അന്ന് തൃഷയെ പോലെ കാവ്യ അപമാനിതയായി; വിജയ്ക്ക് മൗനം, എന്നാൽ ദിലീപ് ചെയ്തത്...

By Desk

വിജയുടെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന ഹർജി വലിയ ചർച്ചയായി തുടരുകയാണ്. വിജയ്ക്ക് വളരെ നിർണായകമായ ഘട്ടത്തിലാണ് സം​ഗീത വിവാഹമോചനത്തിന് പെറ്റീഷൻ ഫയൽ ചെയ്തിരിക്കുന്നത്. താരത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ആരോപണങ്ങളാണ് സം​ഗീത ഉന്നയിച്ചിരിക്കുന്നത്. ഒരു നടിയുമായുള്ള ബന്ധമാണ് തന്റെ വിവാഹ ജീവിതത്തെ ബാധിച്ചതെന്ന് സം​ഗീത ആരോപിക്കുന്നു. 2021 ലാണ് ഈ ബന്ധത്തെക്കുറിച്ച് അറിയുന്നതെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ വിജയ് തയ്യാറായില്ലെന്നും തന്നെ പൂർണമായും അവ​ഗണിച്ചെന്നും സം​ഗീത ആരോപിക്കുന്നു.

തൃഷയുടെ മനസില്‍ അന്നേ പ്രണയം! വിജയ് ഒപ്പമുള്ള ചിത്രങ്ങളിലെല്ലാം അതുണ്ട്! തെളിവുമായി സോഷ്യല്‍മീഡിയ
തൃഷയുടെ മനസില്‍ അന്നേ പ്രണയം! വിജയ് ഒപ്പമുള്ള ചിത്രങ്ങളിലെല്ലാം അതുണ്ട്! തെളിവുമായി സോഷ്യല്‍മീഡിയ

നടിക്കൊപ്പം വിദേശയാത്രകൾ തു‌ടർന്നെന്നും വിജയ്ക്കൊപ്പം നടി പങ്കുവെക്കുന്ന ഫോട്ടോകൾ തനിക്കും മക്കൾക്കും മാനക്കേടുണ്ടാക്കിയെന്നും സം​ഗീത തന്റെ ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്. തൃ‍ഷ കൃഷ്ണൻ ആണ് സം​ഗീത ആരോപണമുന്നയിക്കുന്ന നായികയെന്ന് സോഷ്യൽ മീഡിയയിൽ വാദം വരുന്നുണ്ട്. തൃഷയ്ക്ക് നേരെ വ്യാപകമായി സെെബറാക്രമണം നടക്കുന്നുണ്ട്. വിഷയത്തിൽ തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Trisha Krishnan  Vijay  Kavya Madhavan

മലയാള സിനിമാ രം​ഗത്ത് ഇത്തരത്തിൽ ഏറെ ചർച്ചയായ വിവാഹമോചനം നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടേതുമാണ്. നടി കാവ്യ മാധവനാണ് അന്ന് തൃഷയെ പോലെ കുറ്റപ്പെടുത്തൽ നേരിടേണ്ടി വന്നത്. കടുത്ത സെെബറാക്രമണം കാരണം ഏറെക്കാലം കാവ്യ ലെെം ലെെറ്റിൽ നിന്നും മാറി നിന്നു. എന്നാൽ തൃഷയുടെ സാഹചര്യത്തിൽ നിന്നും കാവ്യയു‌ടെ സാഹചര്യത്തിൽ വ്യത്യാസമുണ്ട്. ദിലീപിന്റെ തണലും സംരക്ഷണവും കാവ്യക്ക് ലഭിച്ചു.

എന്റെ അച്ഛനാണ് ക്രെഡിറ്റ് വരുന്നത്! അവരുടെ അവസ്ഥ ഓര്‍ത്ത് സങ്കടം മാത്രം! വെളിപ്പെടുത്തലുമായി ദീപ നായര്‍
എന്റെ അച്ഛനാണ് ക്രെഡിറ്റ് വരുന്നത്! അവരുടെ അവസ്ഥ ഓര്‍ത്ത് സങ്കടം മാത്രം! വെളിപ്പെടുത്തലുമായി ദീപ നായര്‍

വിവാഹമോചനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ദിലീപ് കാവ്യയെ തന്റെ ഭാര്യയാക്കി. കുറ്റപ്പെടുത്തിയവർക്ക് മുന്നിൽ ദിലീപിന്റെ കെെ പിടിച്ച് കാവ്യ വിവാഹ ജീവിതം ആരംഭിച്ചു. 600 കോടിയോളം ആസ്തിയുള്ള ന‌ടനാണ് ദിലീപ്. ദിലീപിന്റെ ഭാര്യയായി കുടുംബ ജീവിതം നയിക്കുകയാണ് ഇന്ന് കാവ്യ. കാവ്യയെ വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരിക്കൽ ദിലീപ് സംസാരിച്ചി‌ട്ടുണ്ട്. താൻ കാരണം കുറ്റപ്പെ‌ടുത്തൽ കേൾക്കുന്നയാളാണ് കാവ്യ.

അതുകൊണ്ടാണ് താൻ കാവ്യയെ വിവാഹം ചെയ്തെന്നാണ് ദിലീപ് പറഞ്ഞത്. എന്നാൽ മറുവശത്ത് വിജയും തൃഷയും ഭാവിയിൽ വിവാഹം ചെയ്യുമോ എന്ന് വ്യക്തമല്ല. വിവാഹമെന്ന സങ്കൽപ്പത്തിൽ വലിയ വിശ്വാസമില്ലാത്തയാളാണ് തൃഷയെന്ന് ആരാധകർ പറയുന്നു. മാത്രമല്ല വിജയ് ദിലീപിനെ പോലെ ചെയ്തേക്കില്ലെന്നും വാ​ദമുണ്ട്. വിവാദങ്ങളിൽ നിന്നും ഓടിയൊളിക്കുന്നയാളാണ് വിജയ് എന്ന് പൊതുവെ അഭിപ്രായമുണ്ട്.

More from Filmibeat

Read more about: trisha vijay kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X