി പറഞ്ഞു. എന്നാല്‍ അതിനുള്ള ഉത്തരം അജു തന്നെ അമ്മയ്ക്ക് പറഞ്ഞ് കൊടുത്തു. നമ്മുടെ സ്‌കിന്നിന് ഓരോരോ ജോലികളുണ്ട് അങ്ങനെ ആണോ അമ്മേ എന്നും അജു ചോദിക്കുന്നു.

ഒരു വട്ടം റാങ്ക് കിട്ടിയപ്പോഴേക്കും എപ്പോള്‍ എക്‌സാം എഴുതിയാലും റാങ്ക് കിട്ടും എന്നായിരുന്നു അജുക്കുട്ടന്റെ ധാരണ. ജീവിതത്തില്‍ എപ്പോഴും വിജയം മാത്രം കിട്ടുമ്പോള്‍ അപ്രതീക്ഷിതമായി ഒരു പരാജയം സംഭവിച്ചാല്‍ ചിലപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ പറ്റിയെന്ന് വരില്ല. നമ്മള്‍ മക്കള്‍ക്ക് വിജയവും പരാജയവും പറഞ്ഞു കൊടുക്കണം. പരാജയപ്പെട്ടാലും അത് ഒരു പ്രശ്‌നം അല്ലെന്ന് മക്കള്‍ക്ക് നമ്മള്‍ മനസിലാക്കി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. അപ്പോള്‍ ഒരു പരാജയം സംഭവിച്ചാലും തളര്‍ന്നു പോകരുതെന്നും' അമ്പിളി ദേവി പറയുന്നു.

More from Filmibeat

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X