ദാമ്പത്യം പ്രയാസമായിരിക്കും, കൂടെ ജീവിക്കാനാകില്ല, വിനായകന് അപൂർവ ലക്ഷണം, ദേവിയുടെ അനു​ഗ്രഹമുള്ളയാൾ: സുനിൽ

നടൻ വിനായകനെതിരെ വ്യാപകവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന് വരുന്നത്. ഒരു കാരണവുമില്ലാതെ ആളുകളെ അസഭ്യം പറയുന്നു, വിമർശിച്ചാൽ അതിനേക്കാൾ രൂക്ഷ ഭാഷയിൽ സംസാരിക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. വിനായകൻ അസഭ്യം പറയുന്ന വോയിസ് റെക്കോർഡുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊതുശല്യമായി മാറിയിരിക്കുകയാണ് വിനായകനെന്ന് വിമർശകർ പറയുന്നു.

നടനെക്കുറിച്ച് എഴുത്തുകാരൻ സുനിൽ പരമേശ്വരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദെെവിക കടാക്ഷമുള്ളയാളാണ് വിനായകനെന്നും കാക്കകളുടെ ലോകവുമായി വിനായകന് ബന്ധമുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു സുനിൽ പരമേശ്വരൻ.

Vinayakan

ലക്ഷണശാസ്ത്രപ്രകാരം അദ്ദേഹത്തിന്റെ ലക്ഷണം വെച്ചപ്പോൾ കാക്കകൾ കരയുന്ന ശബ്ദമാണ് കേട്ടത്. ധൂമാവതി എന്ന് പറയുന്ന ദേവിയുണ്ട്. ദരിദ്രദേവിയാണ്. പക്ഷെ സമ്പന്നയാണ്. രഥത്തിൽ മുറത്തിൽ അരി പാറ്റിക്കൊണ്ടിരിക്കുന്ന ദേവി. യാചകിയുടെ വേഷമാണ്. വിനായകൻ ഒരിക്കലും മനുഷ്യനുമായി പൊരുത്തപ്പെടില്ല. കാക്കയ്ക്ക് ചോറ് കൊടുത്താൽ നമ്മൾ അടുത്തേക്ക് ചെല്ലുമ്പോൾ പറന്ന് പോകും. ഇദ്ദേഹത്തിന് പൊരുത്തപ്പെടാൻ പറ്റില്ല. വിനായകന് നന്മയുള്ള മനസുണ്ടെന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. വിനായകൻ പറയുന്നതെല്ലാം തള്ളിക്കളയാൻ പറ്റില്ല. ഇക്കാര്യം പറഞ്ഞതിന് വിനായകൻ ചിലപ്പോൾ തന്നെയും ചീത്തവിളിച്ചേക്കുമെന്നും സുനിൽ പരമേശ്വരൻ പറയുന്നുണ്ട്.

|"ധൂമാവതിയുടെ അനു​ഗ്രഹം അത്രത്തോളമുള്ളയാളാണ് വിനായകൻ. അദ്ദേഹത്തെ നശിപ്പിക്കാൻ നോക്കേണ്ട. അദ്ദേഹം സ്വയം ഇല്ലാതാവുകയേ ഉള്ളൂ. നമ്മളെന്ത് ചെയ്താലും നൂറ് ശതമാനം ശക്തിയോട് കൂടി പുറത്ത് വരും. അദ്ദേഹത്തിന്റെ ലക്ഷണമാണത്. മാത്രമല്ല, അദ്ദേഹത്തിന്റെ ശത്രുഭാ​ഗത്ത് നിൽക്കുന്നവർക്ക് ഒരുപാട് യാതനകൾ കൂടി അനുഭവിക്കേണ്ടി വരും. ഒരുലക്ഷം പേരിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അനു​ഗ്രഹമാണിത്. അതുകൊണ്ട് വിനായകനെ സ്വതന്ത്രമാക്കുക. പാെലീസ് പിടിച്ച് കൊണ്ട് പോയി അയാളെ ഉപദ്രവിച്ചാലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്"

