'എല്ലാം കൈവിട്ട് പോകുന്ന സ്ഥിതി, സം​ഗീത മാമിനെ ഒരുപാട് അറ്റാക്ക് ചെയ്യരുത്, ഡിഎംകെയെ പഴിചാരിയാൽ‌ മതി'

വിജയ്-സം​ഗീത വിവാഹമോചനം തമിഴ്നാട്ടിലാകെ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ വിജയിയുടെ പിആർ ടീമിന്റേത് എന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽമീഡിയയിലാകെ വൈറലാവുകയാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട് നടന്റെ പ്രതിച്ഛായയ്ക്ക് ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ എങ്ങനെ സോഷ്യൽമീഡിയ പോസ്റ്റുകൾ വഴിയും ഹാഷ്ടാ​ഗുകൾ ഉപയോ​ഗിച്ചും പരിഹരിക്കാമെന്ന് പിആർ ടീമിലെ അം​ഗങ്ങൾക്ക് നിർദേശം നൽകുന്നതാണ് ഓഡിയോ ക്ലിപ്പിൽ കേൾക്കുന്നത്.

ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് നടിക്കൊപ്പം പോവുമോ? വിജയിനെയും സംഗീതയേയും കുറിച്ച് അന്ന് ജയന്തി പറഞ്ഞത്?
ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് നടിക്കൊപ്പം പോവുമോ? വിജയിനെയും സംഗീതയേയും കുറിച്ച് അന്ന് ജയന്തി പറഞ്ഞത്?

എന്നാൽ ഓഡിയോ ക്ലിപ്പ് വിജയിയയുടെ പിആർ ടീമിന്റേത് തന്നെയാണോ എന്നത് വ്യക്തതമല്ല. വൈറലാകുന്ന ഫോൺ സംഭാഷണം ഇങ്ങനെയാണ്... എല്ലാം കണ്ടല്ലോ.... ഇപ്പോൾ ഒരു എമർജൻസി സിറ്റുവേഷനാണ്. നീ വാർത്ത കണ്ടിരുന്നോ?. അണ്ണന്റെ ഡിവോഴ്സ് മാറ്റർ കണ്ടല്ലോ അല്ലേ?.

Vijay Divorce Controversy

ഈ വിഷയം കുറച്ച് നമ്മുടെ കൈവിട്ട് പോകുന്നത് പോലെയുണ്ട്. വളരെ ഡിസ്കംഫേർട്ട് സിറ്റുവേഷനിലൂടെയാണ് കാര്യങ്ങൾ പോകുന്നത്. എപ്പോൾ എന്ത് സംസാരിക്കണം എന്നൊരു ടൂൾ കിറ്റ് നമുക്ക് ഉണ്ടല്ലോ. അതിൽ പറയുന്നത് പോലെ കരൂർ ഇഷ്യുവെച്ച് അണ്ണനെ തകർക്കാൻ നോക്കി,

ജനനായകൻ സിനിമയുടെ റിലീസ് മുടക്കി, ബിജെപിയും തീമുക്കാവും ചേർന്ന് വിചാരണ എന്ന പേരിൽ അണ്ണനെ രണ്ട് ​ദിവസം സിബിഐ ഓഫീസിൽ അടച്ച് വെച്ചു, എസ്ഒപി എല്ലാം കൊണ്ടുവന്ന് ജനങ്ങളെ അണ്ണൻ കാണുന്നത് വിലക്കി, ഇതെല്ലാം ജനം കണ്ടുകൊണ്ടാണ് ഇരിക്കുന്നത്. അവർ നിങ്ങളുടെ ദിവസങ്ങൾ എണ്ണികൊണ്ടിരിക്കുകയാണ് എന്നെല്ലാം എഴുതി ഡിഎംകെയ്ക്ക് എതിരായി ഒരു ഹാഷ്​ടാ​ഗും അയക്കാം. വി സപ്പോർട്ട് വിജയ് അണ്ണാ എന്നാണ് ഹാഷ്ടാ​ഗ്.

അന്ന് കുടുംബം ഇടപെട്ട് തൃഷയെ അകറ്റി; ഇന്ന് വിജയുടെ പിതാവ് പടിക്ക് പുറത്ത്? കുടുംബത്തിൽ സംഭവിക്കുന്നത്
അന്ന് കുടുംബം ഇടപെട്ട് തൃഷയെ അകറ്റി; ഇന്ന് വിജയുടെ പിതാവ് പടിക്ക് പുറത്ത്? കുടുംബത്തിൽ സംഭവിക്കുന്നത്

കരൂർ ഇഷ്യു ഉണ്ടായ സമയത്ത് എന്ത് ചെയ്തോ അത് തന്നെ ഇപ്പോഴും ചെയ്യുക. ആദ്യം പോസ്റ്റ് ഇടുക, പിന്നീട് വീഡിയോ ഇടുക. കുടുംബത്തേയോ സം​ഗീത മാമിനേയോ ഒരുപാട് അറ്റാക്ക് ചെയ്യരുത്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്കെല്ലാം പിന്നിൽ ഡിഎംകെയാണ്. എല്ലാം ലീക്ക് ചെയ്ത് ചീപ്പ് പൊളിറ്റിക്സ് കളിക്കുന്നത് ഡിഎംകെയാണ്. ജനങ്ങളുടെ അടുത്ത് ഇതൊന്നും ഏൽക്കില്ല.

അണ്ണൻ നിസാരമായി ജയിക്കും. അതിനുള്ള വഴിയാണ് ഡിഎംകെ ഇപ്പോൾ ചെയ്തതിലൂടെ ഒരുങ്ങാൻ പോകുന്നത് എന്നൊക്കെയായിരിക്കണം ഉള്ളടക്കം. ഒരു ഡ്രാഫ്റ്റ് ഞാൻ അയക്കാം. ഹാഷ് ടാ​ഗ് എന്താകണമെന്ന് ഫൈനലൈസ് ചെയ്ത് ഞാൻ അയക്കാം എന്നായിരുന്നു ഓ‍ഡിയോ ക്ലിപ്പ്. ശബ്ദ സന്ദേശം വൈറലായതോടെ രണ്ട് തരത്തിലാണ് സോഷ്യൽമീ‍ഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നത്.

Vijay Divorce Controversy

വിജയിയേയും നടന്റെ പാർട്ടിയേയും കരിവാരിതേക്കാൻ വിജയിയുടെ പിആർ ടീമിന്റേത് എന്ന പേരിൽ ഡിഎംകെയിലെ പ്രവർത്തകർ തന്നെയാകും ഈ ഓഡിയോ ക്ലിപ്പ് പ്ലാൻ ചെയ്ത് തയ്യാറാക്കി പുറത്തിറക്കിയതെന്നാണ് ശബ്ദ സന്ദേശം കേട്ടശേഷം ചിലർ പ്രതികരിച്ച് കുറിച്ചത്. സ്ക്രിപ്റ്റഡ് ഓഡിയോയായി തോന്നുന്നുവെന്നും പ്രതികരണങ്ങളുണ്ട്.

തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ വിജയിയുടെ പ്രതിച്ഛായയെ സാരമായി ബാധിക്കുന്ന ഒന്ന് തന്നെയാണ് സം​ഗീത നൽകിയ വിവാഹമോചന ഹർജി. 2021 മുതൽ വിജയ്-സം​ഗീത ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ട്. അവസാനമായി വിജയിക്കൊപ്പം സം​ഗീത പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് മാസ്റ്റർ ഓഡിയോ ലോഞ്ചിന്റെ സമയത്താണ്. പിന്നീട് മാതാപിതാക്കൾ അല്ലാതെ മക്കളോ ഭാര്യയോ നടന്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല.

അണ്ണാ വാഴ്ക്കൈ കെടുത്തിട്ടിയേ ഡീ..., ഹോം ബ്രേക്കർ, സ്വന്തം മക്കളെക്കാൾ വലുതാണോ?; തൃഷയ്ക്കെതിരെ വിജയ് ആരാധകർ!
അണ്ണാ വാഴ്ക്കൈ കെടുത്തിട്ടിയേ ഡീ..., ഹോം ബ്രേക്കർ, സ്വന്തം മക്കളെക്കാൾ വലുതാണോ?; തൃഷയ്ക്കെതിരെ വിജയ് ആരാധകർ!

നടി തൃഷയുമായുള്ള വിജയിയുടെ അടുപ്പമാണ് ദാമ്പത്യം തകരാനും വിവാഹമോചനം നേടാനും സം​ഗീതയെ പ്രേരിപ്പിച്ചത്. ഏപ്രിൽ ഇരുപതിന് ഹാജരാകണം എന്നാണ് കോടതി നടനെ അറിയിച്ചിരിക്കുന്നത്. സിനിമകൾ കണ്ട് ആരാധികയായി മാറിയ സം​ഗീത പിന്നീട് വിജയിയുടെ നല്ല പാതിയാവുകയായിരുന്നു. വിജയിയും തൃഷയും തമ്മിൽ സൗഹൃദത്തിന് അപ്പുറം ഒരു ബന്ധമെന്നത് നടന്റെ ആരാധകർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

More from Filmibeat

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X