എല്ലാത്തിനെയും പിരിച്ചുവിടണം, നാണക്കേട് കൊണ്ട് പുറത്തിറങ്ങി നടക്കാൻ വയ്യ, ഒളിച്ചും പാത്തുമാണ് കാര്യങ്ങൾ!
എഎംഎംഎ അസോസിയേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള വിവാദങ്ങൾക്ക് അറുതി വരണമെങ്കിലും സംഘടനയ്ക്കുണ്ടായ ചീത്തപ്പേര് മാറണമെങ്കിലും ഒന്നുകിൽ സംഘടന പിരിച്ച് വിട്ട് പുതിയൊരു തെരഞ്ഞെടുപ്പ് നടത്തണമെന്ന് നടി മല്ലിക സുകുമാരൻ. സംഘടനയിലെ അംഗമായതുകൊണ്ട് നാണക്കേട് കൊണ്ട് പുറത്തിറങ്ങി നടക്കാൻ വയ്യെന്നും മല്ലിക പറയുന്നു. നിങ്ങൾ അറിയുന്നതിന്റെ അത്രയും പോലും അംഗങ്ങളായ ഞങ്ങൾ ആരും അറിയുന്നില്ല.
എല്ലാം ഒളിച്ചും പതുങ്ങിയും ഒളിച്ചും പതുങ്ങിയുമുള്ള രീതിയാണ് അവിടെ കണ്ടുകൊണ്ടിരിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് മുതിർന്ന വലിയ സ്റ്റാർസൊക്കെ ഇതേ കുറിച്ച് ചോദിക്കാത്തത്. അവർ ഇടപെടണമെന്ന് കരുതുന്നുണ്ടാകും. പിന്നെ ചിന്തിച്ച് കാണും എന്തെങ്കിലും ആയിക്കൊണ്ട് പോകട്ടേയെന്ന്. അങ്ങനെയാണോയെന്ന് അറിയില്ല. പക്ഷെ അതല്ല.

അതിന് അപ്പുറത്തേക്ക് പോയി ഇപ്പോൾ കാര്യങ്ങൾ. ഒരു കാര്യം ഞാൻ പറയാം ഇപ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നത്. തുടക്കത്തിൽ പണ്ട് ഇലക്ഷൻ സമയത്ത് സരയൂവിനേയും അൻസിബയേയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൊണ്ടുവരണമെന്ന് വാദിച്ചൊരാളായിരുന്നു ടിനി. പിന്നെ അവിടെ നിന്ന് ടിനി ടോം ഇങ്ങനെയൊക്കെ പറഞ്ഞുവെന്ന് പറയുമ്പോൾ എന്താണ് അത്രയും മാറ്റമുണ്ടായതെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.
എന്റെ പൊന്നേ ഇപ്പോൾ കണ്ട് കഴിഞ്ഞാൽ.... അഞ്ചോ, ആറോ ക്യാമറ വേണ്ട ഒരു സ്ഥലത്ത് ഇപ്പോൾ ഒരു പത്ത്, മുപ്പത് ക്യാമറയുണ്ട്. പണ്ടാരോ പറഞ്ഞതുപോലെ സിബിഐയോ ഇഡിയോ വല്ലതുമാണോ?. രഹസ്യ സംഭവങ്ങൾ നടക്കുന്നിടത്ത് വെക്കുന്നത് പോലെ ഒരുപാട് ക്യാമറകൾ അമ്മയുടെ ഓഫീസിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.
ബാത്ത്റൂമിലേക്ക് പോകുന്ന ഇടനാഴിയിൽ വരെ ക്യാമറയാണ്. ഒറ്റ പരിഹാരമേ ഇതിനുള്ളു. എക്സ്ക്യൂട്ടീവ് കമ്മിറ്റിയിലുള്ള പതിനേഴ് പേരെയും എടുത്ത് വെളിയിൽ കളയുക. രണ്ടാമത് ഒരു ഇലക്ഷൻ വെയ്ക്കട്ടെ. അല്ലെങ്കിൽ സംഘടന മൊത്തത്തിൽ പിരിച്ചുവിട്ടിട്ട് വേറെ ഇലക്ഷൻ വെയ്ക്കണം. ഇതും വെച്ചോണ്ട് തുടരാൻ ഞങ്ങൾക്ക് ആർക്കും താൽപര്യമില്ല.
എന്നെ വിട്ടേക്കൂ... ഇനി ഒന്നേന്ന് സിനിമ അഭിനയം തുടങ്ങാൻ ഇരിക്കുന്നയാളൊന്നുമല്ല ഞാൻ. പക്ഷെ ഒരുപാട് പേർക്ക് ദുഷ്പേരുണ്ട്. ഇതുകൊണ്ടാണ് മിണ്ടാത്തത്, അത് കൊണ്ടാണ് മിണ്ടാത്തത് എന്നൊക്കെയുള്ള കഥകൾ അളവിൽ കൂടുതൽ ഞാൻ കേൾക്കുന്നുണ്ട്. ഇത്രയും ബോൾഡായി വന്ന് ആ കുട്ടി ക്യാമറയ്ക്ക് മുന്നിൽ നിന്ന് പറയണമെങ്കിൽ കാര്യമായിട്ട് ആ കുട്ടിയുടെ മനസിൽ ആരാണ്ടൊക്കെ ഏതാണ്ട് വിഷം കുത്തിവെച്ചിട്ടുണ്ട്.

സത്യം തുറന്ന് പറഞ്ഞാൽ പുറത്തേക്ക് ഇറങ്ങാൻ വയ്യ. അത്രയും മോശം കമന്റുകളാണ് സംഘടനയെ കുറിച്ച് കേൾക്കുന്നത്. അവിടെ മറ്റ് പലതും നടക്കുന്നു, ഇങ്ങനെ നടക്കുന്നു, അങ്ങനെ നടക്കുന്നു എന്നൊക്കെ കേൾക്കുന്നുണ്ട്. അതൊന്നും ശരിയല്ല. അതിന് എത്രയും വേഗം മമ്മൂട്ടി സാറും മോഹൻലാൽ സാറും കൂടി ഒരു പരിഹാരം ഉണ്ടാക്കണം എന്നും മല്ലിക സുകുമാരൻ പറഞ്ഞു.
നടി അൻസിബ ഹസൻ രാജിവെച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന താരം ഫെബ്രുവരി മുതൽ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കാതെ വിട്ടുനിൽക്കുകയാണ്. ഇക്കഴിഞ്ഞ മെയ് 13നാണ് അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചത്. ഫെബ്രുവരി 21ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നു.
തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അൻസിബ അറിയിച്ചതായാണ് ശ്വേത അന്ന് പറഞ്ഞത്. എന്നാൽ സത്യം അതല്ലെന്നും ടിനി ടോമിൽ നിന്ന് അടക്കമുള്ള മോശം പെരുമാറ്റമാണ് കാരണമെന്ന് കഴിഞ്ഞ ദിവസം അൻസിബ വെളിപ്പെടുത്തി. സംഘടനയ്ക്കുള്ളിൽ തന്നെ ഗ്രൂപ്പിസമുള്ളതായാണ് അംഗങ്ങളിൽ ചിലർ പറയുന്നത്.


Click it and Unblock the Notifications


