ഭാര്യയെ കൂട്ടി എല്ലാം മറന്നിങ്ങനെ കളിക്കാൻ പറ്റുന്നുണ്ടല്ലോ! ബാലയെ സമ്മതിച്ച് കൊടുക്കണം, വീഡിയോ

നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ബാല. അടുത്തിടെ ടിനി ടോം, പിഷാരടി എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഒരു ട്രോളായിരുന്നു ബാലയെ വീണ്ടും വാര്‍ത്തകൡലേക്ക് എത്തിച്ചത്. പിന്നാലെ നടന്‍ വിവാഹമോചിതനായെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു. ഇതിനൊക്കെ വിശദീകരണം പറഞ്ഞ് വന്നതോടെ നടന്‍ വീണ്ടും കുരുക്കില്‍ പെട്ടു.

എല്ലാം അവസാനിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദനെതിരെ ഗുരുതരമായ ആരോപണം നടന്‍ ഉന്നയിച്ചത്. പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന്‍ പറ്റിച്ചുവെന്ന ആരോപണം വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഭാര്യയുടെ കൂടെയുള്ള ബാലയുടെ പുത്തന്‍ വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് ഡോക്ടറായ എലിസബത്തും ബാലയും വിവാഹിതരാവുന്നത്

കഴിഞ്ഞ വര്‍ഷമാണ് ഡോക്ടറായ എലിസബത്തും ബാലയും വിവാഹിതരാവുന്നത്. വിവാഹത്തോട് കൂടി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരങ്ങള്‍. പിന്നെ യാതൊരു വിവരവുമില്ലാതെയായി. ഇതിനിടയിലാണ് വിവാഹമോചന വാര്‍ത്തകളെത്തുന്നത്. എന്നാല്‍ ഭാര്യയുമായി പ്രശ്‌നം ഉണ്ടായിരുന്നെങ്കിലും അതൊക്കെ പരിഹരിച്ച് സന്തുഷ്ടമായി ജീവിക്കാനുള്ള ശ്രമത്തിലായിരുന്നു ബാല.

അവരത് തെളിയിച്ചാല്‍  തുണിയില്ലാതെ നടക്കാനും തയ്യാറാണെന്ന് ബാല

ഇടയ്ക്ക് ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു റോള്‍ ബാലയ്ക്ക് ലഭിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് സിനിമ തിയറ്ററില്‍ റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഫലം സംബന്ധിച്ച വിവാദം നടക്കുന്നത്. ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ബാല അവരത് തെളിയിച്ചാല്‍ തുണിയില്ലാതെ നടക്കാനും തയ്യാറാണെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അറിയിച്ചിരുന്നു.

തെളിവ് സഹിതം നിരത്തി കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടത്

എന്നാല്‍ തെളിവ് സഹിതം നിരത്തി കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടത്. ബാല മുന്‍പ് സംസാരിച്ച കാര്യങ്ങള്‍ വീഡിയോയായി പുറത്ത് വിടുകയും ചെയ്തിരുന്നു. അങ്ങനെ വീണ്ടും വിമര്‍ശനങ്ങള്‍ ബാലയെ തേടി എത്തിയെങ്കിലും അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് നടന്‍. ഏറ്റവും പുതിയതായി ബാലയുടെ ഭാര്യയും ഡോക്ടറുമായ എലിസബത്ത് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

ബാലയുടെ മനസ് ഇത്രയൊക്കെയേ ഉള്ളുവെന്ന് തെളിയിക്കുന്ന വീഡിയോയാണിത്

ഇരുവരും കുമിള ഊതി വീര്‍പ്പിച്ച് വിട്ട് കളിക്കുന്നതും മറ്റുമാണ് വീഡിയോയിലുള്ളത്. എലിസബത്താണ് കൂടുതല്‍ ചെയ്യുന്നതെങ്കിലും ബാലയും ഇതിനൊപ്പം കളിക്കാന്‍ കൂടിയിരിക്കുകയാണ്. ഇതോടെ വീഡിയോയുടെ താഴെ രസകരമായ കമന്റുകളും നിറയാന്‍ തുടങ്ങി. ബാലയുടെ മനസ് ഇത്രയൊക്കെയേ ഉള്ളുവെന്ന് തെളിയിക്കുന്ന വീഡിയോയാണിത്. എല്ലാം മറന്ന് സന്തോഷിക്കാന്‍ പറ്റിയാല്‍ ദൈവാനുഗ്രഹമാണെന്ന് പറയാം. സത്യത്തില്‍ ഇങ്ങനെയാണ് ജീവിക്കേണ്ടത്.

 നമുക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുമ്പോഴാണ് സമാധാനവും സന്തോഷവും അനുഭവിക്കാന്‍ പറ്റുക

നമുക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുമ്പോഴാണ് സമാധാനവും സന്തോഷവും അനുഭവിക്കാന്‍ പറ്റുക. നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ കാണുമ്പോള്‍ ഒരുപാട് സന്തോഷം. ഈ സ്‌നേഹവും സന്തോഷവും എന്നും ഉണ്ടായിരിക്കട്ടെ. അതേ സമയം ബാലയെ പഴയ ലുക്കില്‍ കൊണ്ട് വന്നൂടെ എന്ന് ചോദിക്കുകയാണ് ആരാധകര്‍.

'എന്ന് നിന്റെ മൊയ്ദീന്‍, ബിഗ് ബി', തുടങ്ങിയ സിനിമകളിലൊക്കെ ഉണ്ടായിരുന്നത് പോലൊരു ലുക്കില്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുകയാണ്. അതൊക്കെ പോട്ടെ, പഴയ അഭിമുഖങ്ങളില്‍ സംസാരിക്കുന്നത് പോലെ എങ്കിലും ബാല ചേട്ടനെ മാറ്റിയെടുക്കാന്‍ ചേച്ചി പറഞ്ഞു കൊടുക്കണമെന്ന് ആരാധകര്‍ പറയുന്നു.

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X