സിനിമാ ഭ്രാന്ത് കാരണം ഗേള്‍ഫ്രണ്ട് ഉപേക്ഷിച്ചു! അമ്മ കരഞ്ഞിറങ്ങി പോയത് 5 സ്‌കൂളുകളിലെന്ന് അമിത്

ജീവിതത്തില്‍ പല നഷ്ടങ്ങളും സംഭവിച്ച് പിന്നീട് പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഒരുപാട് പേരുണ്ട്. പണ്ട് തോറ്റ് നിന്നിടത്തേക്ക് വിജയത്തോടെ നടന്ന് കയറിയവരും നിരവധിയാണ്. അക്കൂട്ടത്തില്‍ അമിത് ചക്കാലയ്ക്കല്‍ എന്ന പേരും ചേര്‍ത്ത് വെക്കാം. ദുല്‍ഖര്‍ സല്‍മാനൊപ്പം എബിസിഡി എന്ന ചിത്രത്തില്‍ ചെറിയ വേഷം അവതരിപ്പിച്ചാണ് അമിത് സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് ഒത്തിരി അവസരങ്ങള്‍ വരികയായിരുന്നു.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്ന ഒരു വീഡിയോ ആണ് അമിതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് കാരണം. ഏകദേശം രണ്ട് മാസം മുന്‍പ് മണ്ണൂത്തി ഡോണ്‍ബോസ്‌കോ കോളേജില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അമിത്. താന്‍ പഠിച്ച കോളേജില്‍ വീണ്ടുമെത്തിയതിന്റെ സന്തോഷത്തിനൊപ്പം മറ്റ് ചില രസകരമായ കാര്യങ്ങള്‍ കൂടി താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

അമിത്തിന്റെ വാക്കുകളിലേക്ക്...

പന്ത്രണ്ടാം ക്ലാസ് വരെ അഞ്ച് സ്‌കൂളില്‍ പഠിച്ചു. ബുദ്ധി കൂടി പോയത് കൊണ്ടല്ല. തോറ്റ് തോറ്റ് എത്തിയതാണ്. ഒരു സ്‌കൂളില്‍ തോറ്റ് കഴിയുമ്പോള്‍ അടുത്ത സ്‌കൂളിലേക്ക് പറഞ്ഞ് വിടും. അങ്ങനെയാണ് അഞ്ച് സ്‌കൂളുകളില്‍ എത്തിയത്. കേരളത്തില്‍ ഒരു കോളേജില്‍ പഠിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. എന്‍ജീനിയറിംഗിന് ചേരാന്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് ആണ് എടുത്തിരുന്നത്. എന്നാല്‍ അമ്പത് ശതമാനം മാര്‍ക്ക് ഇല്ലാത്തതിനാല്‍ കേരളത്തിലെ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടിയില്ല.

അമിത്തിന്റെ വാക്കുകളിലേക്ക്...

കേരളത്തില്‍ പഠിക്കാന്‍ പറ്റാത്തത് കൊണ്ട് ബംഗ്ലൂരിവില്‍ പോയി എന്‍ജിനീയറിംഗ് പഠിച്ചു. എട്ട് വര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തികരിച്ചത്. ഇതിന് മുമ്പൊക്കെ പിടിഎ മീറ്റിംഗിലും പ്രിന്‍സിപ്പാളിന്റെ റൂമിലും എന്റെ അവസ്ഥ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. ഈ ചടങ്ങില്‍ തിരി കത്തിച്ചപ്പോള്‍ മനസില്‍ അമ്മയെ വിളിച്ചിരുന്നു. കാരണം എന്റെ അമ്മയും അച്ഛനും അഞ്ച് സ്‌കൂളിന്റെ റൂമില്‍ നിന്നും കരഞ്ഞ് ഇറങ്ങിയിട്ടുണ്ട്. അവിടെ നിന്നും കേരളത്തിലെ മികച്ച സ്‌കൂളിലൊന്നായ ഇവിടെ വരെ എത്തുമ്പോള്‍ ചീഫ് ഗസ്റ്റ് ആയാണ് ഞാന്‍ നില്‍ക്കുന്നത്.

അമിത്തിന്റെ വാക്കുകളിലേക്ക്...

നമ്മളെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് തട്ടിത്തെറിപ്പിച്ചിട്ടുണ്ട്. ആ തട്ടിത്തെറിപ്പിച്ചടുത്ത് വന്ന് വിജയിച്ച മുഖത്തോടെ നിവര്‍ന്ന് നില്‍ക്കുന്നതാണ് ഏറ്റവും വലിയ വിജയം. പക്ഷേ അത് എളുപ്പമല്ല. അഞ്ച് തവണ സ്‌കൂളില്‍ നിന്ന് പറഞ്ഞ് വിട്ടു. അങ്ങനെ ഒരാള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് പറയുമ്പോള്‍ ആരെങ്കിലും പിന്തുണയ്ക്കുമോ? ഉള്ളില്‍ എന്നും സിനിമ ആഗ്രഹം കൊണ്ട് നടന്നിരുന്നു. ഈ ഫീല്‍ഡില്‍ വരാനും ജീവിച്ച് പോവാനും പല പണികളും ചെയ്തിട്ടുണ്ട്. പട്ടിണി കിടക്കാന്‍ പോലും 20000 രൂപ വേണം. ഓഡിഷന് പോലും ജോലി ചെയ്താണ് പോയി കൊണ്ടിരുന്നത്.

