ഇതിന് പിന്നിലും ധനുഷ്, കെനീഷയ്ക്ക് അറിയാം, അന്ന് എനിക്ക് സംഭവിച്ചതിന് പിന്നിലും ഇവർ: സുചിത്ര
ജയം രവിയും കെനീഷയും തമ്മിലുള്ള ബന്ധം തകർന്നതും ഭാര്യ ആരതി രവിക്കെതിരെ ജയം രവി ഉന്നയിച്ച ആരോപണവുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് കെനീഷ ഇതിനിടെ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് ഗായിക സുചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കെനീഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നിൽ ധനുഷും ആരതി രവിയുമാണെന്ന് സുചിത്ര പറയുന്നു.
ഇതിന് പിന്നിൽ അവർ രണ്ട് പേരുമാണെന്ന് ഞാൻ ആണയിട്ട് പറയുന്നു. സുചി ലീക്ക്സിലും ഇതേ ലാംഗ്വേജ് ആയിരുന്നു. ധനുഷിന്റെ കയ്യിൽ എല്ലാവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ ചാവിയുമുണ്ടെന്ന് തോന്നുന്നു. എനിക്ക് അന്ന് പിന്തുണയില്ലായിരുന്നു. ഉണ്ടെങ്കിൽ ഞാൻ ധനുഷിനെ ഞാൻ നശിപ്പിച്ചേനെ. എന്നാൽ കെനീഷ ബാക്കപ്പുണ്ടായിട്ടും വെറുതെ വിട്ടു. കുഴപ്പമില്ലെന്നാണ് കെനീഷ പറയുന്നത്. എന്നാൽ എനിക്ക് കുഴപ്പമായിരുന്നു.

20 വർഷം ഞാൻ നല്ല ആർജെയായും ഗായികയായും അറിയപ്പെട്ടു. പക്ഷെ കാർത്തിക് കുമാറിൽ നിന്നും വന്ന ഒരു വീഡിയോ എല്ലാം മാറ്റി മറിച്ചു. എന്നാൽ കാർത്തിക് കുമാർ നല്ലവനെന്ന് പറയുന്നു. നീതി തേടുന്ന ഞാൻ അപ്നോർമൽ. ധനുഷിനെ കെനീഷ വെറുതെ വിട്ടത് ശരിയല്ലെന്നും സുചിത്ര പറയുന്നു. ജയം രവി-ആരതി രവി വിവാഹബന്ധത്തിൽ പ്രശ്നമായത് ധനുഷിന്റെ ഇടപെടലാണെന്നും സുചിത്ര ആരോപിക്കുന്നു. കെനീഷ ഈ പ്രശ്നം വഷളാക്കിയെന്നും സുചിത്ര വാദിക്കുന്നു.


Click it and Unblock the Notifications
