അന്ന് പോയതാണ്, ഞാനൊരുപാട് മെസേജ് ചെയ്തു; ശ്രീയുടെ പെരുമാറ്റം: സാനിയ അയ്യപ്പന്റെ വാക്കുകൾ

നടൻ ശ്രീരാം നടരാജനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ച. തമിഴകത്ത് അറിയപ്പെടുന്ന നടനായിരുന്നു ശ്രീരാം എന്ന ശ്രീയുടെ മാറ്റം പലർക്കും ഞെട്ടലാണ്. കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത വിധം ശ്രീ മാറിപ്പോയിരിക്കുന്നു. ശരീരം ക്ഷീണിച്ച്, മുടി നീട്ടി വളർത്തിയ ശ്രീയെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്നത്. പരസ്പര ബന്ധമില്ലാത്ത പോസ്റ്റുകൾ, ചില അശ്ലീലച്ചുവയുള്ള സംസാരം തുടങ്ങിയവ ശ്രീരാമിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കാണാം. നടൻ ലഹരിക്കടിമയായോ, മാനസിക പ്രശ്നങ്ങളുണ്ടോ എന്നെല്ലാം ചോദ്യങ്ങൾ വരുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ശ്രീയുടെ ഇപ്പോഴത്തെ മാറ്റം ഏവരും ശ്രദ്ധിച്ചത്. കമന്റ് ബോക്സിൽ പലരും ഞെട്ടലോടെയാണ് പ്രതികരിച്ചത്. പഴയ ശ്രീ തന്നെയാണോ ഇതെന്ന് ചിലർ ചോദിച്ചു. ശ്രീരാം നടരാജനെക്കുറിച്ച് നടി സാനിയ അയ്യപ്പൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2023 ൽ പുറത്തിറങ്ങിയ ഇരു​ഗപട്ര് എന്ന സിനിമയിൽ സാനിയ അയ്യപ്പനും ശ്രീയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Actor Sri   Saniya Iyappan

ഷൂട്ടിന് ശേഷം ശ്രീയെ താൻ കണ്ടിട്ടില്ലെന്ന് സാനിയ അയ്യപ്പൻ പറയുന്നു. എവിടെയാണുള്ളതെന്ന് ആർക്കും അറിയില്ലെന്നാണ് തോന്നുന്നത്. ശ്രീ എവിടെയാണെങ്കിലും മാധ്യമങ്ങൾ എന്നെ അറിയിക്കണം. ഷൂട്ട് കഴിഞ്ഞ ശേഷം എവിടെയാണെന്ന് അറിയില്ല. പ്രൊഡക്ഷൻ ടീം കോൺടാക്ട് ചെയ്യാൻ നോക്കി. മെസേജ് അയച്ചപ്പോൾ ബ്ലൂ ടിക്ക് വന്നിട്ടുണ്ട്. പക്ഷെ മറുപടി തന്നില്ല. ഒരുപാട് തവണ മെസേജ് അയച്ചതാണ്. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് എല്ലാവരുടെയും പെയർ ഉണ്ടായിരുന്നു. എന്നാൽ ഞാൻ മാത്രമായിരുന്നു ഒറ്റയ്ക്ക്. ഒപ്പം വർക്ക് ചെയ്യുമ്പോൾ ശ്രീ ഒന്നും പറയില്ല.

ശ്രീക്ക് സംസാരിക്കാനോ ആൾക്കാർ ചുറ്റുമുണ്ടാകുന്നതോ ഇഷ്ടമല്ല. ഞാൻ എന്തെങ്കിലും ചോദിച്ച് കൊണ്ടിരിക്കും. അവന്റെ പിന്നാലെ തന്നെ ഞാനുണ്ടാകും. ആദ്യം ഞങ്ങൾ തമ്മിൽ വഴക്കിടുന്ന സീനാണ് എടുത്തത്. അത് എളുപ്പമായിരുന്നു. വളരെ സ്വീറ്റായ ആളാണ്. ശ്രീരാം അവന്റേതായ സോണിലായിരുന്നു, ശ്രീയെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും സാനിയ അയ്യപ്പൻ അന്ന് പറഞ്ഞു. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഞാൻ വിദേശത്ത് പഠിക്കുകയായിരുന്നു. ഇതിന് വേണ്ടി അവിടെ നിന്നും വന്നതായിരുന്നു. ഇതെല്ലാം പറഞ്ഞ് ശ്രീക്ക് മെസേജ് ചെയ്തു. എന്നാൽ മറുപടി വന്നില്ല. വളരെ നല്ല നടനാണ് ശ്രീയെന്നും സാനിയ അയപ്പൻ അഭിപ്രായപ്പെട്ടു.

Actor Sri

ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിജയ് ടിവിയിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീ. കാണാ കാണും കാലങ്ങൾ എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടി. പിന്നീട് സിനിമാ രം​ഗത്തേക്ക് കടന്നു. ചെറുതും വലുതുമായ റോളുകൾ ശ്രീ കരിയറിൽ ചെയ്തു. എന്നാൽ ഇന്നത്തെ മാറ്റം ആരെയും അമ്പരപ്പിക്കുന്നതാണ്. ശ്രീക്ക് കൗൺസിലിം​ഗ് നൽകി സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ താരങ്ങളും സംഘടനകളും ശ്രമിക്കണമെന്ന അഭിപ്രായം സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.

നടൻ ലഹരിക്ക് അടിമപ്പെട്ടെന്നാണ് പലരും അനുമാനിക്കുന്നത്. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വാദവുമുണ്ട്. നേരത്തെ ​ഗായിക സുചിത്രയുടെ ഉൾപ്പെടെ ജീവിതം ഇത്തരത്തിൽ ചർച്ചയായതാണ്. പിന്നണി ​ഗാന രം​ഗത്ത് തരം​ഗമായിരിക്കെയാണ് സുചി ലീക്ക്സ് വിവാദത്തിൽ അകപ്പെട്ട് സുചിത്രയുടെ ജീവിതവും കരിയറും കീഴ്മേൽ മറിഞ്ഞത്. ​ഗായികയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം.

More from Filmibeat

Read more about: saniya iyappan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X