കുറ്റം മുഴുവൻ കിച്ചുവിന്റെ അമ്മയ്ക്ക്, പക്ഷെ സത്യാവസ്ഥ...; സുധി റിയൽ ലെെഫിൽ കാണിച്ച് കൂട്ടിയത്; വെളിപ്പെടുത്തൽ

അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ തുറന്ന് പറച്ചിലുകൾ ചർച്ചയായിരിക്കെ മറ്റൊരു വാദവുമായി യൂട്യൂബർ സായ് കൃഷ്ണ. കൊല്ലം സുധിക്കെതിരെയുള്ള ചില കാര്യങ്ങൾ തനിക്കറിയാമെന്നു കൊല്ലം സുധിയുടെ ആദ്യ ഭാര്യയും കിച്ചുവിന്റെ അമ്മയുമായ ശാലിനിയെക്കുറിച്ച് തെറ്റായ പ്രതിഛായയാണ് കൊല്ലം സുധിയുണ്ടാക്കിയതെന്ന് സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

വരും ദിവസങ്ങളിൽ ഇവരെല്ലാം തുറന്ന് പറയാൻ തയ്യാറായാൽ കുറേയധികം കാര്യങ്ങളിൽ മലയാളികൾക്ക് തെറ്റ് പറ്റിയോ എന്ന് തോന്നാം. കിച്ചു വീഡിയോ ഇ‌ടുന്നതും അതിന് ശേഷം രേണു മറുപടി നൽകുന്നതും ഇന്നലെകളിൽ നമ്മൾ കണ്ടതാണ്. കിച്ചു ലെെഫ് സ്റ്റോറി ഇനി തുടരുമോ എന്ന് അറിയില്ല. ഇവരു‌ടെയൊക്കെ ലെെഫിൽ കോമണായുള്ള വ്യക്തി കൊല്ലം സുധിയാണ്. കൊല്ലം സുധി യഥാർത്ഥ ജീവിതത്തിൽ മഹാദുരന്തമായിരുന്നു എന്ന് ഞാൻ പറഞ്ഞതാണ്.

Kichu  Renu Sudhi

പേഴ്സണലി അറിയാവുന്ന കുറച്ച് പേർ എനിക്ക് മെസേജ് അയച്ചും ഫോൺ വിളിച്ചും മരിച്ച് പോയ ഒരാളല്ലേ എന്ന് പറഞ്ഞു. ശരിയാണ്. അയാൾ ഇവരുടെയൊക്കെ ജീവിതത്തിലുണ്ടാക്കിയ ഇംപാക്ടുകൾ വളരെ മോശമാണ്. മരണം എന്നതിനെ ബഹുമാനിക്കുന്നത് കാെണ്ടാണ് സുധി റിയൽ ലെെഫിൽ എന്തൊക്കെ കാണിച്ച് കൂട്ടിയെന്നു ഏത് രീതിയിലുള്ള വ്യക്തിയായിരുന്നെന്നും പുറത്ത് പറയാത്തത്. കഴിഞ്ഞ ദിവസം കിച്ചുവിന്റെ അമ്മ ശാലിനിയുടെ അടുത്ത ബന്ധു എന്നെ വിളിച്ചു.

മണിക്കൂറുകളോളം സംസാരിച്ചു. എങ്ങനെയാണ് ശാലിനിയെന്ന വ്യക്തിയുടെ ഇമേജ് നമുക്ക് മുന്നിലെത്തിയത്. സുധിയും കിച്ചുവും പറഞ്ഞത് അമ്മ ഇട്ടിട്ട് പോയി എന്നാണ്. അവർ പോകാനൊരു കാരണമുണ്ട്. അവർ അനുഭവിച്ച കുറച്ച് കാര്യങ്ങളുണ്ട്. പോയതിന് കാരണം ചിലപ്പോൾ കിച്ചുവിന് അറിയില്ലായിരിക്കും. പക്ഷെ സുധി ശാലിനിയുടെ കയ്യിൽ നിന്ന് വാങ്ങിയ ഒരുപാട് കാര്യങ്ങളുണ്ട്. വരും ദിവസങ്ങളിൽ പ്രശ്നം മോശമായാൽ അവരൊക്കെ ചിലപ്പോൾ പുറത്ത് വന്ന് പറഞ്ഞേക്കുമെന്നും സായ് കൃഷ്ണ പറയുന്നു.

കമന്റ് ബോക്സിൽ സമാന വാദങ്ങൾ വരുന്നുണ്ട്. സ്റ്റാർ മാജിക് രേണു വന്ന സമയത്ത് ഈ ശാലിനിയുടെ ബ്രദർ ഒരു ചാനലിന് ഇന്റർവ്യൂ കൊടുത്തിരുന്നു. പിന്നെ അവരുടെ ബന്ധുക്കൾ ഫ്ലവർസിന്റെ കമന്റ് ബോക്സിലും അവരുടെ കുടുംബ ജീവിതത്തെ പറ്റി എഴുതിയിരുന്നു. അവർ പറയുന്നത് ശരിയായിരുന്നെങ്കിൽ ആ പെണ്ണിന്റെ ഒത്തിരി സ്വത്തുക്കൾ ഈ സുധി നശിപ്പിക്കുകയും ആ പെണ്ണ് പോകാൻ കാരണം അവൾക്ക് ഒരു വണ്ടി വാങ്ങിക്കൊടുത്തത് ആ പെണ്ണ് അറിയാതെ സുധി പണയം വെച്ച് കള്ളുകുടിച്ച് നശിപ്പിച്ചു. അത് പറഞ്ഞാണ് ആ പെണ്ണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. അല്ലാതെ ഒളിച്ചോടി പോയത് അല്ലെന്ന്. അങ്ങനെ കുറെ കഥകൾ ആ ഇടയ്ക്ക് കമന്റ് ബോക്സിൽ ഉണ്ടായിരുന്നു എന്നാണ് ഒരു കമന്റ്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X