അന്ന് മമ്മൂട്ടിയിരുന്നു; വരില്ലെന്ന് പറഞ്ഞാൽ നയൻതാര വരില്ല; പക്ഷെ അഹാനയ്ക്കും അനശ്വരയ്ക്കും പറ്റുമോ

സിനിമാ പ്രൊമോഷനുമായി താരങ്ങൾ സഹകരിക്കാത്തതാണ് മലയാള സിനിമാ ലോകത്ത് ഇന്നത്തെ പ്രധാന ചർച്ചകളിലൊന്ന്. അനശ്വര രാജൻ, അഹാന കൃഷ്ണൻ എന്നിവർക്കെതിരെ വന്ന ആരോപണം വാർത്താ പ്രാധാന്യം നേടുന്നു. മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന സിനിമയുടെ പ്രൊമോഷന് അനശ്വര തയ്യാറായില്ലെന്നാണ് സംവിധായകൻ ദീപു കരുണാകരന്റെ ആരോപണം. നാൻസി റാണിയുടെ പ്രൊമോഷന് വരാത്തതാണ് അഹാനയ്ക്ക് നേരെ വിമർശനം വരാൻ കാരണം. പ്രൊമോഷൻ സിനിമാ രം​ഗത്ത് ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യമാണ്.

സിനിമാ പ്രൊമോഷൻ മോളിവുഡിൽ ഇത്രമാത്രം വ്യാപകമായിട്ട് പത്ത് വർഷം പോലുമായിട്ടില്ല. ടെലിവിഷൻ ചാനലുകളുടെ പ്രമാദിത്വം കുറഞ്ഞ് ഓൺലെെൻ മീഡിയകളുടെ വേരോട്ടം തുടങ്ങിയതോടെയാണ് സിനിമാ പ്രൊമോഷൻ, മാർക്കറ്റിം​ഗ് തുടങ്ങിയവയ്ക്ക് പുതിയ മാനങ്ങൾ വന്നത്. പ്രൊമോഷനുകൾ സിനിമയ്ക്കും താരങ്ങൾക്കും ​ഗുണം ചെയ്യും. പക്ഷെ ചിലപ്പോൾ വിനയാകാറുമുണ്ട്.

അന്ന് സംയുക്ത, ഇന്ന് അഹാന

പ്രൊമോഷനുമായി സഹകരിക്കാത്തത് നടിമാരാകുമ്പോഴാണ് പലപ്പോഴും സോഷ്യൽ മീഡിയ ആക്രമണം കൂടാറ്. 2023 ൽ ബൂമറാം​ഗ് എന്ന സിനിമയുടെ പ്രൊമോഷന് നായിക സംയുക്ത സഹകരിച്ചില്ലെന്ന് ആരോപിച്ച് നടൻ ഷെെൻ ടോം ചാക്കോ പ്രസ് മീറ്റിൽ പരസ്യ വിമർശനം ഉന്നയിച്ചു. പിന്നാലെ കടുത്ത സെെബർ ആക്രമണം സംയുക്തയ്ക്ക് നേരിടേണ്ടി വന്നു. ഇന്ന് അനശ്വരയ്ക്കും അഹാനയ്ക്കും ഇതേ സാഹചര്യമാണ്. അതേസമയം ഇവർ പ്രൊമോട്ട് ചെയ്തില്ലെങ്കിൽ സിനിമയ്ക്ക് വരുന്ന നഷ്ടം ചെറുതല്ല.

വരില്ലെന്ന് പറഞ്ഞാൽ നയൻതാര വരില്ല, അത് ഷാരൂഖ് ഖാൻ വിളിച്ചാലും

പ്രൊമോഷന് വരില്ലെന്ന് കർശന നിബന്ധനയുള്ള തെന്നിന്ത്യയിലെ ഏക നടി നയൻതാരയാണ്. എത്ര വലിയ സിനിമയാണെങ്കിലും ഇക്കാര്യത്തിൽ താരം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കരാറിൽ ഇക്കാര്യം പരാമർശിക്കും. ഷാരൂഖ് ഖാൻ നായകനായ ജവാൻ നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു. ഈ സിനിമയിലെ സഹനടീ നടൻമാർ പോലും പ്രൊമോഷണൽ ഇവന്റുകളിൽ സജീവമായിരുന്നു. എന്നാൽ നയൻതാരയെ കണ്ടില്ല. മലയാളത്തിൽ മമ്മൂട്ടി ചിത്രങ്ങളിൽ നായികയായപ്പോൾ പോലും നയൻതാര നോ പ്രൊമോഷൻ പോളിസി മാറ്റിയിട്ടില്ല. മമ്മൂട്ടി ഇന്റർവ്യൂകൾക്കിരുന്നപ്പോഴും നയൻതാരയില്ല. ഒരു മലയാള മാധ്യമത്തിന് നയൻതാര അഭിമുഖം കൊടുത്തിട്ട് പത്ത് വർഷത്തിലേറെയായി.

