ഒരു രൂപ വേണ്ട! 80 കോടി തിരിച്ച് നൽകി മഞ്ജു, കരിഷ്മ 30,000 കോടിയുടെ പേരിൽ വഴക്കിൽ; പക്ഷെ വ്യത്യാസമുണ്ട്
അടുത്തിടെ അന്തരിച്ച സഞ്ജയ് കപൂറിന്റെ സ്വത്ത് തർക്കം ഇന്ത്യയൊട്ടുക്കും വാർത്തയാകുകയാണ്. ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവായിരുന്നു ബിസിനസുകാരനായ സഞ്ജയ് കപൂർ. സമെെറ, കിയാൻ എന്നിവരാണ് ഈ ബന്ധത്തിൽ ഇവർക്ക് ജനിച്ച മക്കൾ. 30000 കോടി രൂപയുടെ സ്വത്ത് സഞ്ജയ് കപൂറിനുണ്ട്. ഇതിന്റെ അവകാശി സഞ്ജയ് കപൂറിന്റെ നിയമപരമായുള്ള ഭാര്യ പ്രിയ സച്ച്ദേവിനാണെന്ന് വിൽപ്പത്രം ചൂണ്ടിക്കാട്ടി വാദം വന്നു. ഈ വിൽപത്രം ചോദ്യം ചെയ്ത് കൊണ്ടാണ് കരിഷ്മയുടെ മക്കൾ കോടതിയിൽ ഹർജി നൽകിയത്. വിൽപത്രം വിശ്വസീനയമല്ലെന്നും ഇതിന്റെ പകർപ്പ് നൽകിയില്ലെന്നും ഇവരുടെ ഹർജിയിൽ പറയുന്നു.
വിൽപത്രമില്ലെന്നാണ് ആദ്യം പ്രിയ പറഞ്ഞിരുന്നത്. എല്ലാ സ്വത്തുക്കളും ആർകെ ഫാമിലി ട്രസ്റ്റിന് കീഴിലാണെന്നും പറഞ്ഞു. എന്നാൽ പിന്നീട് വിൽപത്രമുണ്ടെന്ന് പറഞ്ഞു. ഈ വിൽപത്രത്തിനെതിരെയാണ് ഹർജി. പ്രിയയും പ്രിയയുടെ പ്രായപൂർത്തിയാകാത്ത മകനും സഞ്ജയ് കപൂറിന്റെ അമ്മയുമാണ് ഹർജിയിൽ ആരോപിക്കപ്പെട്ട പ്രധാന പ്രതികൾ. എന്നാൽ കരിഷ്മയുടെ മക്കളുടെ ഹർജിക്കെതിരെ പ്രിയ സച്ച് ദേവ് വാദിക്കുന്നു. 1900 കോടി ഡിവോഴ്സ് സമയത്ത് സഞ്ജയ് കപൂർ കരിഷ്മയിൽ പിറന്ന രണ്ട് മക്കൾക്കും നൽകിയെന്നാണ് പ്രിയ പറയുന്നത്.

വിവാഹ മോചന സമയത്ത് മുംബെയിൽ ഫ്ലാറ്റും കോടിക്കണക്കിന് രൂപയും കരിഷ്മയ്ക്ക് ജീവനാംശമായി ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
പ്രശ്ന കലുഷിതമായ വിവാഹമോചനമായിരുന്നു ഇവരുടേത്. സ്വത്തവകാശം ആർക്കെല്ലാം ലഭിക്കും എന്നതിൽ കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ് കരിഷ്മയും പ്രിയ സച്ച് ദേവും. വിവാഹമോചനവും വലിയ തുക ജീവനാംശം നൽകലും ബോളിവുഡിൽ ഇടയ്ക്കിടെ വരാറുള്ള വാർത്തയാണ്.
കരിഷ്മ കപൂറിന്റെയും മക്കളുടെയും ആവശ്യത്തിനിടെ ഇങ്ങ് കേരളത്തിൽ നടന്ന താര വിവാഹവും വേർപിരിയലുമാണിപ്പോൾ ചർച്ചയാകുന്നത്. കരിഷ്മ-സഞ്ജയ് കപൂർ വിവാഹ മോചനം പോലെ മോളിവുഡിൽ ചർച്ചയായ വിവാഹമോചനം ദിലീപിന്റെയും മഞ്ജു വാര്യരുടേതുമാണ്. എന്നാൽ ജീവനാംശം, സ്വത്ത് എന്നിവ സംബന്ധിച്ച് ഒരു തർക്കവും ഇവർ തമ്മിൽ ഉണ്ടായിട്ടില്ല. ആരോപണ പ്രത്യാരോപണങ്ങൾ ഇല്ലാതെയായിരുന്നു വേർപിരിയൽ. 2015 ലാണ് ഇവർ നിയമപരമായി വിവാഹമോചിതരാകുന്നത്.

കോടതിയിൽ ജീവനാംശമായി മഞ്ജു ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഭാവിയെന്ത് എന്ന ആശങ്കയുണ്ടെങ്കിലും വെറും കയ്യോടെ 15 വർഷം ജീവിച്ച ദിലീപിന്റെ വീട്ടിൽ നിന്നും മഞ്ജു ഇറങ്ങി. വിവാഹിതരായിരുന്ന കാലത്ത് ദിലീപ് സ്വത്തുക്കളും മറ്റും മഞ്ജുവിന്റെ പേരിൽ എഴുതിയിരുന്നു. പാർടണർഷിപ്പുള്ള ഈ പ്രോപ്പർട്ടികളെല്ലാം മഞ്ജു വേർപിരിയൽ സമയത്ത് ദിലീപിന് തിരികെ നൽകി എന്നാണ് റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ പ്രകാരം 80 കോടിയുടെ സ്വത്തുക്കളായിരുന്നു ഇത്.
അതേസമയം മകളെ നോക്കേണ്ട ഉത്തരവാദിത്വം മഞ്ജുവിനുണ്ടായിരുന്നില്ല. മകൾ അച്ഛനൊപ്പം പോകാനാണ് തീരുമാനിച്ചത്. മഞ്ജു ഈ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു. ദിലീപിൽ നിന്നും വലിയ തുക ജീവനാംശമായി മഞ്ജുവിന് ആവശ്യപ്പെടാമായിരുന്നു. അന്ന് മോളിവുഡിലെ ഏറ്റവും ധനികനായ നടൻമാരിൽ ഒരാളായാണ് ദിലീപ് അറിയപ്പെട്ടത്. അഭിനയത്തിന് പുറമെ നിർമാണം, വിതരണം തുടങ്ങിയ മേഖലകളിൽ വിജയം കെെവരിച്ച് നിൽക്കുന്ന സമയം. റിയൽ എസ്റ്റേറ്റ് ബിസിനസിലെ വമ്പനാണ് ദിലീപ്. എന്നാൽ ഇതൊന്നും മഞ്ജുവിന് വേണ്ടായിരുന്നു. തിരികെ തന്റെ മാതാപിതാക്കളുടെ വീട്ടിലെത്തിയ മഞ്ജു പിന്നീട് നൃത്തത്തിലും സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.


Click it and Unblock the Notifications











