For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പടച്ചോൻ്റെ പ്രകാശത്തിൻ്റെ അംശമുള്ളയാൾ; മമ്മൂക്ക ദൈവം ആണോന്ന് ചോദിച്ചാൽ അല്ല, ദൈവീകമാണ്, വൈറൽ കുറിപ്പ്

  |

  കഴിഞ്ഞ മാസമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം വിപുലമായി ആഘോഷിച്ചത്. എഴുപതിലും മുപ്പതിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടിയെന്നാണ് ആരാധകര്‍ പറയാറുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോയോ വീഡിയോസോ എന്ത് പുറത്ത് വന്നാലും കുറഞ്ഞ സമയം കൊണ്ട് വൈറലായി മാറുന്നതാണ് പതിവ്. ആഴ്ചകളോളം ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടേ ഇരിക്കും. എന്നാലിപ്പോള്‍ മെഗാസ്റ്റാറിനെ കുറിച്ച് ഒരു ആരാധിക എഴുതിയ കുറിപ്പാണ് വൈറലാവുന്നത്.

  വേറിട്ട ഫോട്ടോഷൂട്ടുമായി ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്

  മമ്മൂട്ടിയോടുള്ള സ്‌നേഹം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്ന് സൂചിപ്പിച്ച് എഴുത്തുമായി വന്നിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ അമീന സൈനു. സിനിമയിലും മറ്റ് മേഖലകളിലും സ്ഥായിയായ സ്‌നേഹം കൊണ്ട് നടക്കുന്ന ഏക വ്യക്തി മമ്മൂട്ടിയാണ്. അദ്ദേഹത്തോട് കേവലം നാലാം വയസ് മുതല്‍ തോന്നിയ ആരാധനയും സ്‌നേഹവും അണുവിട മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്. എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പില്‍ അമീന വ്യക്തമാക്കുന്നത്. മെഗാസ്റ്റാറിനൊപ്പം നില്‍ക്കുന്ന പുത്തന്‍ ചിത്രവും പങ്കുവെച്ചതോ ഫാന്‍സ് ഗ്രൂപ്പുകാരും ഈ വാക്കുകള്‍ ഏറ്റെടുത്തു. അമീനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  ''സിനിമ മേഖലയിലും അല്ലാതെയും ആരോടെങ്കിലും സ്ഥായിയായ സ്‌നേഹവും, ആരാധനയും, ഇഷ്ടവും തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേയുള്ളു ഈ മനുഷ്യന്‍! നാലാം വയസ്സില്‍ തുടങ്ങിയതാണ് അത്. ഒറ്റ ദിവസം കൊണ്ടോ, ഒറ്റ സിനിമ കൊണ്ടോ ഉണ്ടായതല്ല, കാലങ്ങളായി പരുവപ്പെട്ടതാണ്. ഒരു കോട്ടവും തട്ടാതെ, അണുവിട കുറയാതെ ഈ മുപ്പതാം വയസ്സിലും ഉള്ളിലുണ്ടത്. മാധ്യമ ജീവിതം ഏഴാം വര്‍ഷത്തിലൂടെ കടന്നു പോകുന്നു. പണിയെടുത്ത ചാനലുകളുടെ ഡാറ്റാബേസില്‍ കിട്ടാത്ത പ്രമുഖരുടെ നമ്പരുകള്‍ ഒന്നും തന്നെയില്ല.

  ഒരിക്കല്‍ പോലും സ്വകാര്യ ഇഷ്ടത്തിന്റെ പേരില്‍ മമ്മൂട്ടി എന്ന് ടൈപ്പ് ചെയ്ത് നോക്കിയിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല. മമ്മൂക്കായുടെ ജന്മദിനങ്ങള്‍ വരുമ്പോഴും സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ തികയുമ്പോഴും ഓരോ തവണയും പുരസ്‌കാരങ്ങള്‍ തേടി എത്തുമ്പോഴും സോഷ്യല്‍ മീഡിയ ഫീഡ് നിറയെ സുഹൃത്തുക്കളും പരിചയക്കാരും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് കാണാറുണ്ട്. അത്തരത്തില്‍ ഒന്ന് എന്റെ കയ്യില്‍ ഇല്ലല്ലോ എന്നോര്‍ത്ത് ഒരിക്കല്‍ പോലും സങ്കടം തോന്നിയിട്ടില്ല.

  അതിലും എത്രയോ അധികമാണ് എന്റെയുള്ളിലെ ഈ മനുഷ്യന്റെ ഫ്രെയിമുകള്‍. ഇദ്ദേഹം എനിക്ക് ദൈവം ആണോ എന്ന് ചോദിച്ചാല്‍ അല്ല, ദൈവീകമാണ്. പടച്ചോന്റെ പ്രകാശത്തിന്റെ അംശമുള്ളയാള്‍. കാണുന്നതിന് അര നിമിഷം മുന്‍പ് വരെയുള്ള ചങ്കിടിപ്പ് പുറത്ത് കേള്‍ക്കുമോയെന്ന് ഭയന്നു, ഒരു കയ്യകലത്ത് കണ്മുമ്പില്‍ കണ്ടപ്പോള്‍ തൊണ്ടയില്‍ എന്തോ കുടുങ്ങി, നെഞ്ച് വിങ്ങി വേദനിച്ചു, കണ്ണ് നിറഞ്ഞൊഴുകി. പകച്ചു, സ്വയം നിയന്ത്രിക്കാന്‍ പണിപ്പെട്ടു! കാരണം അറിയാതെ അമ്പരന്നു.

  ശിവന്റെ വായിലെന്താ പഴമാണോ? വാ തുറന്ന് സംസാരിച്ചൂടേ, സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡിനെ കുറിച്ച് ആരാധകര്‍

  Avarthana shares new video of Nandagopal Marar, Video goes viral

  എന്റെ 26 കൊല്ലത്തെ സ്‌നേഹത്തിന്റെ, ആരാധനയുടെ, ഇഷ്ടത്തിന്റെ, വിസ്മയത്തിന്റെ ഒറ്റ പേരാണ് മമ്മൂട്ടി Mammootty. പ്രിയപ്പെട്ട മമ്മൂക്കാ... നീളെ നിറഞ്ഞൊഴുകുക.. നിത്യ വസന്തം തീര്‍ക്കുക.. അത്രമേല്‍ സ്‌നേഹത്തോടെ...'' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. മെഗാസ്റ്റാറിനൊപ്പമുള്ള ഫോട്ടോയും എഴുത്തിനൊപ്പം പങ്കുവെച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് മമ്മൂട്ടി ആരാധകരുടെ ഫാന്‍സ് പേജില്‍ ഈ കുറിപ്പ് വൈറലായിരിക്കുകയാണ്.

  ഭര്‍ത്താവിന്റെ നായികയായി തിരിച്ച് വരുന്നു; ബാബുരാജിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞ് നടി വാണി വിശ്വനാഥ്

  English summary
  Ameena Sainu Kalarickal's Social Media Post About Megastar Mammootty, Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X