എല്ലാറ്റിനും എന്റെ അമ്മയും ഭാര്യയും തന്നെയാണ് കാരണം, അക്കാ​ര്യത്തിൽ എനിക്ക് ഉറപ്പില്ല; സം​ഗീതയെ കുറിച്ച് വിജയ്

വിജയിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത കോടതിയെ സമീപിച്ചിരിക്കുകയാണ്. 27 വർഷമായി തുടരുന്ന ദാമ്പത്യജീവിതത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള താരപത്നിയുടെ തീരുമാനം മുഴുവൻ തമിഴ്നാടിനേയും ഞെട്ടിച്ചിരിക്കുകയാണ്. അതിനേക്കാൾ വിവാഹമോചന ഹർജിയിൽ സം​ഗീത ഉന്നയിച്ച ആരോപണങ്ങളാണ് വിജയിയുടെ ആരാധകരെ കൂടുതൽ ഞെട്ടിച്ചത്. കുടുംബത്തിന്റെ സമ്മതത്തോടെ 1999ൽ ആയിരുന്നു വിജയ്-സം​ഗീത വിവാഹം.

ആരാധികയെ നടൻ വിവാഹം ചെയ്തതിൽ അന്ന് എല്ലാവർക്കും അതിശയമായിരുന്നു. മെയ്ഡ് ഫോർ ഈച്ച് അദർ കാറ്റ​ഗറിയിലായിരുന്നു ഈ ദമ്പതികളുടെ സ്ഥാനം. പ്രായപൂർത്തിയായ രണ്ട് മക്കളാണ് ഇരുവർക്കും ഉള്ളത്. 2020 വരെ സം​ഗീത-വിജയ് ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.

Vijay Sangeetha

പൊതുവേദികളിൽ ഭാര്യയെ കൊണ്ടുവരാൻ വിജയിക്കും ഉത്സാഹമായിരുന്നു. എന്നാൽ 2021 മുതൽ കാര്യങ്ങൾ കുഴയാൻ തുടങ്ങി. ഇവർക്കിടയിൽ അസ്വാരസ്യങ്ങളുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രചരിച്ചിരുന്നു. എന്നാൽ അവയിൽ യാതൊരു സത്യവുമില്ലെന്നും അവർ സന്തോഷകരമായി ജീവിച്ചുവരികയാണെന്നും സാധാരണ എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ മാത്രമാണെന്നും വിജയിയുടെ ആരാധകരും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം അനുയായികളും ഉറച്ച് പറഞ്ഞിരുന്നു.

അനാവശ്യമായി അപവാദങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ പറഞ്ഞവരെ എല്ലാം നിശബ്ദരാക്കുന്ന രീതിയിൽ സംഗീത ഇപ്പോൾ ചെങ്കൽപേട്ട് കുടുംബ കോടതിയെ സമീപിച്ച് വിവാഹമോചന ഹർജി സമർപ്പിച്ചിരിക്കുകയാണ്.

ഈ ഹർജി ഏപ്രിൽ 20ന് പരിഗണനയ്ക്കെടുക്കും. അന്ന് വിജയ് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ സമൻസ് അദ്ദേഹത്തിന്റെ വസതിയിൽ ഒട്ടിക്കുകയോ നേരിട്ട് അയക്കുകയോ ചെയ്യും എന്നാണ് റിപ്പോർട്ട്. വിവാഹമോചനത്തിനേക്കാൾ വലിയ ഞെട്ടലാണ് അതിന്റെ കാരണങ്ങളായി സംഗീത ഉന്നയിച്ച ആരോപണങ്ങൾ ആരാധകർക്ക് നൽകിയത്.

ഒരു നടിയുമായി വിജയിക്ക് വഴിവിട്ട ബന്ധമുണ്ടെന്നും അത് ചോദ്യം ചെയ്തതിന്റെ പേരിൽ‌ ഭാര്യ എന്ന പേരിലുള്ള അവകാശങ്ങളും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശവും സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്നും മാനസീകമായും പീഡിപ്പിച്ചുവെന്നും സം​ഗീത ഹർജിയിൽ ആരോപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ വിജയിക്ക് ആരാധകർക്കിടയിലുണ്ടായിരുന്ന ഇമേജും തകർന്നു.

Vijay Sangeetha

സോഷ്യൽ മീഡിയ മുഴുവൻ സം​ഗീത-വിജയ് വേർപിരിയൽ ചർച്ചകളാൽ നിറഞ്ഞിരിക്കുമ്പോൾ 2004ൽ വിജയ് നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോയും വൈറലാവുകയാണ്. ഒരു ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്... ഞാൻ സുന്ദരനാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അങ്ങനെ ആണെങ്കിൽ അതിന് കാരണം എന്റെ അമ്മയും ഭാര്യയും തന്നെയാണെന്ന് ഞാൻ കരുതുന്നു. സന്തോഷമായി ഇരിക്കുന്നതാണ് പ്രധാനം. അതാണ് സൗന്ദര്യം നൽകുന്നത്.

ഇവർക്കൊപ്പം എന്റെ ആരാധകരും അതിന് കാരണമാണ് എന്നാണ് നടൻ പറഞ്ഞത്. ഇത്രയേറെ ഭാര്യയെ സ്നേഹിച്ചിരുന്നൊരാൾ എന്തുകൊണ്ട് മറ്റൊരു ബന്ധത്തിലേക്ക് പോയി എന്നാണ് കമന്റ് ബോക്സിൽ നിറയുന്ന ചോദ്യങ്ങൾ. നടി തൃഷയുമായിട്ടാണ് വിജയിക്ക് ബന്ധം എന്നാണ് പ്രചരിക്കുന്നത്.

സം​ഗീത വിജയ്ക്കൊപ്പം അ‍ഞ്ച് വർഷമായി ഒരു പൊതുവേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. തൃഷയുമായുള്ള ബന്ധം ആദ്യം കണ്ടുപിടിച്ചതും സം​ഗീതയാണ്. അന്ന് എല്ലാം അവസാനിപ്പിക്കുകയാണെന്ന് നടൻ ഉറപ്പ് നൽകി. അത് വിശ്വസിച്ചാണ് വിവാ​ഹമോചനത്തിന് അന്ന് സം​ഗീത മുതിരാതിരുന്നത്. എന്നാൽ വാക്ക് തെറ്റിച്ച് വിജയ് വീണ്ടും നടിയുമായി കൂടുതൽ അടുത്തു. മക്കൾ രണ്ടുപേരും സം​ഗീതയ്ക്കൊപ്പമാണ്. മകൻ സഞ്ജയ് നടനെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തു. വിദേശത്ത് മാതാപിതാക്കൾക്കൊപ്പമാണ് ഇപ്പോൾ സം​ഗീതയും മക്കളും താമസിക്കുന്നത്.

More from Filmibeat

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X