'ഇവർ വേർപിരിഞ്ഞില്ലേ..?'; വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ബബ്ലു പൃഥ്വിരാജിനൊപ്പം ഭാര്യ ആനിമൽ സക്സസ് പാർട്ടിയിൽ!

അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും വൻ വിജയവും ചർച്ചയുമായി മാറിയ സിനിമയാണ് ആനിമൽ. രൺബീർ കപൂർ നായകനായ സിനിമയിൽ രശ്മിക മന്ദാനയായിരുന്നു നായിക. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം സംവിധാനം ചെയ്തത്. ടോക്സിക്കായ പിതാവിന്റെ ശിക്ഷണത്തിൽ വളർന്ന നായകന്റെ കഥയായിരുന്നു ആനിമലിന്റെ പ്രമേയം. ഡിസംബർ 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലും ആനിമൽ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിൽ നടൻ ബബ്ലു പൃഥ്വിരാജും ഒരു പ്രധാന വേഷം ചെയ്തിരുന്നു. ബബ്ലു പൃഥ്വിരാജിന്റെ കഥാപാത്രത്തിനും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ആനിമൽ സിനിമ വമ്പൻ ഹിറ്റായി മാറിയതിനാൽ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം ഒരു സക്സസ് പാർ‌ട്ടി സംഘടിപ്പിച്ചിരുന്നു.

Babloo Prithviraj

ആനിമലിന്റെ പിന്നണിയിൽ പ്രവൃത്തിച്ചവർ കുടുംബസമേതമാണ് സക്സസ് പാർട്ടിയിൽ പങ്കെടുത്തത്. സക്സസ് പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്നത് നടൻ ബബ്ലു പൃഥ്വിരാജിന്റെ പേരാണ്. കാരണം പാർട്ടിയിൽ പങ്കെടുക്കാൻ രണ്ടാം ഭാര്യ ശീതളിനൊപ്പമാണ് ബബ്ലു എത്തിയത്.

അതിൽ എന്താണ് ഇത്ര ചർച്ച ചെയ്യാൻ മാത്രമുള്ളതെന്ന് ചോദിച്ചാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബബ്ലു പൃഥ്വിരാജും ഭാര്യ ശീതളും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. മാത്രമല്ല ഇരുവരും ഒരുമിച്ചുള്ള താമസവും അവസാനിപ്പിച്ചിരുന്നു. ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചപ്പോൾ അത് ശരിവെക്കുന്ന തരത്തിൽ ചില അഭിമുഖങ്ങൾ ബബ്ലു മീഡിയയ്ക്ക് നൽകുകയും ചെയ്തിരുന്നു.

ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് പരിചിതമായ മുഖമാണ് ബബ്ലു പൃഥ്വിരാജിന്‍റെത്. ഒരു വര്‍ഷം മുമ്പായിരുന്നു ബബ്ലു പൃഥ്വിരാജ് ശീതളുമായി വിവാഹിതനായത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ നടൻ തന്നെക്കാൾ 33 വയസ് കുറഞ്ഞ പെൺകുട്ടിയായ ശീതളിനെ രണ്ടാമത് വിവാഹം ചെയ്തത് വലിയ ട്രോളുകൾക്കും മറ്റും കാരണമായിരുന്നു.

ഇരുവരും ഏറെനാൾ ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസം. ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങളുടെ വീഡിയോ അടക്കം ഇരുവരും നിരന്തരം പോസ്റ്റ് ചെയ്യാറുമുണ്ടായിരുന്നു. അതിനിടയിലാണ് ഇരുവരും വേർപിരിഞ്ഞുവെന്നും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകൾ വന്നത്. ബബ്ലുവിന്റെ പിറന്നാളിനും ഫോട്ടോകളിലും ഒന്നും ശീതളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുമില്ല.

Babloo Prithviraj

ഇപ്പോൾ ആനിമൽ സിനിമ സക്സസ് പാർട്ടിയിൽ ഇരുവരേയും ഒരുമിച്ച് കണ്ടതോടെ ആരാധകർക്ക് കൺഫ്യൂഷനായി. ഇവർ വേർപിരിഞ്ഞില്ലേ..? എന്നാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ. രശ്മിക മന്ദാനയ്ക്കും ബബ്ലുവിനും ഒപ്പം നിൽക്കുന്ന സെൽഫി പകർത്തിയത് ശീതളാണ്. ആ സെൽഫികളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാ​ഗമായാണോ നിരാശ കാണിച്ച് ബബ്ലു അഭിമുഖങ്ങൾ നൽകി തെറ്റിദ്ധരിപ്പിച്ചത് എന്നതടക്കമുള്ള ചോദ്യങ്ങൾ ആരാധകർ ബബ്ലുവിനോടും ശീതളിനോടും കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഹൈദരാബാദ് സ്വദേശിയാണ് 25കാരിയും ബബ്ലുവിന്റെ ഭാര്യയുമായ രുക്മിണി ശീതൾ. 58 വയസാണ് ബബ്ലു പൃഥ്വിരാജിന്റെ പ്രായം. ഒരു വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹിതരായതെന്നും വിവാഹശേഷം പൃഥിരാജും ശീതളും പറഞ്ഞിരുന്നു.

ആദ്യ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി മാസങ്ങൾക്കുള്ളിലായിരുന്നു നടന്റെ രണ്ടാം വിവാഹം. പൃഥ്വിരാജ് തന്നോട് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ രുക്മിണി ശീതൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. നിരന്തരം ചിത്രങ്ങളും റീൽസ് വീഡിയോകളുമായി എത്തുന്ന ശീതൾ പൃഥിരാജിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്തതും പഴയ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതും അഭ്യൂഹങ്ങൾക്ക് കാരണമായി.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X