ആദിത്യന് ആശംസയുമായി അമ്പിളി ദേവി! ഞങ്ങളുടെ രണ്ടാമത്തെ വാലന്‍റൈന്‍സ് ഡേയെന്നും താരം! കാണൂ!
രണ്ടാമത്തെ വാലന്റൈന്‍ഡ് ഡേ ആഘോഷിക്കുകയാണ് തങ്ങളെന്ന് അമ്പിളി ദേവി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആദിത്യന് ആശംസ നേര്‍ന്നിട്ടുള്ളത്. ആദിത്യനൊപ്പമുള്ള മനോഹരമായൊരു ചിത്രവും അമ്പിളി ദേവി പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്പിളിക്ക് ആശംസ നേര്‍ന്ന് ആദിത്യനും എത്തിയിരുന്നു. ഇരുവരുടെ പോസ്റ്റുകളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു അമ്പിളി ദേവി. വൈകാതെ തന്നെ താന്‍ തിരിച്ചെത്തുമെന്ന് താരം പറഞ്ഞിരുന്നു.
സീതയെന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്. സീരിയലിലെ ചിത്രമാണോ ഇതെന്നുള്ള സംശയത്തിലായിരുന്നു പ്രേക്ഷകര്‍. തങ്ങള്‍ ഇരുവരും ഒരുമിച്ചുവെന്ന് വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹ ചിത്രങ്ങളും പിന്നീടുള്ള വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെയായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മകനെത്തിയത്. അപ്പൂസിന് കൂട്ടായി കുഞ്ഞനിയന്‍ എത്തിയെന്ന സന്തോഷം പങ്കുവെച്ചത് ആദിത്യനായിരുന്നു . മകന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

അമ്പിളിയുടെ സ്‌നേഹാശംസയ്ക്ക് കീഴില്‍ കമന്റുമായി ആദിത്യനും എത്തിയിട്ടുണ്ട്. ലവ് യൂ എന്ന കമന്റായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. മക്കളുടെ ചിത്രത്തിനൊപ്പമായാണ് ആദിത്യന്‍ അമ്പിളിക്ക് ആശംസ പോസ്റ്റ് ചെയ്തത്. മക്കളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് ആദിത്യന്‍ എത്താറുണ്ട്. സീരിയല്‍ തിരക്കുകളില്‍ നിന്നും ഇടയ്ക്കിടയ്ക്ക് മക്കള്‍ക്കരികിലേക്ക് ഓടിപ്പോവാറുണ്ട് താരം.


Click it and Unblock the Notifications