അമ്മയുടെ രഹസ്യനീക്കം കിടുക്കി! പിച്ചക്കാശെന്ന് പറഞ്ഞ് തള്ളാതെ, മോഹന്‍ലാല്‍ ശരിക്കും ഞെട്ടിച്ചു, കാണൂ

By Nimisha

ഇതുവരെ കാണാത്ത തരത്തിലുള്ള മഴയായിരുന്നു പെയ്തത്. ആര്‍ത്തലച്ച് പെയ്യുന്ന മഴയ്ക്ക് മുന്നില്‍ വേദനയോടെ നില്‍ക്കുകയാണ് കേരളം. ദുരിതം വിതച്ച് പെയ്യുന്ന മഴയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ക്യാംപുകളാണ് തുറന്നിട്ടുള്ളത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ താരങ്ങളും രംഗത്തുണ്ടായിരുന്നു. മമ്മൂട്ടി, ജയസൂര്യ എന്നിവര്‍ക്ക് പുറമെ ടൊവിനോ തോമസും ക്യാംപുകളില്‍ സജീവമാണ്.

ദുരിതബാധിതരെ സഹായിക്കുന്നതിനായി താരസംഘടനയായ എഎംഎംഎയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. മുകേഷും ജഗദീഷുമായിരുന്നു മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. ഇത് ആദ്യഘട്ട സഹായമാണെന്നും ഇനിയും ഈ ദൗത്യത്തില്‍ പങ്കുചേരുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. നാനൂറിലധികം അംഗങ്ങളുള്ള സംഘടന കേവലം 10 ലക്ഷം പിച്ചക്കാശ് നല്‍കിയെന്ന തരത്തില്‍ സംഘടനയുടെ നിലപാടിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തുവന്നിരുന്നു. 40 ലക്ഷം രൂപ കൂടി നല്‍കിയിരിക്കുകയാണ് സംഘടന ഇപ്പോള്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചിട്ടുള്ളത്.

വിമര്‍ശകരുടെ വായടിപ്പിക്കുന്ന നീക്കം

വിമര്‍ശകരുടെ വായടിപ്പിക്കുന്ന നീക്കം

മോഹന്‍ലാല്‍ പ്രസിഡന്റായെത്തിയതിന് പിന്നാലെ തന്നെ വിമര്‍ശനങ്ങളും വിവാദവും തുടങ്ങിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളായിരുന്നു തുടക്കത്തില്‍ വിനയായത്. തീരുമാനത്തിലെ പിഴവുകളെക്കുറിച്ച് മനസ്സിലാക്കിയതിന് പിന്നാലെ ആ നീക്കത്തില്‍ നിന്നും സംഘടന പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കിയത് വിവാദമായി മാറിയത്. അധ്യാപക സംഘടനയും തെന്നിന്ത്യന്‍ സംഘടനയും ഇതില്‍ക്കൂടുതല്‍ തുക നല്‍കിയിരുന്നു. പിച്ചക്കാശ് നല്‍കിയ സംഘടനയിലെ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സംഘടനയുടെ രഹസ്യനീക്കം

സംഘടനയുടെ രഹസ്യനീക്കം

കോടികള്‍ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുണ്ടായിട്ടും പിച്ചക്കാശ് നല്‍കിയെന്ന വിവാദം തുടരുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കം നടത്തി താരസംഘടന ഞെട്ടിച്ചത്. അംഗങ്ങളില്‍ നി്ന്നും നിശ്ചിത തുക പിരിവെടുത്താല്‍ ഇതില്‍ക്കൂടുതല്‍ തുക ലഭിക്കില്ലേയെന്നായിരുന്നു പരിഹാസം. വിമര്‍ശിച്ചവരും പരിഹസിച്ചവരുമൊക്കെ ഇപ്പോള്‍ സംഘടനയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. രഹസ്യനീക്കം പൊളിച്ചുവെന്നാണ് പലരും പറയുന്നത്.

വ്യക്തിപരമായ സഹായങ്ങളും

വ്യക്തിപരമായ സഹായങ്ങളും

ആദ്യഘട്ട സഹായമെന്ന നിലയ്ക്കാണ് 10 ലക്ഷം നല്‍കുന്നതെന്നും തുടന്നങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ സജീവമായിരിക്കുമെന്ന് അന്ന് താരങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. സൂര്യയും കാര്‍ത്തിയും കമല്‍ഹസനും പ്രഭാസും വിജയ് ദേവരക്കൊണ്ടയുമൊക്കെ ധനസഹായം പ്രഖ്യാപിച്ചപ്പോഴും മലയാള താരങ്ങള്‍ മൗനത്തിലായിരുന്നു. എന്നാല്‍ പിന്നീടാണ് തങ്ങളുടെ സഹായം ഇവര്‍ നല്‍കിയത്. മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു ഇക്കാര്യത്തിന് തുടക്കം കുറിച്ചത്.

 കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വിമര്‍ശിച്ചവരെപ്പോലും ക്യൂവില്‍ നിര്‍ത്തി ഹീറോയിസം കാണിക്കുന്ന കാര്യത്തില്‍ പ്രത്യേക വൈഭവമുള്ള താരങ്ങളുണ്ട് അമ്മയില്‍. അത് തന്നെയാണ് ഇപ്പോള്‍ നടന്നത്. വിമര്‍ശിച്ചവര്‍ പോലും ഇപ്പോഴത്തെ നീക്കത്തില്‍ സംതൃപ്തരാണ്. എന്ന് മാത്രമല്ല ഈ നീക്കത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

താരരാജാക്കന്‍മാരുടെ സംഭാവന

താരരാജാക്കന്‍മാരുടെ സംഭാവന

സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയിലാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കുമെന്നും അടുത്ത ദിവസം മുഖ്യമന്ത്രിയുടെ കൈയ്യിലേക്ക് തുക നേരിട്ട് നല്‍കുമെന്നുമായിരുന്നു താരം പറഞ്ഞത്. വാര്‍ത്താസമ്മേളനത്തിനിടയിലാണ് അദ്ദേഹം എത്തിയത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നുമെത്തിയ താരം ചെക്ക് കൈമാറി മടങ്ങുകയായിരുന്നു. മോഹന്‍ലാലിന് പിന്നാലെയാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം നല്‍കിയത്. എറണാകുളം ജില്ലാ കലക്ടര്‍ക്ക് മമ്മൂട്ടി നേരിട്ട് ചെക്ക് കൈമാറുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X