അമിത്തിന്റെ വാക്കുകളിലേക്ക്...

എബിസിഡി ആണ് എന്റെ ആദ്യ സിനിമ. ദുല്‍ഖര്‍ സ്വപ്‌നം കാണുന്ന രംഗത്തില്‍ വരുന്ന പോലീസുകാരനായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി തുടങ്ങി. ഹണി ബീയില്‍ ആദ്യമായി ക്യാരക്ടര്‍ റോള്‍ ലഭിച്ചു. പതിനാല് സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ നിന്നൊരു കാര്യമായ പ്രതിഫലമൊന്നും ലഭിക്കില്ല. പ്രതിഫലം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ പിടിച്ച് നില്‍ക്കണം. പല പ്രാവിശ്യം ഇട്ടിട്ട് പോകാന്‍ തോന്നും. ജീവിതത്തില്‍ തോറ്റ് തോറ്റ് വന്നവനാണ്. ഉള്ളിന്റെ ഉള്ളില്‍ സ്വപ്‌നം ഉണ്ടെങ്കില്‍ നമ്മള്‍ അവിടെ എത്തിയിരിക്കും.

അമിത്തിന്റെ വാക്കുകളിലേക്ക്...

ആരെങ്കിലും നിങ്ങളുടെ ചെവിയില്‍ വന്ന് സ്വപ്‌നത്തിന് തടസ്സം നില്‍ക്കുന്നുണ്ടെങ്കില്‍ അവരെ ആദ്യം കട്ട് ചെയ്യണം. അത് നിങ്ങളുടെ ബോയ് ഫ്രണ്ട് ആകാം, ഗേള്‍ ഫ്രണ്ട് ആകാം. അടുത്ത കുട്ടുകാരുമാകാം. നെഗറ്റീവ് കാര്യങ്ങള്‍ ഒഴിവാക്കുക. സിനിമാ ഭ്രാന്ത് മൂത്തത് കൊണ്ട് എന്റെ ഗേള്‍ഫ്രണ്ട് എന്നെ ഉപേക്ഷിച്ച് പോയിട്ടുണ്ട്. എന്നാല്‍ വാരിക്കുഴിയിലെ കൊലപാതകം റിലീസ് ചെയ്ത ആഴ്ച ആ കുട്ടി തന്നെ വിളിച്ച് അഭിനന്ദിച്ചിട്ടുമുണ്ട്.

അമിത്തിന്റെ വാക്കുകളിലേക്ക്...

നായകനായി അഭിനയിക്കാനുള്ള ലുക്ക് നിനക്കില്ലെന്ന് പറഞ്ഞവരുണ്ട്. നായകനായി അഭിനയിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നാല്‍ ചെറിയ റോള്‍ ലഭിക്കില്ലെന്നും പറഞ്ഞു. വാരിക്കുഴിയിലെ കൊലപാതകം സിനിമയില്‍ രജീഷ് മിഥില എന്നെ നായകനായി കാസ്റ്റ് ചെയ്തു. അത് സിനിമയാക്കാന്‍ പതിനാലോളം നിര്‍മാതാക്കളെ പോയി കണ്ടു. അവരെല്ലാം പറഞ്ഞത് ഒറ്റ കാര്യമാണ്. കഥ നല്ലതാണ് പക്ഷെ ഇവനെ നായകനാക്കിയാല്‍ പടം ഒരാഴ്ച തികയ്ക്കില്ല.

 അമിത്തിന്റെ വാക്കുകളിലേക്ക്...

പക്ഷേ ഈ സിനിമയ്ക്ക് പുതിയ ഒരാളെയായിരുന്നു ആവശ്യം. അവസാനം കോഴിക്കോട് നിന്നുള്ള നിര്‍മാതാവ് സിനിമയ്ക്ക് ലഭിച്ചു. സിനിമ റിലീസ് ആയി എനിക്ക് വലിയ ആരാധകരൊന്നും ഇല്ല. പ്രമോഷനും ഇല്ല. എന്നിട്ടും ചിത്രം മൂന്നാഴ്ച പിന്നിട്ടു. ഇനി വാരിക്കുഴിയിലെ കൊലപാതകം രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിതിട്ടുണ്ടെന്നും അമിത് ചക്കാലയ്ക്കല്‍ പറയുന്നു. അമിതിന്റെ ഈ വാക്കുകളാണ് രണ്ട് ദിവസമായി വീണ്ടും സോഷ്യല്‍ മീഡിയ വഴി തരംഗമായി കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X