For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ നീക്കത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയ! മാനം കാത്ത് താരരാജാക്കന്‍മാര്‍! ജീവിതത്തിലും മാസ്സ്

  By Nimisha
  |

  ആര്‍ത്തലച്ച് പെയ്യുന്ന മഴയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് കേരളം. ചില സ്ഥലങ്ങളിലെ അവസ്ഥ ഇപ്പോഴും മോശമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ മഴ സംഹാരതാണ്ഡവമാടിയപ്പോള്‍ സിനിമാലോകവും സഹായവുമായി എത്തിയിരുന്നു. ഭാഷാഭേദമില്ലാതെ കേരളത്തെ രക്ഷിക്കുകയെന്ന ദൗത്യവുമായി തമിഴും തെലുങ്കും ബോളിവുഡും കൈകോര്‍ത്തിരുന്നു. നടികര്‍ സംഘവും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ധനസഹായവുമായെത്തിയത്.

  തെന്നിന്ത്യന്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയുമായിരുന്നു ആദ്യം ധനസഹായം പ്രഖ്യാപിച്ചത്. ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് നല്‍കിയത്. ഇതിന് പിന്നാലെയായി കമല്‍ഹസനും വിജയ് ദേവരക്കൊണ്ടയും പ്രഭാസുമുള്‍പ്പടെയുള്ളവരും സഹായങ്ങള്‍ പ്രഖ്യാപിച്ചു. ചെന്നൈയിലെ പ്രളയത്തെയായിരുന്നു പലരും ഓര്‍ത്തത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കേരളത്തിന് വേണ്ടി അണിനിരന്നപ്പോഴും താരസംഘടനയായ എഎംഎംഎ ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ല. 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നുവെന്നൊഴിച്ചാല്‍ മറ്റൊരു തരത്തിലുള്ള ഇടപെടലുകളും നടത്തിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. വിമര്‍ശകരെപ്പോലും വായടിപ്പിക്കുന്ന തരത്തിലുള്ള നീക്കമായിരുന്നു അണിയറയില്‍ നടന്നത്. അതേക്കുറിച്ച് കൂടുലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അമ്മയുടെ പുതിയ നീക്കം

  അമ്മയുടെ പുതിയ നീക്കം

  ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച പുതിയ തീരുമാനത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വിയോജിപ്പറിയിച്ചിരുന്നു. കുറ്റാരോപിതനായ താരത്തെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും അമ്മ പിന്‍മാറുകയായിരുന്നു. കേരളത്തെ അപ്പാടെ വിഴുങ്ങുന്ന തരത്തില്‍ മഴയെത്തിയപ്പോള്‍ സംഘടന നല്‍കിയ ധനസഹായത്തെ പലരും പിച്ചക്കാശെന്ന് വിശേഷിപ്പിച്ച് ആക്ഷേപിച്ചിരുന്നു. കോടികള്‍ വാങ്ങുന്നവരുണ്ടായിട്ടും നല്‍കിയത് കേവലം 10 ലക്ഷമാണല്ലോ, പോയി ചത്തൂടെയെന്ന തരത്തിലായിരുന്നു പ്രതികരണങ്ങള്‍. എന്നാല്‍ അപ്രതീക്ഷിതമായി നടത്തിയ നീക്കത്തില്‍ എല്ലാവരും സ്തബ്ധരായിരിക്കുകയാണ് ഇപ്പോള്‍.

  സോഷ്യല്‍ മീഡിയയുടെ വിജയം

  സോഷ്യല്‍ മീഡിയയുടെ വിജയം

  സോഷ്യല്‍ മീഡിയയെ മാറ്റി നിര്‍ത്തിയുള്ളൊരു കാലത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ നമുക്ക് ആലോചിക്കാന്‍ വയ്യെന്ന സ്ഥിതി വിശേഷമാണഅ ഇന്നത്തേത്. പല കാര്യങ്ങളും ക്ഷണനേരം കൊണ്ട് വൈറലാവുന്നതിന് പിന്നില്‍ ഈ മീഡിയയുടെ സ്വാധീനമാണ്. എഎംഎംഎ നിലപാട് മാറ്റിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സോഷ്യല്‍ മീഡിയയുടെ ഇടപെടലുകളാണെന്നും ഇത് നവമാധ്യമത്തിന്റെ വിജയമാണെന്നുമാണ് ചിലര്‍ പറയുന്നത്. അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലായാണ് പലരും പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.

  രണ്ടാം ഘട്ടമായി 40 ലക്ഷം

  രണ്ടാം ഘട്ടമായി 40 ലക്ഷം

  ആദ്യഘട്ട ധനസഹായമെന്ന തരത്തിലാണ് 10 ലക്ഷം നല്‍കിയത്. ഇനിയും സഹായങ്ങള്‍ നല്‍കുമെന്ന് അന്ന് മുകേഷും ജഗദീഷും വ്യക്തമാക്കിയിരുന്നു. ഇരുവരും ചേര്‍ന്നായിരുന്നു മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വന്‍വിവാദമായി മാറിയിരുന്ന സംഭവത്തിന് പിന്നാലെയാണ് താരങ്ങള്‍ രണ്ടാം ഘട്ടമായി 40 ലക്ഷം രൂപ നല്‍കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.

  മോഹന്‍ലാലിന്റെ തീരുമാനത്തിന് കൈയ്യടി

  മോഹന്‍ലാലിന്റെ തീരുമാനത്തിന് കൈയ്യടി

  മോഹന്‍ലാലിന്റെ പുതിയ തീരുമാനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. വിമര്‍ശിച്ചവര്‍ പോലും പുതിയ തീരുമാനത്തില്‍ സംതൃപ്തരായിരുന്നു. ഇത് രണ്ടാം ഘട്ടമാണെന്നും സഹായങ്ങള്‍ ഇനിയും നല്‍കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നീക്കത്തില്‍ സിനിമാപ്രേമികളും വിമര്‍ശകരും ഞെട്ടിയിരുന്നു. മുഖ്യമന്ത്രിക്ക് ധനസഹായം കൈമാറുന്ന ചിത്രവും താരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

  മാതൃകാപരമായ പ്രവര്‍ത്തി

  മാതൃകാപരമായ പ്രവര്‍ത്തി

  ഇന്ത്യന്‍ സിനിമ ഒന്നടങ്കം കേരളത്തിനായി അണിനിരന്നപ്പോള്‍ ആ ദൗത്യത്തില്‍ മലയാള സിനിമയും പങ്കുചേര്‍ന്നുവെന്ന് മാത്രമല്ല ഉചിതമായ തീരുമാനം തന്നെയാണ് സ്വീകരിച്ചതെന്നുമാണ് നിലവിലെ വിലയിരുത്തല്‍. മലയാള സിനിമയുടെ യശസ്സ് ഉയര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തിന് നിറഞ്ഞ കൈയ്യടിയും അഭിനന്ദനവും ലഭിച്ചിരുന്നു.

  സഹായങ്ങള്‍ ഇനിയും നല്‍കും

  സഹായങ്ങള്‍ ഇനിയും നല്‍കും

  പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനായി സംഘടന ഇനിയും സഹായങ്ങള്‍ നല്‍കും. രണ്ടാം ഘട്ട സഹായമാണ് ഇപ്പോള്‍ നല്‍കിയത്. ഇത് കൂടാതെ താരങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സജീവമാണ്. മമ്മൂട്ടി, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ ക്യാംപുകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

  വ്യക്തിപരമായ ഇടപെടലുകളും

  വ്യക്തിപരമായ ഇടപെടലുകളും

  സംഘടനയുടെ സഹായത്തിന് പുറമെ തങ്ങളാല്‍ക്കഴിയുന്ന സഹായം താരങ്ങളും നല്‍കുന്നുണ്ട്. വിവിധ ക്യാംപുകളില്‍ അവശ്യ സാധനമെത്തിച്ചും പ്രധാന വിവരങ്ങള്‍ കൈമാറിയുമൊക്കെ എല്ലാവരും സജീവമായ ഇടപെടലുകളാണ് നടത്തുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും 25 ലക്ഷം രൂപ നല്‍കിയിരുന്നു. എംസിആറും മോഹന്‍ലാലും ചേര്‍ന്ന് ദുരിതബാധിതര്‍ക്ക് വേണ്ട വസ്ത്രങ്ങളും എത്തിച്ചിരുന്നു.

  English summary
  AMMA gets strong support from social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X