ഒരു വാക്ക് മതിയായിരുന്നു...;സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

ജീവിതത്തിലെ നിർണായക കാലഘട്ടത്തിലൂടെയാണ് സൂപ്പർതാരം വിജയ് കട‌ന്ന് പോകുന്നത്. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്ന സമയം. വിജയു‌ടെ തമിഴ് വെട്രി കഴകം എന്ന പാർട്ടി ഇതിനകം തമിഴ്നാട്ടിൽ ചർച്ചയായിക്കഴിഞ്ഞു. രാഷ്ട്രീയത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള പ്രബലരുടെ പാർട്ടികളുമായാണ് വിജയ്ക്ക് മത്സരിക്കേണ്ടത്. ഇത് ഏവരിലും ആകാംക്ഷയുണർത്തുന്നു. വിജയുടെ തീരുമാനത്തിൽ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ പൂർണ പിന്തുണയുണ്ട്.

തന്നെ ഉയരങ്ങളിലെത്തിച്ച തമിഴ് ജനതയ്ക്ക് തിരിച്ച് സേവനം ചെയ്യാൻ വിജയ് ആ​ഗ്രഹിക്കുന്നെന്ന് എസ്എ ചന്ദ്രശേഖർ പറയുന്നു. അതേസമയം ഇപ്പോഴത്തെ ചർച്ചകളിലൊന്നും വിജയുടെ ഭാര്യയുടെ പേരില്ല. വിജയ്ക്കൊപ്പം ഭാര്യ സം​ഗീതയെ കണ്ടിട്ട് ഏറെക്കാലമായി. പൊതുവേദികളിൽ ഇവർ ഒരുമിച്ചെത്താറില്ല. വിജയും സം​ഗീതയും തമ്മിൽ അകൽച്ചയിലാണെന്ന വാദം ശക്തമാണ്.

Vijay s Wife  Sangeetha  SA Chandrasekhar

ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂ‌ട്ടുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്. എസ്എ ചന്ദ്രശേഖറുടെ പുതിയ അഭിമുഖമാണിത്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിൽ സം​ഗീത എന്ത് പറയുന്നു എന്ന് അഭിമുഖത്തിൽ ആങ്കർ എസ്എ ചന്ദ്രശേഖറോട് ചോദിച്ചു. ആ ചോദ്യം വേണ്ടെന്ന് ഉടനെ എസ്എ ചന്ദ്രശേഖർ പറഞ്ഞു.

വിജയക്ക് രാഷ്ട്രീയ പ്രവേശനത്തിൽ താൻ ഉപദേശമൊന്നും നൽകിയിട്ടില്ലെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. വീട്ടിൽ ആർക്കും ഞാൻ ഉപദേശമൊന്നും നൽകാറില്ല. എന്നെ കണ്ട് അവർ പഠിക്കാറുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. സം​ഗീതയെക്കുറിച്ചുള്ള ചോദ്യം എസ്എ ചന്ദ്രശേഖർ ഒഴിവാക്കിയത് പല ചോ​ദ്യങ്ങൾക്കും വഴി വെക്കുന്നുണ്ട്. ​ഒരു പ്രതികരണം കൊണ്ട് ഗോസിപ്പുകളെ എസ്എ ചന്ദ്രശേഖറിന് ഇല്ലാതാക്കാമായിരുന്നു.

Vijay s Wife  Sangeetha  SA Chandrasekhar

എന്നാൽ ഇദ്ദേഹമതിന് തയ്യാറായില്ല. എന്താണിതിന് കാരണമെന്നാണ് ആരാധകരുടെ ചോദ്യം. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സത്യമാണോ എന്നും ആരാധകർ സംശയിക്കുന്നു. തന്നെക്കുറിച്ച് പ്രചരിക്കുന്ന ​ഗോസിപ്പുകളോട് വിജയ് ഒരിക്കലും പ്രതികരിക്കാറില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഒരുപക്ഷെ ഇതിന് വലിയ വില കൊടുക്കേണ്ടി വരും.

വിജയുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി കരിയറിന് തുടക്കം കുറിക്കുകയാണ്. എന്നാൽ മകനൊപ്പവും വിജയ്നെ ഇന്ന് കാണാറില്ല. മകൻ തന്റെ പിൻബലമില്ലാതെ സ്വന്തം നിലയിൽ കരിയറിൽ വളരട്ടെ എന്നാണ് വിജയ് ആ​ഗ്രഹിക്കുന്നതെന്ന് വാദമുണ്ട്. 1999 ലാണ് വിജയും സം​ഗീതയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. വിജയുമായി അകന്ന് സം​ഗീത യുകെയിൽ തന്റെ കുടുംബത്തിനടുത്തേക്ക് പോയെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു.

​ഇതിനിടെ നടി തൃഷയും വിജയും അടുപ്പത്തിലാണെന്നും സംസാരമുണ്ടായി. ഏറെക്കാലത്തിന് ശേഷം അടുത്ത കാലത്ത് ഇരുവരും വീണ്ടും സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. ന‌ടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചാണ് യാത്ര ചെയ്തത്. ഇതും ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. എന്നാൽ ഇതേക്കുറിച്ച് തൃഷയോ വിജയോ പ്രതികരിച്ചിട്ടില്ല. ജനനായകൻ ആണ് വിജയുടെ അവസാന സിനിമ. ഈ സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് പൂർണ ശ്രദ്ധ തിരിക്കാനാണ് വിജയു‌ടെ തീരുമാനം.

സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് തമിഴ്നാട്ടിൽ പുതിയ കാര്യമല്ല. എംജിആർ, ജയലളിത തുടങ്ങിയവരെല്ലാം ഇതിനുദാഹരമണാണ്. എന്നാൽ മാറിയ കാലഘട്ടത്തിൽ വിജയ്ക്ക് തമിഴ് രാഷ്ട്രീയത്തിൽ പ്രബല സാന്നിധ്യമാകാനാകുമോ എന്ന ചോദ്യം പലർക്കുമുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങളുമായി തിരക്കിലാണ് വിജയിപ്പോൾ.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X