For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!

  |

  നടി ഭാമയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഭാമ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളിക്ക് ഓർമ വരിക നിവേദ്യം സിനിമയാണ്. മുപ്പത്തിനാലുകാരിയായ ഭാമ 2007ലാണ് നിവേദ്യത്തിലൂടെ അഭിനയത്തിലേക്ക് എത്തുന്നത്. ലോഹിതദാസാണ് ഭാമയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്.

  ആദ്യ സിനിമയിൽ സത്യഭാമ എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിച്ചത്. വിനു മോഹനായിരുന്നു ചിത്രത്തിൽ നായകൻ. ശേഷം ഭാമ മലയാളത്തിലെ മുൻനിര നായികയായി.

  Also Read: സല്ലാപം സെറ്റിൽ നിന്നും പ്രൊഡക്ഷൻ മാനേജരോടൊപ്പം മഞ്ജു ഒളിച്ചോടി: മഞ്ജുവിന്റെ ആദ്യ പ്രണയം; കൈതപ്രം

  2020ലാണ് ഭാമ വിവാഹിതയായത്. ചെന്നിത്തല സ്വദേശിയും ബിസിനസുകാരനുമായ അരുൺ ജ​ഗദീഷാണ് ഭാമയെ വിവാഹം ചെയ്തത്. ഇരുവർക്കും ​ഗൗരി എന്നൊരു മകളുമുണ്ട്. എന്നാൽ അടുത്തിടെയായി ഭാമയുടെ വിവാഹമോചന വാർത്തകളാണ് സോഷ്യയൽമീഡിയയിൽ നിറയുന്നത്.

  ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഭാമ സോഷ്യൽമീഡിയയിൽ നിന്നും നീക്കിയതോടെയാണ് വിവാഹമോചന വാർത്തകൾ സോഷ്യൽമീഡിയയിൽ നിറയാൻ തുടങ്ങിയത്.

  ഭാമ-അരുൺ വിവാഹമോചനം സോഷ്യൽമീഡിയയിൽ ചൂടുള്ള ചർച്ചയാകുമ്പോൾ‌ ഭാമയുടെ ഭർത്താവ് അരുൺ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 'ദുബായില്‍ ഇന്നലേയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല.'

  'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ' എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍.

  കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഭാമ ഒരു സെൽഫി ചിത്രം പങ്കുവെച്ചപ്പോഴും ആരാധകർ ഭാമയോട് വിവാഹമോചനം സംബന്ധിച്ച വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്താമോയെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു.

  Also Read: 'വൈകിപ്പോയി സുഹാന, കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ ഒരുത്തി കൂടി ഭാര്യയെന്ന് പറഞ്ഞു വരില്ലായിരുന്നു': ആരാധകർ

  2016ൽ പുറത്തിറങ്ങിയ മറുപടിയെന്ന മലയാളം സിനിമയിലാണ് അവസാനമായി ഭാമ അഭിനയിച്ചത്. ശേഷം രാ​ഗ എന്നൊരു കന്നട സിനിമയും ഭാമ ചെയ്തിരുന്നു. പിന്നീട് വിവാഹിതയായതോടെ ഭാമ പൂർണ്ണമായും അഭിനയത്തിൽ നിന്നും വിട്ടുനിന്നു.

  ഇപ്പോൾ ഭാമ ബിസിനസിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വാസുകി എന്ന പേരിൽ ബൊട്ടീക്കാണ് ഭാമ നടത്തുന്നത്. കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്ക് പരിപാടിയിൽ അതിഥിയായി വന്ന താരം ഏറെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.

  'രേകിത എന്നായിരുന്നു പേര്. ഭാമ എന്നത് ലോഹി സാർ ഇട്ടതാണ്. നിവേദ്യത്തിൽ സത്യഭാമ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സത്യ ഒന്ന് കട്ട് ചെയ്താലോ എന്ന് എനിക്ക് ഉണ്ടായിരുന്നു. പേരിടുന്ന സമയത്ത് വിനുമോഹനോ മറ്റോ ആണ് പറഞ്ഞത്. സാർ സത്യഭാമ പഴയ പേരല്ലേ ഭാമ എന്ന് ഇട്ടാൽ പോരേയെന്ന്. അങ്ങനെ അവിടെ നിന്ന് തുടങ്ങിയതാണ് ഭാമ എന്ന പേര്.'

  'വീട്ടിൽ ഭർത്താവ് പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല. അതെ, ദേ എന്നൊക്കെയാണ് വിളിക്കുക. ഞാൻ അപ്പു എന്നാണ് വിളിക്കുക. ശരിക്കും ഞങ്ങൾ വീട്ടിൽ വിളിക്കുന്നതൊന്നും നാട്ടിൽ പറയാൻ പറ്റില്ല. കുറച്ചുനാളുകളായി പഴയത് പോലെ സിനിമകളിലേക്ക് വരണം പരിപാടികളിൽ പങ്കെടുക്കണം എന്നൊക്കെയുണ്ട്.'

  'അതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴും വണ്ണമൊന്നുമില്ലാതെ ഇരിക്കുന്നത്. അമ്മയായപ്പോൾ ക്ഷമ പഠിച്ചു. നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ നടന്നില്ലെങ്കിൽ ടെൻഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോൾ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായി.'

  2020 ജനുവരി 30നായിരുന്നു ഭാമ-അരുൺ വിവാഹം നടക്കുന്നത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. മകൾ ജനിച്ച ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി കുടുംബത്തിന്റെ ഒട്ടുമിക്ക സന്തോഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്.

  ഗർഭകാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ഭാമയ്ക്ക്. അരുണിന്റേയും അമ്മയുടേയും പിന്തുണയോടെ തനിക്ക് ഉള്ളിൽ ഉണ്ടായിരുന്ന സംഘർഷങ്ങൾ മാറിയെന്നും ഇപ്പോൾ മനസ് പൂർവ സ്ഥിതിയിലായെന്നും നടി അടുത്തിടെ പറഞ്ഞിരുന്നു.

  Read more about: bhama
  English summary
  Amid Divorce Gossip Actress Bhama Husband Arun Latest Write Up Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X