ഞങ്ങളാരെയും വണ്ടി കയറ്റി കൊന്നിട്ടില്ല! ആ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു! ജിഷിനെ പിന്തുണച്ച് അമേയയുടെ റിപ്ലേ

മദ്യലഹരിയില്‍ കാറോടിച്ച് യാത്രക്കാരനെ ഇടിച്ചിട്ട സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ വീഡിയോ വൈറലായിരുന്നു. സ്വബോധം പോലുമില്ലാതെ അവിടെ കൂടിയിരുന്നവരോട് മോശമായി പെരുമാറിയിരുന്നു അദ്ദേഹം. ചോരയില്‍ കുളിച്ച് കിടന്ന മനുഷ്യനെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ നോക്കുമ്പോഴും ചീത്ത വിളി തുടരുകയായിരുന്നു സിദ്ധാര്‍ത്ഥ്. തീരെ രക്ഷയില്ലാതെ വന്നപ്പോഴാണ് സിദ്ധാര്‍ത്ഥിനെ പിടിച്ചുകെട്ടിയതെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. ഇവിടെ നിയമമൊക്കെയുണ്ടല്ലോ എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്. ആളുകള്‍ എന്തിനാണ് നിയമം കൈയ്യിലെടുക്കുന്നത്. നടനായത് കൊണ്ടാണ് സിദ്ധാര്‍ത്ഥിനെ ആളുകള്‍ കൈകാര്യം ചെയ്തത്. അത് ശരിയായ കാര്യമല്ലെന്നായിരുന്നു ജിഷിന്‍ പറഞ്ഞത്. സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് രംഗത്ത് വന്നതോടെ ജിഷിനെതിരെ സൈബര്‍ ആക്രമണം കടുക്കുകയായിരുന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെയായി പ്രതികരണവുമായി വന്നിരിക്കുകയാണ് അമേയ. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയുടെ കമന്റിലും, ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയുമായാണ് അമേയ പ്രതികരിച്ചത്. പൊങ്കാല സമർപ്പിക്കാൻ വന്നവർ വരിക, ഇടുക പോകുക . ആരും ആരെയും തല്ലാനും ,കൊല്ലാനും, ഇടിക്കാനും ഇടിപ്പിക്കാനും പാടില്ല എന്നാണ് പറഞ്ഞത് ആ പറഞ്ഞതിൽ ഇപ്പോളും ഉറച്ചുനിൽക്കുന്നു. ആൾക്കൂട്ട ആക്രമണത്തിനെതിരെയാണ് പ്രതികരിച്ചത്. തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല എന്നായിരുന്നു കുറിപ്പ്.

Ameya mass reply
Photo Credit: Jishin Mohan/Facebook

അയാളുടെ കുടുംബം പട്ടിണിയായി. അന്ന് നാട്ടുകാര്‍ ചെയ്തതിനോട് ബഹുമാനം തോന്നുന്നു. അമേയ ആ ഫാമിലിയെ ഏറ്റെടുക്കൂ. അവൻ തെറ്റ് ചെയ്തത് കൊണ്ടാണ് നാട്ടുകാര് പഞ്ഞിക്കിട്ടത്. അതിൽ ഒരു തെറ്റുമില്ല. അവൻ സെലിബ്രിറ്റി ആയോണ്ട് പിടിച്ചുവെച്ച പോലെയാണ് നിങ്ങടെ വാദം എങ്കിൽ 5 പൈസേടെ ബുദ്ധി നിങ്ങൾക്കും കെട്ടിയോനും ഇല്ല എന്നെ പറയാൻ പറ്റുവൊള്ളൂ. സെലിബ്രിറ്റി ആയോണ്ട് തോന്നിവാസം കാണിച്ചിട്ട് ഊരി പോകുമെന്ന് അറിയുന്ന നാട്ടുകാര് തന്നാണ് അവന്റെ കഴുത്തില് മുറുക്കിയെങ്കിൽ കണക്കായിപ്പോയി. പാവപ്പെട്ട ഒരു ലോട്ടറി വില്പനക്കാരൻ, അയാൾക്ക് വേണ്ടി അന്ന് പ്രതികരിച്ചു. അവനെ പിടിച്ചു കെട്ടാൻ ആനാട്ടുകാരെ ഉണ്ടായിരുന്നുള്ളു എന്നാ മനസിലാക്കേണ്ടത്. ഒരു അവരുടെ കൂടുള്ളവരുടെ അവസ്ഥാ നിങ്ങള്ക്ക് വരണം അമേയ അപ്പോൾ മനസ്സിലാവും അതുവരെ സഹപ്രവർത്തകനെ ന്യായികരിക്കു കഷ്ടം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

അന്ന് നാട്ടുകാർ അവനെ തല്ലിയ എഡിറ്റഡ് വീഡിയോ എടുത്തിട്ടല്ലേ അവനെ ന്യായീകരിച്ചു വന്നത്. അവനെ ഉപദ്രവിക്കാനുള്ള കാരണം അന്വേഷിച്ചായിരുന്നോ, അവൻ അവരെ കാല് മടക്കി ചവുട്ടുന്ന വീഡിയോ കണ്ടായിരുന്നോ. ആരെയും പൊങ്കാല ഇടാൻ ഒന്നും വന്നതല്ല. പോയപ്പോൾ ആ പാവത്തിന്റെ കുടുംബത്തിന് പോയി. ആൾക്കൂട്ട ആക്രമണം എന്ന് അപ്പോൾ ആൾക്കൂട്ടത്തെ ആക്രമിച്ച അവനെ നോക്കി കൊണ്ട് നിൽക്കണമായിരുന്നോ. അവൻ അവരെ ചവിട്ടുന്ന വീഡിയോ നിങ്ങൾ കണ്ടില്ല എന്ന് തന്നെ വിശ്വസിക്കുന്നു പിന്നെ സാധാരണക്കാരും മനുഷ്യർ തന്നെ ആണ്. ഇതുപോലുള്ള തെമ്മാടിത്തരം കാണിച്ചാല്‍ നാട്ടുകാർ കേറി പൊങ്കാല ഇടും ന്യായീകരിച്ചു വന്നാല്‍ അതിനും ഉത്തരം തരും. ഹോ നല്ല ന്യായീകരണം നിങ്ങളുടെ വീട്ടിലുള്ള ഒരാളെ അല്ലെങ്കിൽ നിങ്ങളുടെ അച്ഛനെയോ നിങ്ങളുടെ അനിയനെയോ നിങ്ങളുടെ ചേട്ടനെയോ നിങ്ങളുടെ കുടുംബത്തിലുള്ള ആരെയെങ്കിലും ആയിരുന്നു ആ വണ്ടി ഇടിച്ച് മരിച്ചിരുന്നെങ്കിൽ നിങ്ങൾ ഇവനെ സപ്പോർട്ട് ചെയ്യുമായിരുന്നോ എന്നായിരുന്നു വേറെ ചിലരുടെ ചോദ്യം.

More from Filmibeat

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X