For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെയും ജഗതിയുടെയും അമ്പിളി വേര്‍ഷന്‍! സൗബിനെ കടത്തിവെട്ടുന്ന പ്രകടനങ്ങളാണോ?

  |

  കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സൗബിന്‍ ഷാഹിര്‍ ഓരോ സിനിമകള്‍ കഴിയുംതോറും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇക്കൊല്ലം കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഗംഭീര തുടക്കമാണ് സൗബിന്‍ ആരംഭിച്ചിരിക്കുന്നത്. ഇതുവരെ കണ്ടതൊന്നുമല്ല ഇനി വരാന്‍ പോവുന്നതാണ് വിസ്മയമെന്ന സൂചന ഇതിനകം ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.

  സൗബിന്‍ ഷാഹിര്‍ നായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രം 'അമ്പിളി' യെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പുറത്ത് വിട്ട ടീസര്‍ വൈറലായിരുന്നു. ടീസറിലെ ഗാനവും സൗബിന്റെ ഡാന്‍സുമായിരുന്നു പ്രധാന ആകര്‍ഷണം. ഇതിന് സമാനമായി മമ്മൂട്ടിയുടെയും ജഗതി ശ്രീകുമാറിന്റെയുമടക്കം ഡാന്‍സ് വീഡിയോ എത്തിയിരിക്കുകയാണ്.

  അമ്പിളി എന്ന സിനിമയിലെ ഞാന്‍ ജാക്‌സണല്ലെടാ. ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ.. എന്ന ഗാനമാണ് നിമിഷ നേരം കൊണ്ട് കേരളക്കരയാകെ വൈറലാക്കിയത്. ഗാനവും അതിനൊപ്പമുള്ള സൗബിന്റെ ഡാന്‍സുമായിരുന്നു ശ്രദ്ധേയം പ്രശസ്ത തമിഴ് ഗായകന്‍ ആന്റണി ദാസനാണ് ടീസറിലെ ഗാനം ആലപിച്ചിരിക്കുന്നത്. താന്‍ അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മനോഹരമായ ടീസര്‍ ഇതാണെന്നും പറഞ്ഞാണ് ദുല്‍ഖര്‍ സല്‍മാന്‍ ടീസര്‍ പുറത്ത് വിട്ടത്. ട്രോളന്മാര്‍ക്കിടയിലും പാട്ട് തരംഗമായതോടെ മറ്റ് പല വേര്‍ഷന്‍സും ഇറങ്ങി. അതിലൊരു വീഡിയോ നടന്‍ കുഞ്ചോക്കോ ബോബനും പുറത്ത് വിട്ടിരിക്കുകയാണ്.

  അമ്പിളിയ്ക്ക് മറ്റൊരു അമ്പിളി വേര്‍ഷന്‍ എന്ന് പറയാവുന്ന വീഡിയോയില്‍ നടന്‍ ജഗതി ശ്രീകുമാറിനെയാണ് കാണിച്ചിരിക്കുന്നത്. കാക്കകുയില്‍ എന്ന ചിത്രത്തിലെ ജഗതിയുടെ ഡാന്‍സായിരുന്നു പാട്ടിനൊപ്പം ചേര്‍ത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന പാട്ട് വീഡിയോ ആരാധകരും ഏറ്റെടുത്തു. ഇത് മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും അമ്പിളി വേര്‍ഷന്‍ ഉണ്ടാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. മമ്മൂട്ടിയും സുകുമാരിയും അവതരിപ്പിച്ച ഒരു സ്‌റ്റേജ് പരിപാടിയ്ക്കിടെയുള്ള വീഡിയോ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇതും തരംഗം സൃഷ്ടിക്കുകയാണ്.

  ടൊവിനോയുടെ ഗപ്പിയ്ക്ക് ശേഷം ഇതേ കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് അമ്പിളി. ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിര്‍ നായകനായിട്ടെത്തുമ്പോള്‍ രണ്ട് പുതുമുഖ താരങ്ങളാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടി നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ നസീമാണ് മറ്റൊരു നായകന്‍. നവീനൊപ്പം പുതുമുഖം തന്‍വി റാം ആണ് നായിക. സൈക്കിളിങ്ങിനും പ്രധാന്യമുള്ള ചിത്രമായിട്ടാണ് അമ്പിളി ഒരുക്കുന്നത്. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് നവാഗതനായ നവീന്‍ നസീം അവതരിപ്പിക്കുന്നതെന്നാണ് സൂചന.

  ഷെയ്ന്റെ പുതിയ ഗെറ്റപ്പ് കണ്ട് ആരാധകർ ഞെട്ടി!! ഇത് രൺബീറോ? ''ഉല്ലാസം'' ലുക്ക് വൈറൽ

  ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ്, AVA പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരധി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് എന്നിവരാണ് അമ്പിളിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ ഒരുക്കുമ്പോള്‍ വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

  കന്നഡയിലെ ക്രൈം-ആക്ഷൻ ത്രില്ലറായ സീസർ മൊഴിമാറ്റി മലയാളത്തിലെത്തുന്നു

  ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രകള്‍ക്ക് പ്രധാന്യമുള്ളതിനാല്‍ കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു അമ്പിളിയുടെ ചിത്രീകരണം.

  സിഗരറ്റ് പുകച്ച് പ്രിയങ്ക ചോപ്ര! ഇപ്പോള്‍ ആസ്തമയില്ലേയെന്ന് സോഷ്യല്‍ മീഡിയ! വിമര്‍ശനപ്പൊങ്കാലയാണ്!

  English summary
  Ambili Movie Teaser Troll Video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X