കേസും വിവാദവും സിനിമകളുടെ പരാജയവും, മകളുടെ കഷ്ടകാലം മാറാൻ അമ്മ കണ്ടെത്തിയ പോംവഴി; ഹൻസിക പറയുന്നു!

നടി ഹൻസിക മോത്വാനിക്ക് 2025 ഒരു റോളകോസ്റ്റർ യാത്ര തന്നെയായിരുന്നു. തെടുന്നതെല്ലാം പുലിവാലാവുകയാണ്. തെന്നിന്ത്യന്‍ സിനിമകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയായിരുന്ന ഹൻസികയെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയും തുണയ്ക്കുന്നില്ല. നടിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം സഹോദര ഭാര്യ സമര്‍പ്പിച്ച ഗാര്‍ഹിക പീഡന പരാതിയോടെയാണ്.

ജനുവരിയിലാണ് ടെലിവിഷന്‍ അവതാരകയും നടിയും ഹന്‍സികയുടെ സഹോദര ഭാര്യയുമായ മുസ്‌കാന്‍ നാന്‍സി ജെയിംസ് ഹന്‍സികയുള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. ഹന്‍സികയെ കൂടാതെ ഭര്‍ത്താവ് പ്രശാന്ത് മോട്‌വാനിയും അമ്മ മോണ മോട്‌വാനിയും തന്നെ ഉപദ്രവിച്ചുവെന്നിയിരുന്നു മുംബൈ പോലീസിന് മുസ്‌കാന്‍ നാന്‍സി ജെയിംസ് നല്‍കിയ പരാതി.

Hansika Motwani
Photo Credit: Hansika Motwani / instagram

തന്റെ ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും ഇടപെട്ടുവെന്നും ഭര്‍ത്താവുമായി ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തവിധം അകറ്റി നിര്‍ത്തിയെന്നുമായിരുന്നു പരാതിയിൽ മുസ്‌കാന്‍ ബോധിപ്പിച്ചിരുന്നത്. ഈ വിവാദം കെട്ടടങ്ങി തുടങ്ങിയപ്പോഴാണ് ഹൻസിക വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും ഭർത്താവുമായി വേർപിരിഞ്ഞാണ് താമസമെന്നുമുള്ള റൂമറുകൾ പരക്കാൻ തുടങ്ങിയത്.

2022ല്‍ ആയിരുന്നു ബിസിനസുകാരനായ സൊഹൈൽ ഖതൂരിയയെ ഹൻസിക വിവാഹം ചെയ്തത്. നടിയുടെ ഉറ്റ ചങ്ങാതിയുടെ ഭർത്താവായിരുന്നു സുഹൈൽ. ആ ബന്ധം വേർപ്പെടുത്തിയശേഷമാണ് ഹൻസികയെ സുഹൈൽ വിവാഹം ചെയ്തത്. സുഹൃത്തിന്റെ ദാമ്പത്യം തകർത്തവളെന്ന ടാ​ഗും നടിക്ക് ലഭിച്ചിരുന്നു.

വിവാഹമോചന റൂമറുകൾ പ്രചരിക്കുന്നതിന് ഇടയിൽ ‌തന്റെ സർനെയിം മാറ്റിയിരിക്കുകയാണ് ഹൻസിക. അമ്മയുടെ നിർദേശപ്രകാരമാണ് ഹൻസികയുടെ തീരുമാനം. മോത്വാനി എന്ന കുടുംബപേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്‍റെ സ്പെല്ലിങ്ങിലാണ് താരം മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെയുണ്ടായതില്‍ നിന്നും ഒരു എൻ ആണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഭാഗ്യം വരാന്‍ പേരില്‍ മാറ്റം വരുത്തത് പുതിയ സംഭവമല്ല.

മകളുടെ കഷ്ടക്കാലം മാറാൻ അമ്മ മോണ കണ്ടെത്തിയ പോംവഴിയാകാം പേരിലെ മാറ്റം. പുതിയ ലൈഫ് അപ്ഡേറ്റ് എന്ന് പറഞ്ഞാണ് പേരിലെ മാറ്റം അറിയിച്ച് വ്ലോ​ഗ് വീഡിയോ യുട്യൂബിൽ ഹ​ൻസിക പങ്കുവെച്ചത്. എന്റെ ഒരു ലൈഫ് അപ്ഡേറ്റ് പങ്കുവെക്കാനാണ് ഈ വീഡിയോ. 2025 ഒരു റോളകോസ്റ്റർ ജേർണിയായിരുന്നു.

Hansika Motwani
Photo Credit: Hansika Motwani / instagram

എന്റെ അമ്മയുടെ അഭിപ്രായത്തിൽ അല്ലെങ്കിൽ എന്റെ അമ്മ പറഞ്ഞത് ഞാൻ എന്റെ സർനെയിം മാറ്റണമെന്നാണ്. കുടുംബപ്പേരിലെ സ്പെല്ലിങിലാണ് ഞാൻ അമ്മയുടെ താൽപര്യപ്രകാരം മാറ്റം വരുത്തിയത്. ഇതാണ് എനിക്ക് നിങ്ങളോട് പങ്കുവെക്കാനുള്ള ലൈഫ് അപ്ഡേറ്റ്. അമ്മയുമായി ഇതിന്റെ പേരിൽ ഒരുപാട് വാ​ഗ്വാദങ്ങൾ ഞാൻ നടത്തി. ചർച്ചകൾ നടത്തി. സംവാദം നടത്തി. അവസാനം ഞാൻ അമ്മയുടെ താൽപര്യം അനുസരിക്കാൻ തീരുമാനിച്ചു.

ഇനി മുതൽ ആളുകൾ എന്റെ പേരിലെ സ്പെല്ലിങ് ഇങ്ങനെ ഉപയോ​ഗിക്കാം... Hansika Motwanni എന്ന്. Motwani യിൽ എൻ എന്ന ലെറ്റർ ഒരെണ്ണം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി മുതൽ മോത്വാനിയുടെ സ്പെല്ലിങ് Motwanni എന്നായിരിക്കും. എന്നെ ട്രോളുന്നവർക്കും എന്റെ നന്മ ആ​ഗ്രഹിക്കുന്നവർക്കും എന്നെ കുറിച്ച് ആർട്ടിക്കിളുകൾ എഴുതുന്നവർക്കും റൂമറുകൾ പരത്തുന്നവർക്കും ഈ സ്പെല്ലിങ് കൃത്യമായി ഉപയോ​ഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഷെയർ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കുന്നതിൽ എനിക്ക് എന്നും സന്തോഷമേയുള്ളു എന്നും ഹൻസിക പറഞ്ഞു. രാജ്കുമാർ റാവു, ആയുഷ്മാൻ ഖുറാന എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ സമാനമായ രീതിയിൽ പേരിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പലപ്പോഴും അത് സംഖ്യാശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X