Ahaana Krishna  Nayanthara  Anaswara

നയൻതാരയ്ക്ക് സാധിക്കും, അനശ്വരയ്ക്കും അഹാനയ്ക്കും പറ്റില്ല

താരപദവി, ബോക്സ് ഓഫീസ് മൂല്യം, റിപീറ്റഡ് ഫേസ് വാല്യു തുടങ്ങിയ പല കാരണങ്ങളാൽ നയൻതാരയുടെ നിബന്ധന അം​ഗീകരിക്കാൻ നിർമാതാക്കൾ തയ്യാറാണ്. ഇനി സമ്മതിച്ചില്ലെങ്കിൽ നയൻതാര സിനിമ ഒഴിവാക്കുകയേയുള്ളൂ. അത്രയും ശക്തമാണ് നയൻതാരയ്ക്ക് ഇൻഡസ്ട്രിയിലെ സ്ഥാനം. തമിഴകത്തെ നിർമാതാക്കളിൽ പലർക്കും ഇതിൽ അമർഷമുണ്ടെങ്കിലും തമിഴ് സിനിമാ സംഘടന നടികർ സംഘം ഒരിക്കലും നയൻതാരയെ തള്ളിപ്പറഞ്ഞിട്ടില്ല. പ്രൊമോഷൻ അത്യാവശ്യമായി വന്നാൽ സിനിമയുടെ ടീമിനൊപ്പം ഒരു ഇന്റർവ്യൂക്ക് നയൻതാര ഇരിക്കും. ഇത് എല്ലാ മീഡികൾക്കും നൽകുകയും ചെയ്യുന്നതാണ് രീതി. അപൂർവമായി സ്വന്തം പ്രൊഡക്ഷൻ ഹൗസ് സിനിമകളുടെ പ്രൊമോഷന് നയൻതാര വന്നിട്ടുണ്ട്.

നയൻതാരയുടെ കാർക്കശ്യത്തിന് കാരണമുണ്ട്

തൊട്ടതെല്ലാം വിവാ​ദമാകുന്ന താരമാണ് നയൻതാര. തന്റെ പേരിനുള്ള വാർത്താ പ്രാധാന്യം എത്രത്തോളമാണെന്ന് നയൻതാരയ്ക്ക് അറിയാം. ഒരുകാലത്ത് മാധ്യമങ്ങളിലെ ​ഗോസിപ്പുകൾ നയൻതാരയെ വേട്ടയാടിയിട്ടുമുണ്ട്. ഇത് കാരണം നടി കരിയറിൽ തിരിച്ച് വന്ന കാലത്ത് മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചു. അതിനപ്പുറം ബുദ്ധിപരമായ മറ്റൊരു നീക്കവുമായിരുന്നു ഇത്.

Ahaana Krishna  Nayanthara  Anaswara

അഭിനയ മികവിനേക്കാളുപരി നയൻതാരയുടെ 'യുഎസ്പി' ഫേസ് വാല്യുവാണ്. തന്നെ എപ്പോഴും മീഡിയകളിൽ ആരാധകർ കണ്ട് മടുപ്പ് തോന്നരുതെന്ന് നയൻതാരയ്ക്ക് നിർബന്ധമുണ്ട്. ഒരിക്കൽ ഒരു തമിഴ് അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി സംസാരിക്കുകയുണ്ടായി. വർഷങ്ങളായി സിനിമാ രം​ഗത്ത് തുടരുന്നതിനാൽ പരസ്യങ്ങളിലും അഭിമുഖങ്ങളിലും എപ്പോഴും കണ്ടാൽ പ്രേക്ഷകർക്ക് മടുപ്പ് തോന്നുമെന്ന് നടിയെന്ന് അഭിപ്രായപ്പെട്ടു.

താരമെടുത്ത മികച്ച തീരുമാനമായിരുന്നു ഇത്. രണ്ട് പതിറ്റാണ്ടായി സിനിമാ രം​ഗത്ത് തുടർന്നിട്ടും ജനങ്ങൾക്ക് തന്നിലുള്ള 'കൗതുകം' നിലനിർത്താൻ നയൻതാരയ്ക്ക് സാധിച്ചതിൽ ഈ തീരുമാനത്തിനും പങ്കുണ്ട്. എന്നാൽ ഇതേ പോളിസികളുമായി മറ്റൊരു നയൻതാര ഇനി തെന്നിന്ത്യൻ സിനിമാ ലോകത്തുണ്ടാകാനേ സാധ്യതയില്ല. കാരണം നിർമാതാക്കൾ പ്രൊമോഷന്റ കാര്യത്തിൽ അത്രത്തോളം നിർബന്ധം പിടിക്കുന്നവരാണിപ്പോൾ.

എളുപ്പമാണോ പ്രൊമോഷൻ

അഭിനേതാക്കളെ സംബന്ധിച്ച് പ്രൊമോഷന് വന്നിരിക്കുക എളുപ്പമല്ല. ഒരു സിനിമയുമായി ബന്ധപ്പെട്ട് പത്തിലേറെ മീഡിയകളുമായി സംസാരിക്കണം. ഒരു വാക്ക് പിഴച്ചാൽ വരുന്ന അപകടം വേറെ. ട്രോളുകൾ, അധിക്ഷേപം എന്നിവ നേരിടേണ്ടി വരും. പ്രൊമോഷൻ പരിപാടികൾ ആർട്ടിസ്റ്റുകളെ ബാധിക്കുന്നതിനെക്കുറിച്ച് നടി അമല പോൾ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.

ഒരു സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ വേറൊരു ലോകത്താണ്. ചില സിനിമ ചെയ്യുമ്പോൾ കുടുംബവുമായി പോലും ടച്ചുണ്ടാകില്ല. അത് കഴിഞ്ഞ് മൂവ് ഓൺ ആകുമ്പോൾ വീണ്ടും വന്ന് പ്രൊമോഷനിരിക്കുന്നത് ബുദ്ധിമുട്ടാണ്. തന്റെ ജോലി പ്രൊമോഷനല്ല. പെർഫോമൻസാണെന്നും അമല പോൾ അന്ന് ചൂണ്ടിക്കാട്ടി. അതേസമയം അമല പോൾ പ്രൊമോഷണൽ ഇവന്റുകൾക്ക് മുടങ്ങാതെ എത്താറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X