ഇനി നിന്നെ വിട്ട് പോകില്ല; ഈ ബന്ധത്തെ തെറ്റായി കാണുന്നവരോട് പറയാനുള്ളത്; പ്രശ്നങ്ങൾക്കിടെ സംയുക്ത

തമിഴ് ടെലിവിഷൻ രം​ഗത്ത് സംയുക്തയും വിഷ്ണുകാന്തും തമ്മിലുള്ള പ്രശ്നം നാളുകളായി തുടരുകയാണ്. പതിനഢ്ച് ദിവസം മാത്രം നീണ്ടു നിന്ന വിവാഹബന്ധമായിരുന്നു താരങ്ങളുടേത്. പിന്നീട് രണ്ട് പേരും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. വിഷ്ണുകാന്തിനെതിരെ ​ഗുരുതരമായ ആരോപണമാണ് സംയുക്ത ഉന്നയിച്ചത്. കടുത്ത ലൈം​ഗിക പീഡനം മൂലമാണ് ബന്ധം വേണ്ടെന്ന് വെച്ചതെന്നാണ് ​ സംയുക്ത പറയുന്നത്. നിരന്തരം ഉപദ്രവിച്ചത് മൂലം ആരോ​ഗ്യം മോശമായി. പോൺ വീഡിയോകളും മറ്റും കാണാൻ നിർബന്ധിച്ചെന്നും സംയുക്ത ആരോപിച്ചു.

എന്നാൽ സംയുക്തയുടെ മുൻ പ്രണയബന്ധം അറിഞ്ഞതോടെയാണ് അകൽച്ച വന്നതെന്നും നടിയുടെ മാതാപിതാക്കളുടെ ഇടപെടൽ ഈ അകൽച്ചയ്ക്ക് ആക്കം കൂട്ടിയെന്നും വിഷ്ണുകാന്ത് പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി ആരോപണ പ്രത്യരോപണങ്ങളുമായി സംയുക്തയും വിഷ്ണുകാന്തും അഭിമുഖങ്ങൾ നൽകുന്നുണ്ട്. വിഷയത്തിൽ ഇവരെ പിന്തുണച്ചും എതിർത്തും സഹപ്രവർത്തകരും രം​ഗത്ത് വന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സംയുക്ത പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Samyuktha, Vishnukanth

സുഹൃത്ത് ലൈലയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് ഒരുമിച്ചുള്ള വീഡിയോയാണ് സംയുക്ത പങ്കുവെച്ചത്. ഒപ്പം ഒരു കുറിപ്പും എഴുതി. 'നീ എന്റെ പ്രശ്നങ്ങൾ എല്ലാം നിന്റെ പ്രശ്നങ്ങളായി കണ്ടു. എന്റെ കണ്ണീർ തുടയ്ക്കാൻ നീ എപ്പോഴും ഒപ്പമുണ്ടായിരുന്നു. എന്റെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ആളാണ് നീ. പക്ഷെ അർഹതയില്ലാത്ത ചിലർക്ക് വേണ്ടി ഞാൻ നിന്നെ വേദനിപ്പിച്ചു. എന്റെ അറിവില്ലായ്മയോട് ക്ഷമിക്കുക. എന്തൊക്കെ സംഭവിച്ചാലും നിന്നെ ഇനി വിടില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിന് നന്ദി'

'ഞങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുകയും കമന്റുകളിടുകയും ചെയ്യുന്നവരോട്. രണ്ട് പെൺകുട്ടികൾ സുഹൃത്തുക്കളായാൽ നിങ്ങളുടെ കണ്ണിൽ അത് തെറ്റായി തോന്നുന്നെങ്കിൽ അത് നിങ്ങളുടെ ദുഷിച്ച മനസ് കൊണ്ട് തോന്നുന്നതാണ്. ഞങ്ങളെ കുറ്റപ്പെടുത്തിയതിൽ നിങ്ങൾ ഉടനെ പശ്ചാത്തപിക്കും,' എന്നാണ് സംയുക്ത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇതിനോടകം പോസ്റ്റ് ചർച്ചയായിട്ടുണ്ട്. ഇരുവരും ലെസ്ബിയൻസ് ആണോയെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ വരുന്നുണ്ട്.

Samyuktha

വിഷ്ണുകാന്തിനെതിരെ സോഷ്യൽ മീഡിയയിലൂടെയുള്ള ആരോപണങ്ങൾ സംയുക്ത കുറച്ച് ദിവസങ്ങളായി നിർത്തിയിട്ടുണ്ട്. വിഷ്ണുകാന്തും പരസ്യ ആരോപണങ്ങളിൽ നിന്നും മാറി നിൽക്കുന്നു. സഹപ്രവർത്തകരിൽ നിന്നുൾപ്പെടെ രണ്ട് പേർക്കും വിഷയത്തിൽ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയേണ്ടിയിരുന്നോ എന്നാണ് ഇരുവർക്കും നേരിടേണ്ടി വന്ന ചോദ്യം. ഒപ്പം അഭിനയിച്ച റിഹാന എന്ന നടി സംയുക്തയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു.

വിഷ്ണുകാന്ത് സെറ്റിൽ മാന്യമായി പെരുമാറുന്ന നടനാണ്. സംയുക്ത ഒരു ചെറുപ്പക്കാരന്റെ കരിയറും ജീവിതവും ഇല്ലാതാക്കുകയാണെന്ന് റിഹാന തുറന്നടിച്ചു. റിഹാനയ്ക്കെതിരെ പിന്നീട് സംയുക്തയും രം​ഗത്ത് വന്നു. റിഹാനയുടെ കഴിഞ്ഞ കാലം അറിഞ്ഞാൽ നിങ്ങൾ ചിരിക്കുമെന്നാണ് സംയുക്ത പരിഹസിച്ചത്. സംയുക്തയുടെ കുടുംബവും വിഷണുകാന്തിനെതിരെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.

ആരോപണങ്ങൾ തന്നെ എല്ലാവരും തെറ്റിദ്ധരിക്കുന്നതിന് കാരണമാകുന്നെന്ന് നേരത്തെ വിഷ്ണുകാന്ത് പറഞ്ഞിരുന്നു. ബെഡ് റൂമിൽ ക്യാമറവെക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ആരെങ്കിലും അങ്ങനെ ചിന്തിക്കുമോ. കേട്ടപ്പോൾ വല്ലാതെ തോന്നി. കുടുംബത്തോടൊപ്പം ഇരുന്ന് എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ പറ്റുന്നത്. ‍

ഞാൻ സെക്സ് ​ഗുളികകൾ കഴിക്കുന്നുണ്ടെന്ന് സംയുക്തയുടെ അച്ഛൻ പറഞ്ഞു. എന്ത് പരിശോധനയ്ക്കും ഞാൻ തയ്യാറാണ്. ഇവ ഉപയോ​ഗിക്കുന്നുണ്ടെന്ന് തെളിഞ്ഞാൽ പറയുന്നത് എന്തും അനുസരിക്കാമെന്നും വിഷ്ണുകാന്ത് വ്യക്തമാക്കി. മുത്തുക്കിൾ സിപ്പി എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് വിഷ്ണുകാന്തും സംയുക്തയും അടുക്കുന്നത്.

More from Filmibeat

Read more about: samyuktha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X