Vinayakan

"ഞാൻ പറയുമ്പോൾ ഇത് അന്ധവിശ്വാസമാണന്ന് പറയും. വിനായകനെ ഞാൻ കണ്ടിട്ടില്ല. ഒരു മരത്തിൽ ഒരു കാക്കയുണ്ടെങ്കിൽ അതിന് താഴെ വിനായകൻ വന്ന് കാക്കയുടെ ശബ്ദത്തിൽ കരഞ്ഞാൽ പ്രദേശത്തെ കാക്കകൾ സകല കാക്കകളും ഈ മരത്തിന്റെ മുകളിൽ വരും. അദ്ദേഹം എല്ലാവരെയും വിമർശിക്കും, തോന്നിയത് പോലെ ചെയ്യും. അത് ഒരു കാക്കയുടെ സ്വഭാവമാണ്. കാക്കയുടെ സ്വാധീനുമുള്ളയാളുടെ സ്വഭാവം. പൃത്വലോകവുമായി ബന്ധമുള്ള ജന്മങ്ങളിൽ പെട്ടതാണ് ഇദ്ദേഹം"

"ഇദ്ദേഹത്തിന് ദാമ്പത്യമൊക്കെ ഭയങ്കര പ്രയാസമായിരിക്കും. കാരണം ഇദ്ദേഹത്തിന്റെ കൂടെ ജീവിക്കാൻ ആർക്കും പറ്റില്ല. വേറൊരു വ്യക്തിത്വതമാണ്. വേറൊരു ഊർജമാണ്. വെള്ളം വെള്ളത്തിനോട് ചേരും. വെള്ളം അ​ഗ്നിയോട് ചേർന്നാൽ പ്രശ്നമുണ്ടാകും. നശിപ്പിക്കാൻ ശ്രമിക്കുന്തോറും ശക്തികൂടുന്ന ​ഗ്രഹനിലയാണ് വിനായകന്റേത്. ഒരു തലത്തിലും അദ്ദേഹത്തിലെ കലാകാരനെയോ അദ്ദേഹമെന്ന വ്യക്തിയെയോ നശിപ്പിക്കാൻ പറ്റില്ല," സുനിൽ പരമേശ്വരൻ പറയുന്നു

കഴിഞ്ഞ ദിവസം നടൻ മമ്മൂട്ടിയെക്കുറിച്ച് സുനിൽ പരമേശ്വരൻ സംസാരിച്ചിരുന്നു. ഭ്രമയു​ഗം എന്ന സിനിമ കണ്ട ശേഷം മമ്മൂട്ടി രോ​ഗാവസ്ഥയിലാകുമെന്ന് നടന്റെ സഹോ​ദരൻ ഇബ്രാഹിം കുട്ടിക്ക് മെസേജ് അയച്ചിരുന്നു എന്നാണ് സുനിൽ പരമേശ്വരൻ പറഞ്ഞത്. തന്ത്രമാന്ത്രികങ്ങളുമായി ബന്ധപ്പെട്ട കഥകൾ ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണമെന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തനിക്ക് അനുകൂലമായി വരുന്ന കമന്റുകളോട് പോലും മോശം ഭാഷയിലാണ് വിനായകൻ പ്രതികരിക്കാറ്. സുനിൽ പരമേശ്വരന്റെ വാദങ്ങളോടും വെെകാതെ നടൻ പ്രതികരിച്ചേക്കും. മുമ്പ് വിനായകനെ പിന്തുണച്ചവർ പോലും ഇന്ന് നടനെ അനുകൂലിക്കുന്നില്ല. അത്രയും മോശമാണ് നടന്റെ ഇപ്പോഴത്തെ പെരുമാറ്റമെന്നാണ് വിമർശനങ്ങൾ.

More from Filmibeat

Read more about: vinayakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X