ഇതിലിപ്പോൾ കൃഷ്ണകുമാർ എങ്ങനെ പ്രതികരിക്കും, ഒന്നും പറയാൻ പറ്റാതായോ? ചർച്ചയായി പോസ്റ്റ്

സോഷ്യൽ മീഡിയയിൽ കൃഷ്ണകുമാർ കുടുംബം ചർച്ചയാകാത്ത ദിനങ്ങൾ കുറവാണ്. മക്കൾ നാല് പേരും പ്രശസ്തർ. ഭാര്യ സിന്ധു കൃഷ്ണയും അറിയപ്പെടുന്ന യൂട്യൂബർ. കൃഷ്ണകുമാർ ഇടയ്ക്ക് മക്കളുടെയും ഭാര്യയുടെയും വ്ലോ​ഗുകളിൽ വരാറുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്കാണ് കൂടുതൽ ശ്രദ്ധ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെ‌ടുപ്പിൽ കൃഷ്ണകുമാർ മത്സരിച്ചേക്കും. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കിയതുമാണ്.

ബിജെപി നേതാവായുള്ള കൃഷ്ണകുമാറിന്റെ മുന്നോട്ട് പോക്ക് ജനം കണ്ടതാണ്. ബിജെപിക്ക് വേണ്ടി എപ്പോഴും സംസാരിക്കുന്നയാളാണ് കൃഷ്ണകുമാർ. സംഘപരിവാർ വർ​ഗീയതയുണ്ടാക്കുന്നു എന്ന ആരോപണത്തെ കൃഷ്ണകുമാർ തള്ളിക്കളയുന്നു. കൃഷ്ണകുമാറിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് ആണിപ്പോൾ ശ്രദ്ധ നേടുന്നത്.

Krishna Kumar

ഹിന്ദുത്വ നെെറ്റ് എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലാണ് ഇദ്ദേഹത്തെക്കുറിച്ച് വ്യാജ പ്രചരണം വന്നത്. ബിജെപി നേതാവ് കൃഷ്ണകുമാറിനെ പരിചയപ്പെടൂ. ബീഹാറിലെ ടൂറിസം മന്ത്രിയാണ് ഇദ്ദേഹം. ഈയടുത്ത് ദുബായിൽ പോയ ഇദ്ദേഹം പെൺമക്കളെ ​ഹിജാബ് അണിയിച്ചു. ഹിജാബ് ദുബായിലെ നിർബന്ധിത വസ്ത്രം പോലുമല്ല. ഇത്തരം ആളുകളാണ് ഓൺലെെനിൽ ദേശീയതയെയും ഹിന്ദുത്വയെയും കുറിച്ച് പ്രസം​ഗിക്കുന്നത് എന്നാണ് പോസ്റ്റ്. ബീഹാറിലെ ടൂറിസം മന്ത്രിയല്ല കൃഷ്ണകുമാർ.

ബിജെപി അനുകൂല പോസ്റ്റുകളിടുന്ന അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജപ്രചരണം ഉണ്ടായിരിക്കുന്നത്. കൃഷ്ണകുമാർ ഇക്കാര്യത്തിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യം. നാല് പെൺമക്കളുടെയും വസ്ത്രധാരണത്തിൽ ഇടപെടുന്നയാളല്ല കൃഷ്ണകുമാർ. അവർ അവർക്കിഷ്ടമുള്ളത് ധരിക്കുന്നു, താൻ ഇടപെടാറില്ലെന്ന് ഇ​​ദ്ദേഹം മുമ്പ് വ്യക്തമാക്കിയതാണ്.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X