മൂന്ന് ദിവസം മുമ്പ് ഞങ്ങളും ഇവിടെ ട്രക്കിങ് ചെയ്തിരുന്നുവെന്ന് ഓർക്കുമ്പോൾ ഒരു ഉൾക്കിടിലം; ജി.വേണു​ഗോപാൽ

പെഹൽ​ഗാം ഭീകരാക്രമണം സൃഷ്ടിച്ച ആഘാതം ഉൾക്കൊള്ളാൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ മഹാരാജ്യം. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിനാലായി എന്നാണ് റിപ്പോർട്ടുകൾ. അവയിൽ ഭൂരിഭാ​ഗം മൃതദേഹങ്ങളുടെ പോസ്റ്റ്മാർട്ടം നടപടികൾ അടക്കം പൂർത്തിയാക്കി ശ്രീന​ഗറിൽ എത്തിച്ചു. തെക്കൻ‌ കശ്മീരിലെ അനന്തനാ​ഗ് ജില്ലയിലാണ് ഭീകരാക്രമണം നടന്ന പെഹൽ​ഗാം എന്ന ​പ്രദേശം. ഇവിടെ എത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം നടന്നത്.

സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ് കശ്മീർ. കേരളത്തിൽ നിന്ന് അടക്കം നിരവധി ആളുകൾ അവധി ആഘോഷിക്കാനായി കശ്മീരിലേക്ക് പോകാറുണ്ട്. പെഹൽ​ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട് ​പിന്നണി ​ഗായകൻ ജി. വേണു​ഗോപാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

G Venugopal Pahalgam

മൂന്ന് ദിവസം മുമ്പാണ് പെഹൽ​ഗാം അടക്കമുള്ള കശ്മീരിലെ പ്രദേശങ്ങൾ സഞ്ചരിച്ച് വേണു​ഗോപാലും സംഘവും തിരികെ എത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഈ ഭീകരാക്രമണം നടന്നിരുന്നതെങ്കിൽ എന്താവും സംഭവിക്കുകയെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും ഓർക്കുമ്പോൾ ഒരു ഉൾക്കിടിലം അനുഭവപ്പെടുന്നുവെന്നും സോഷ്യൽമീഡിയയിൽ ജി. വേണു​ഗോപാൽ കുറിച്ചു.

ദൈവമേ... എബിസി വാലീസ് എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ... ഞാൻ, രശ്മി, സുധീഷ്, സന്ധ്യ എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുമ്പ് ട്രക്കിങ് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം. ഞങ്ങൾക്ക് അരു വാലിയിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം...

സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ?. ഈ നീചമായ പ്രവൃത്തിക്ക് പിന്നിൽ ആരാണ് അല്ലെങ്കിൽ ഏത് ശക്തികളാണ്?. ചരിത്രം കണ്ണുനീരും കഷ്ടപ്പാടുകളും മാത്രം കനിഞ്ഞ് നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും വളഭൂയിഷ്ടമായ മണ്ണും കൃഷിയും അതിസൗന്ദര്യമുളള പ്രദേശ നിവാസികളും.

എന്നാലും ദാരിദ്യവും കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും... എന്നായിരുന്നു ​ഗായകന്റെ കുറിപ്പ്. ​വേണു​ഗോപാലിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ​ഗായകന്റെയും കുടുംബത്തിന്റെയും സുഖ വിവരങ്ങൾ അന്വേഷിച്ച് എത്തി. സുരക്ഷിതമായി തിരികെ കേരളത്തിൽ എത്തിയോ എന്നായിരുന്നു ഭൂരിഭാ​ഗം പേർക്കും അറിയേണ്ടിയിരുന്നത്.

G Venugopal Pahalgam

തലനാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വേണു​ഗോപാൽ. ​ഗായകന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ അന്വേഷിക്കുന്നതോടൊപ്പം പെഹൽ​ഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ആളുകൾ ആദരാഞ്ജലികൾ നേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീർ താഴ്വരയിലെ മഞ്ഞിൽ ഭാര്യയ്ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളും ജി.വേണു​ഗോപാൽ പങ്കിട്ടിരുന്നു.

ട്രക്കിങ്ങിനായി ബൈസാറിൻ എന്ന കുന്നിൻ മുകളിലേക്ക് പോയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരരുടെ സംഘം വെടിയുതിർത്തത്. ഹിന്ദുവാണോയെന്ന് ചോദിച്ച് ഉറപ്പ് വരുത്തിയശേഷമായിരുന്നു കൊലപ്പെടുത്തിയത്. പുരുഷന്മാരായിരുന്നു ടാർ​ഗെറ്റ്.‍ മരിച്ചവരിൽ ഏറെയും പുരുഷന്മാരാണ്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തലയ്ക്ക് നേരെയാണ് വെടിയുതിർത്തത്. മരിച്ചവരിൽ ഒരാളുടെ ഭാര്യയാണ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്.

ആളുകൾക്ക് നേരെ വെടിയുതിർ‌ത്തശേഷം ഭീകരർ വനത്തിലേക്ക് ഓടി മറഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സൈന്യം. കൊല്ലപ്പട്ടവരിൽ മധുവിധു ആഘോഷിക്കാനായി കാശ്മീരിൽ എത്തിയവർ വരെ ഉൾപ്പെടുന്നു. കേരളത്തിൽ നിന്നും നിരവധി പേർ എല്ലാ മാസവും ജമ്മു കശ്മീരിലേക്ക് അവധി ആഘോഷിക്കാനായി പോകാറുണ്ട്. ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ തന്നെ എല്ലാവരുടേയും മനസിലേക്ക് ആദ്യം ഓടി എത്തുന്നതും കശ്മീർ തന്നെയാണ്.

More from Filmibeat

Read more about: g venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X