'ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാൻ ഇഷ്ടപ്പെടുന്നു'; അമേയയെ മാറോടണച്ച് ജിഷിൻ, വൈറലായി ഫോട്ടോ
അടുത്തിടെയായി സോഷ്യൽമീഡിയ ശ്രദ്ധനേടിയ താരജോഡിയാണ് സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും. വിവാഹമോചിതനായ ജിഷിനുമായി ശക്തമായൊരു ബോണ്ടിങ് അമേയയ്ക്കുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും റീലുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോൾ മുതലാണ് ജിഷിൻ-അമേയ ബന്ധം ആരാധകർക്കിടയിൽ ചർച്ചയായി തുടങ്ങിയത്. മുൻ ഭാര്യയും നടിയുമായ വരദയുമായി അകന്ന് കഴിയുന്നതിനാൽ അമേയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ തുടക്കത്തിൽ ജിഷിന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
മാത്രമല്ല അമേയയുമായി ജിഷിൻ പ്രണയത്തിലാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ സത്യം അതല്ലെന്ന് വെളിപ്പെടുത്തി ഇരുവരും അടുത്തിടെ എത്തിയിരുന്നു. സൗഹൃദത്തിനും മുകളിലൊരു ബന്ധമുണ്ടെന്നല്ലാതെ പ്രണയമൊന്നുമില്ലെന്നാണ് ഇരുവരും പറഞ്ഞത്. പ്രണയത്തിലേക്കോ ഒന്നിച്ച് ജീവിക്കാൻ തീരുമാനമെടുക്കുന്ന സാഹചര്യത്തിലേക്കോ എത്തിയാൽ എല്ലാവരേയും അറിയിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ജിഷിൻ സോഷ്യൽമീഡിയയിൽ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോകളാണ് വൈറലാകുന്നത്. അമേയയ്ക്കൊപ്പമുള്ള കുറച്ച് മിറർ സെൽഫികളാണ് ജിഷിൻ മോഹൻ പങ്കുവെച്ചത്. ചുംബിക്കും മുമ്പ് നീ എന്നെ നോക്കുന്ന രീതി ഞാൻ ഇഷ്ടപ്പെടുന്നു എന്നാണ് ഫോട്ടോകൾക്ക് ജിഷിൻ നൽകിയ ക്യാപ്ഷൻ. കൂടാതെ റൊമാന്റിക്ക് കപ്പിൾസ്, ലവ് സ്റ്റോറി, കിസ് മി, റൊമാന്റിക്, ലവ് യു, ടുഗെതർ ഫോർ എവർ തുടങ്ങിയ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്.
ബോളിവുഡിലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ മേ അഗർ കഹൂം എന്ന പാട്ട് ബാഗ്രൗണ്ട് മ്യൂസിക്കായും നൽകിയിട്ടുണ്ട്. ജിഷിന്റെ മാറോട് ചേർന്നും തോളിൽ തല ചായ്ച്ചും ചുംബനം നൽകികൊണ്ടും നിൽക്കുന്ന അമേയയെയാണ് ഫോട്ടോകളിൽ കാണാൻ കഴിയുക. വൈറൽ കപ്പിൾ ആയതുകൊണ്ട് തന്നെ പുതിയ പോസ്റ്റും അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു.
മാത്രമല്ല അടുത്തിടെ ജിഷിന്റെ അഭിമുഖം പുറത്ത് വന്നശേഷം നടന്റേയും അമേയയുടെയും പോസ്റ്റുകൾക്ക് വരാറുള്ള നെഗറ്റീവ് കമന്റുകളിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബോണ്ടിങ്ങിന് സന്തോഷം അറിയിച്ചും ആശംസകൾ നേർന്നുമാണ് ഏറെയും കമന്റുകൾ. ആരെയും നോക്കണ്ട... ജീവിതം മുന്നോട്ട് പോകണം, നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് തകർക്കാൻ പലരും നോക്കും അതൊന്നും മൈന്റാക്കണ്ട,
ഡിവോഴ്സായശേഷം പുള്ളിക്കാരൻ സന്തോഷിക്കരുത് മറ്റൊരു ജീവിതം കണ്ടെത്തരുത് എന്നൊക്കെയാണോ നെഗറ്റീവ് കമന്റുകൾ എഴുതി മെഴുകുന്ന കുലസ്ത്രീകളും പുരുഷന്മാരും വിചാരിക്കുന്നത്?. അവരും ജീവിക്കട്ടെ സന്തോഷമായി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. വിവാഹമോചനത്തിനുശേഷം കഞ്ചാവിനും രാസലഹരിക്കും അടിമപ്പെട്ടിരുന്നു താനെന്നും അതെല്ലാം നിര്‍ത്തിയത് അമേയ കാരണമാണെന്നും അടുത്തിടെ ജിഷിൻ വെളിപ്പെടുത്തിയിരുന്നു.

അമേയയെ ഞാന്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. എന്റെ വിവാഹമോചനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇനി വിവാഹമോചനം കഴിഞ്ഞാല്‍ വീട്ടില്‍ ഒതുങ്ങിക്കൂടണം എന്നാണോ? സന്തോഷിക്കാന്‍ പാടില്ലേ? വേറെ പെണ്ണിനെ നോക്കാന്‍ പാടില്ലേ. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അമേയ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിന് മുകളിലേക്ക് ഒരു സ്‌നേഹബന്ധമുണ്ട്.
പരസ്പരമായ ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരമുള്ള കരുതലുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷെ അവിഹിതമെന്ന് പറയരുത് എന്നാണ് അടുത്തിടെ ജിഷിൻ അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications