എനിക്ക് പറ്റുന്ന ആളല്ലായിരുന്നു! കല്യാണം കഴിഞ്ഞതോടെ സ്വഭാവത്തിലും മാറ്റങ്ങള്‍! ജിഷിനെക്കുറിച്ച് അമേയ
നിയമപരമായി ഭാര്യയും ഭര്‍ത്താവുമായിരിക്കുകയാണ് ജിഷിനും അമയേയും. വര്‍ഷങ്ങളായി ലിവിംഗ് റ്റുഗദറിലായിരുന്നു. ലീഗലി വിവാഹം ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അതിന് ശേഷമായി ഗുരുവായൂരില്‍ വെച്ച് വിവാഹം നടത്തി. ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു അന്ന് ഇവരോടൊപ്പമുണ്ടായിരുന്നത്. വിവാഹ ചിത്രങ്ങളും വീഡിയോയും വൈറലായതിന് പിന്നാലെയായി അഭിമുഖങ്ങളിലും ഇവരൊന്നിച്ചെത്തിയിരുന്നു. അമേയ കാരണമാണ് ജിഷിന്‍ വിവാഹമോചിതനായെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. തികച്ചും തെറ്റായ കാര്യമാണ്. ഡിവോഴ്‌സ് കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴാണ് ഞാന്‍ അമേയയെ കാണുന്നത് തന്നെ എന്നായിരുന്നു ജിഷിന്‍ പറഞ്ഞത്. അത്ര നല്ല കാര്യങ്ങളല്ലായിരുന്നു ജിഷിന്‍ ചേട്ടനെക്കുറിച്ച് കേട്ടത്. അതിനാല്‍ തന്നെ സംസാരിക്കുമ്പോഴൊക്കെ അകലം പാലിച്ചിരുന്നു തുടക്കത്തില്‍ എന്ന് അമേയയും പറഞ്ഞിരുന്നു.
ഇപ്പോള്‍ കല്യാണം കഴിഞ്ഞ് താലിയൊക്കെ ഇട്ട് കാണുമ്പോള്‍ അമേയയുടെ മുഖത്ത് പ്രത്യേകമായൊരു ഗ്ലോ കാണാനുണ്ട്. ഒരു സന്തോഷം കാണുന്നുണ്ട്. അത് കാണുമ്പോള്‍ എനിക്കൊരു ഉത്തരവാദിത്തം തോന്നുന്നുണ്ട് എന്നായിരുന്നു ജിഷിന്‍ പറഞ്ഞത്. അത് ശരിയാണ്, ഞങ്ങളുടെ റിലേഷന്‍ഷിപ്പ് തുടങ്ങുന്ന ടൈമില്‍ ജിഷിന്‍ ചേട്ടന് ഒരു ഉത്തരവാദിത്തവും ഇല്ലായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. ഒരു വര്‍ഷമായി ഞാന്‍ വര്‍ക്ക് ചെയ്യുന്നില്ല. പഠനം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി മാറിനില്‍ക്കുകയാണ്. എന്റെ എല്ലാ കാര്യങ്ങളും ഇപ്പോള്‍ ജിഷിന്‍ ചേട്ടനാണ് നോക്കുന്നത്. അതൊരു വലിയ ഉത്തരവാദിത്തമാണ്. വീട്ടിലെ കാര്യങ്ങള്‍, അമ്മയുടെ കാര്യങ്ങളുമൊക്കെ നോക്കുന്നുണ്ട്. നേരത്തെ നല്ല വര്‍ക്കുകളൊക്കെ കിട്ടിയിരുന്നെങ്കിലും കാര്യങ്ങളൊന്നും ആള്‍ അങ്ങനെ നോക്കുന്നുണ്ടായിരുന്നില്ല. കിളി പോയത് പോലെയായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല, അതില്‍ നിന്നും നല്ല മാറ്റം വന്നുവെന്നായിരുന്നു അമേയ പറഞ്ഞത്.



Click it and Unblock the Notifications