'എനിക്ക് നീയാണ് എല്ലാം.., എന്തൊക്കെയായാലും പുള്ളിക്കാരി കട്ടക്ക് കൂടെയുണ്ടല്ലോ'; ഭാര്യയെ കുറിച്ച് ഷിയാസ്!

അടുത്തിടെയായി ഏറ്റവും കൂടുതൽ വാർത്തകളിൽ നിറയുന്ന ഒരു പേരാണ് നടനും ബി​ഗ് ബോസ് മുൻ മത്സരാർത്ഥിയും മോഡലുമെല്ലാമായ ഷിയാസ് കരീമിന്റേത്. അഭിനയവും മോഡലിങുമൊക്കെയായി സജീവമാണ് ഷിയാസ് കരീം.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ഒരു ജിമ്മും നടത്തുന്നുണ്ട്. ബി​​ഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥിയായിരുന്നു ഷിയാസ്. ബി​ഗ് ബോസിൽ മത്സരാർത്ഥിയായ ശേഷമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽമീഡിയയ്ക്കും ഷിയാസ് കൂടുതൽ സുപരിചിതനായത്.

വളരെ നിഷ്കളങ്കമായി സംസാരിക്കുകയും ആളുകളോട് ഇടപെടുകയും ചെയ്യുന്ന ഷിയാസ് ബി​ഗ് ബോസിന് ശേഷം പിന്നീട് ആരാധകരെ നേടിയത് സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്റ്റാർ മാജിക്കിന്റെ ഭാ​​ഗമാണ് ഷിയാസ്.

Shiyas Kareem

പാട്ടും ഡാന്‍സും അറിയില്ലെങ്കിലും സ്റ്റാർ മാജിക്കിൽ വന്നശേഷം അതിനെല്ലാം മുന്നിലുണ്ടാവാറുണ്ട് ഷിയാസ്. ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് ഷിയാസിനെ കൂടുതല്‍ പേര്‍ അറിഞ്ഞ് തുടങ്ങിയത്. സിനിമയിലടക്കമുള്ള അവസരങ്ങള്‍ ലഭിച്ചതും അങ്ങനെയാണ്.

സോഷ്യല്‍മീഡിയയില്‍ സജീവമായ ഷിയാസിന്റെ വിവാഹനിശ്ചയവും നിക്കാഹുമെല്ലാം അടുത്തിടെയാണ് നടന്നത്. ഡെന്റിസ്റ്റായ റെഹാനയാണ് ഷിയാസിന്റെ ഭാര്യ. ഓഗസ്റ്റ് 20നായിരുന്നു വിവാഹ നിശ്ചയം. എൻ​ഗേജ്മെന്റ് ചിത്രങ്ങൾ താരം പുറത്ത് വിട്ടതിന് പിന്നാലെ ഒരു കേസും ഷിയാസിന്റെ പേരിൽ പൊങ്ങി വന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു യുവതി ഷിയാസിന് എതിരെ രം​ഗത്ത് വന്നു. ഇതോടെയാണ് ഷിയാസ് പെടുന്നനെ മലയാളികൾക്കിടയിൽ ചർച്ചാ വിഷയമായത്. കേസ് ചർച്ചയായപ്പോൾ ഷിയാസ് വിദേശത്തായിരുന്നു. കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു.

ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവതി തന്നെ ചതിക്കുകയായിരുന്നെന്നാണ് ഷിയാസിന്റെ വിശദീകരണം.

Shiyas Kareem

കുടുംബവും ഭാര്യയും ഒപ്പമുള്ളതിനാൽ തന്റെ ഭാ​ഗം ന്യായീകരിക്കാനുള്ള ശ്രമത്തിലാണ് ഷിയാസ്. താരത്തിന്റെ ഭാ​ഗത്ത് തെറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാ​ഗം ഇപ്പോഴും കേരളത്തിലുണ്ട്. അതേസമയം ഈ കോലാഹലങ്ങൾക്കെല്ലാം ഇടയിൽ ഷിയാസ് കുറച്ച് മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ഭാര്യ റെഹാനക്കൊപ്പമുള്ള സെൽഫിയാണ് മനോഹരമായ ഒരു കുറിപ്പോടെ ഷിയാസ് പങ്കുവെച്ചത്. നീയാണ് എനിക്കുള്ളത്... എന്റെ പെണ്ണേ... നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്നാണ് ഷിയാസ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേർ കമന്റുകളുമായി എത്തി.

എന്തൊക്കെയായാലും പുള്ളിക്കാരി കട്ടക്ക് കൂടെയുണ്ടല്ലോ..., നിങ്ങൾ പൊളിക്ക്, ഒന്നിനെ കുറിച്ചും വിഷമിക്കേണ്ട... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങൾ സൂപ്പറാണ് ഷിയാസ്.... നിങ്ങടെ റെഹന അതിലും സൂപ്പർ എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്. ജ്യാമം കിട്ടിയോ എന്നതായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്. അറസ്റ്റിലായ ഷിയാസ് എങ്ങനെയാണ് സോഷ്യൽമീ‍ഡിയ ഉപയോ​ഗിക്കുന്നതെന്ന സംശയവും ചിലർ പ്രകടപ്പിച്ചിട്ടുണ്ട്.

കാസർകോട് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X