കാവ്യ മാധവനോ മഞ്ജു വാര്യരോ? എന്റെ മറുപടി ഇങ്ങനെയായിരിക്കും, ബുദ്ധിയല്ല നോക്കുന്നത്; ഡാലു കൃഷ്ണദാസ്
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒന്നിന് പിറകെ ഒന്നായി വിവാദ വിഷയങ്ങളുണ്ടായി. ഇതിലൊന്നായിരുന്നു ഒരു സൗന്ദര്യ മത്സരവേദിയിൽ ശോഭ വിശ്വനാഥ് ചോദിച്ച ചോദ്യം. കാവ്യ മാധവനോടാണോ മഞ്ജു വാര്യരോടാണോ കൂടുതൽ താൽപര്യമെന്ന് മത്സരാർത്ഥിയോട് ശോഭ വിശ്വനാഥ് ചോദിച്ചു. ഇത് തന്റെ ചോദ്യമല്ലെന്നും തനിക്ക് തന്ന ചോദ്യമാണെന്നും ശോഭ ഷോയിൽ പറയുന്നുണ്ട്. മത്സരാർത്ഥിയായ യുവതി പക്വമായി ഉത്തരം നൽകി. രണ്ട് പേരിൽ ഒരാളുടെ പക്ഷം പിടിക്കാൻ എനിക്ക് പറ്റില്ല. രണ്ട് പേർക്കും അവരുടേതായ ശരികളുണ്ട്. ദയ ഉൾപ്പെടെയുള്ള സിനിമകൾ കണ്ട് വളർന്നതിനാൽ വ്യക്തിപരമായി തനിക്കിഷ്ടം മഞ്ജു വാര്യരെയാണെന്ന് യുവതി മറുപടി നൽകി.
ഇത് കേട്ട് കാണികൾ ഒന്നടങ്കം കയ്യടിച്ചു. എന്നാൽ പിന്നീട് ഷോയിലെ അതിഥി ധ്യാൻ ശ്രീനിവാസൻ വേദിയിൽ നടത്തിയ പരാമർശം വിവാദമായി. കാവ്യ മാധവനോ മഞ്ജു വാര്യരോ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന ചോദ്യമാണെന്ന് ധ്യാൻ പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായി. ശോഭയ്ക്ക് നേരെ വ്യാപക വിമർശനം വന്നു. ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമില്ലായിരുന്നെന്ന് അഭിപ്രായങ്ങൾ വന്നു.

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഫാഷൻ ഡിസെെനർ ഡാലു കൃഷ്ണദാസ്. വൺ 2 ടോക്സുമായുള്ള അഭിമുഖത്തിലാണ് പരാമർശം. ഒരു ചോദ്യം ചോദിക്കുമ്പോൾ മത്സരാർത്ഥിയുടെ ബുദ്ധി അളക്കുകയല്ല. മത്സരാർത്ഥിയുടെ പ്രസൻസ് ഓഫ് മെെൻഡ് ആണ് അളക്കുന്നത്. എന്ത് തരം ചോദ്യമാണെങ്കിലും എങ്ങനെ ആ കുട്ടി ഹാൻഡിൽ ചെയ്യുന്നു എന്നതാണ് പ്രധാനം. അല്ലാതെ അവിടെ ആ കുട്ടിക്ക് എത്ര ബുദ്ധിയുണ്ടെന്ന് അളക്കുകയല്ല.
ഇന്ന ചോദ്യമേ ചോദിക്കാൻ പാടുള്ളൂ എന്നില്ല. പക്ഷെ രണ്ട് വ്യക്തിത്വങ്ങളെ താരതമ്യം ചെയ്യാൻ നമ്മൾ ആരുമല്ല. അത് ചോദിക്കാൻ പാടില്ലാത്തതാണ്. പക്ഷെ ശോഭ അത് ചോദിച്ചു. ആ കുട്ടി നന്നായി ഉത്തരം നൽകിയെന്നും ഡാലു കൃഷ്ണ ദാസ് ചൂണ്ടിക്കാട്ടി. കാവ്യയോ മഞ്ജുവോ എന്ന ചോദ്യത്തിന് എന്ത് മറുപടി നൽകുമെന്ന ചോദ്യത്തോടും ഡാലു പ്രതികരിച്ചു.

ദെെവം ഓരോ വ്യക്തിയെയും സൃഷ്ടിച്ചിരിക്കുന്നത് അവരുടേതായ ബ്യൂട്ടിയിലാണ്. താരതമ്യം ചെയ്യാൻ ഞാൻ ആരുമല്ല. രണ്ട് പേരും സുന്ദരികളാണ്. അങ്ങനെയൊരു ചോദ്യം വന്നാൽ എങ്ങനെ കെെകാര്യം ചെയ്യണമെന്ന് മത്സരാർത്ഥി അറിഞ്ഞിരിക്കണമെന്നും ഡാലു കൃഷ്ണ ദാസ് അഭിപ്രായപ്പെട്ടു.
മഞ്ജു വാര്യരും കാവ്യ മാധവനും
മഞ്ജു വാര്യ, കാവ്യ മാധവൻ ഫാൻ ഫെെറ്റുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും നടക്കാറുണ്ട്. കാവ്യയുടെ ഭർത്താവ് നടൻ ദിലീപ് മഞ്ജു വാര്യരുടെ മുൻഭർത്താവാണ്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം അറിഞ്ഞതോടെയാണ് മഞ്ജു വിവാഹ ബന്ധം ഉപേക്ഷിച്ചതെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. ഇതിന്റെ പേരിൽ വലിയ തോതിൽ കുറ്റപ്പെടുത്തലുകൾ കാവ്യക്ക് നേരെ ഇന്നും വരുന്നുണ്ട്. എന്നാൽ കാവ്യയോ മഞ്ജുവോ ഇതേക്കുറിച്ച് സംസാരിക്കാറില്ല. കാവ്യ അഭിനയ രംഗം വിട്ട് കുടുംബ ജീവിതം നയിക്കുന്നു. മഞ്ജു വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്നു. ഇന്ന് മുൻനിര നായിക നടിയാണ് മഞ്ജു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് കാവ്യ അവസാനം ചെയ്ത സിനിമ. നടി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications