പ്രഭുദേവയ്ക്കായി എന്തിനും തയ്യാറായി നയൻ, തെറ്റ് മനസിലാക്കിയതിങ്ങനെ; ഹൃദയം തകർന്ന് ഭാര്യ
വിജയുടെ വിവാഹേതര ബന്ധം തമിഴകത്ത് വിവാദ വിഷയമായി തുടരുകയാണ്. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും തന്നെ പൂർണമായും അവഗണിച്ചെന്നും സംഗീത ആരോപിക്കുന്നു. ഈ ബന്ധം തനിക്കും മക്കൾക്കുമുണ്ടാക്കുന്ന അപമാനത്തെക്കുറിച്ച് സംഗീത ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നുണ്ട്. 2021 ലാണ് ഭർത്താവിന്റെ ബന്ധം കണ്ടുപിടിക്കുന്നതെന്നും ആവശ്യമെങ്കിൽ ഈ നടിയുടെ പേര് വെളിപ്പെടുത്തുമെന്നും സംഗീത പറയുന്നു. വിവാഹേതര ബന്ധങ്ങൾ തമിഴകത്ത് പല താരങ്ങളുടെയും വിവാഹ ജീവിതം ഇല്ലാതാക്കിയിട്ടുണ്ട്.
പ്രഭുദേവയുടെ ആദ്യ വിവാഹ ബന്ധവും ഇത്തരത്തിലാണ് അവസാനിച്ചത്. റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. പ്രഭുദേവയെ പ്രണയിച്ച് വിവാഹം ചെയ്ത റംലത്ത് മതം മാറി പേര് ലത എന്നാക്കി. മൂന്ന് മക്കളും ഇവർക്ക് പിറന്നു. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചു. വിഷമകരമായ ഈ ഘട്ടത്തിന് ശേഷമാണ് നടി നയൻതാര പ്രഭുദേവയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന സിനിമയിൽ നയൻതാര നായികയായി.

ഇരുവരും പെട്ടെന്ന് അടുത്തു. ബന്ധമറിഞ്ഞ റംലത്ത് തകർന്നു. ഭർത്താവിനെ തിരികെ ലഭിക്കാൻ ഇവർ പരമാവധി ശ്രമിച്ചു. മാധ്യമങ്ങൾക്ക് മുമ്പിൽ നയൻതാരയ്ക്കെതിരെ സംസാരിച്ചു. അക്കാലത്ത് നയൻതാരയ്ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം പോലുമുണ്ടായി. മാധ്യമങ്ങളുടെ വേട്ടയാടലുകൾ വേറെയും. എന്നാൽ നയൻതാര ഈ ബന്ധത്തിൽ ഉറച്ച് നിന്നു.
റംലത്തുമായി പ്രഭുദേവ നിയമപരമായി പിരിഞ്ഞു. കോടികളാണ് ജീവനാംശമായി നൽകിയത്. നയൻതാരയ്ക്കൊപ്പം ജീവിതം തുടങ്ങാനും തീരുമാനിച്ചു. നയൻതാര കരിയർ വിടാനും തീരുമാനിച്ചു. നടി മതം മാറിയത് വിവാഹത്തിന് വേണ്ടിയാണെന്ന് അക്കാലത്ത് പരക്കെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ പിന്നീടുണ്ടായത് നയൻതാരയെ മാനസികമായി തകർത്ത സംഭവങ്ങളാണ്.
അധിക്ഷേപങ്ങളും വിവാദങ്ങളുമെല്ലാം നേരിട്ട് താൻ പിടിച്ച് നിന്ന ബന്ധം മുന്നോട്ട് പോകില്ലെന്ന് നയൻതാര തിരിച്ചറിഞ്ഞു. വിവാഹം ചെയ്യാൻ മൂന്ന് നിബന്ധനകളാണ് നയൻതാരയ്ക്ക് മുന്നിൽ പ്രഭുദേവ വെച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. നടി മതം മാറണമെന്നായിരുന്നു ഇതിലൊരു നിബന്ധന. നയൻതാര ഇതിന് തയ്യാറായി. വിവാഹ ബന്ധം പിരിഞ്ഞെങ്കിലും മക്കൾ രണ്ട് പേരുടെയും ഉത്തരവാദിത്വം പ്രഭുദേവയ്ക്കായിരുന്നു. മക്കൾ തന്റെ ദെെനം ദിന ജീവിതത്തിന്റെ ഭാഗമാണെന്ന് പ്രഭുദേവ പറഞ്ഞു. എതിർപ്പുണ്ടായിരുന്നെങ്കിലും നടി സമ്മതിച്ചു. മൂന്നാമത്തെ നിബന്ധന അഭിനയ രംഗം വിടണമെന്നായിരുന്നു. ഈ തീരുമാനത്തിനും നയൻതാര സമ്മതം പറഞ്ഞു.
എന്നാൽ പോകപ്പോകെ ഈ തീരുമാനത്തിലെ പാളിച്ചകൾ നയൻതാരയ്ക്ക് മനസിലായി. കരിയറിൽ താര റാണിയാണ് നയൻതാര. സിനിമാ രംഗം വിടുകയെന്നത് എളുപ്പമുള്ള തീരുമാനമല്ല. അത്രത്തോളം നയൻതാര ഇഷ്ടപ്പെടുന്ന മേഖലയാണിത്. അടുത്തിടെ പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് നൽകിയ അഭിമുഖത്തിൽ നിന്നാണ് കാര്യങ്ങൾ കുറേക്കൂടി ജനങ്ങൾക്ക് വ്യക്തമായത്.
വളരെ സാധാരണക്കാരിയാണ് റംലത്ത്. പിരിഞ്ഞെങ്കിലും ഇന്നും നെറുകയിൽ സിന്ദൂരമുണ്ട്. വളരെ ബഹുമാനത്തെയോടെയാണ് പ്രഭുദേവയെക്കുറിച്ച് സംസാരിക്കുന്നത്. മക്കളുടെ കാര്യത്തിൽ പ്രഭുദേവയും താനും ഒരുമിച്ചാണ് തീരുമാനമെടുക്കാറെന്നും മക്കളുടെ കാര്യത്തിൽ വലിയ ശ്രദ്ധ പ്രഭുദേവയ്ക്കുണ്ടെന്നും റംലത്ത് പറഞ്ഞു. റംലത്തിന്റെ മനസിൽ പ്രഭുദേവയ്ക്ക് ഇന്നും വലിയ സ്ഥാനമുണ്ടെന്ന് വ്യക്തമാണ്. നയൻതാരയുമായുള്ള വിവാഹത്തിന്റെ പേരിൽ പ്രഭുദേവയ്ക്ക് കാര്യമായൊന്നും നഷ്‌ടപ്പെടുന്നില്ല.
എന്നാൽ നയൻതാരയ്ക്ക് ത്യജിക്കേണ്ടി വരുന്നത് വലിയ കാര്യങ്ങളാണ്. ജീവിതം തന്നെ മാറി മറിയുന്ന സാഹചര്യം. കരിയറിൽ പ്രഭുദേവയേക്കാൾ വലിയ സ്ഥാനം അന്നും നയൻതാരയ്ക്കുണ്ട്. ഇതെല്ലാം ഉപേക്ഷിച്ച് എന്തിന് ഇങ്ങനെയൊരു ബന്ധമെന്ന് നയൻതാര ആലോചിച്ചിരിക്കാമെന്ന് ആരാധകർ പറയുന്നു. ബന്ധം പിരിഞ്ഞ ശേഷം മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു നയൻതാര. കുറച്ച് കാലം സിനിമാ രംഗത്ത് നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവ് നടത്തി.


Click it and Unblock the Notifications











