For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയും ഇതൊക്കെ ചെയ്യേണ്ട ആവശ്യമുണ്ടോ? വല്ലോ സിനിമയും നോക്കിയാല്‍ പോരെ, ചോദ്യങ്ങളോട് നടി മരിയ പ്രിന്‍സ്

  |

  സീ കേരളം ചാനലിലെ ഹിറ്റ് സീരിയലായിരുന്നു അമ്മ മകള്‍. നടി മിത്ര കുര്യനും മരിയ പ്രിന്‍സും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിയലിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. അനുനന്ദ എന്ന കഥാപാത്രത്തിലൂടെ മരിയ പ്രേക്ഷകരുടെ മനം കവര്‍ന്നെടുക്കുകയും ചെയ്തിരുന്നു. നാടകത്തില്‍ നിന്നുമാണ് മരിയ സീരിയലിലേക്ക് എത്തുന്നത്.

  ഇടയ്ക്ക് സിനിമയിലും ചെറിയ റോളുകളില്‍ നടി അഭിനയിച്ചിരുന്നു. കൊച്ചവ്വ പൗലോ അയ്യപ്പ പൗലോ, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങി നിരവധി സിനിമകളില്‍ മരിയ അഭിനയിച്ചിട്ടുണ്ട്. അരയന്നങ്ങളുടെ വീട്, മഞ്ഞില്‍ വിരിഞ്ഞ പൂവ്, അമ്മ മകള്‍, അടുത്ത ബെല്ലോട് കൂടി, തുടങ്ങി നിരവധി ടെലിവിഷന്‍ പരമ്പരകൡും നടി പ്രത്യക്ഷപ്പെട്ടിരുന്നു.

  Also Read: അയാള്‍ ഇനിയൊരു കല്യാണം കഴിക്കണ്ട; നടനായ ഭർത്താവിന്റെ നാലാം വിവാഹത്തിന് സമ്മതിക്കില്ലെന്ന് നരേഷിന്റെ ഭാര്യ

  അങ്ങനെ സിനിമയിലും സീരിയലിലുമൊക്കെ സജീവമാണെങ്കിലും നാടകത്തില്‍ സജീവമാണ്. ഇനിയും ഈ നാടകമൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ നിനക്ക് എന്ന് ചോദിക്കുന്നവരോട് മനസ് തുറന്നുള്ള മറുപടിയുമായിട്ടാണ് മരിയ പ്രിന്‍സ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  maria-prince

  ''ഒരുപാട് നന്ദി.. സ്‌നേഹം. ആയിരത്തില്‍ പരം വേദികള്‍ പിന്നിട്ട 'വെയില്‍' എന്ന സൂപ്പര്‍ഹിറ്റ് നാടകത്തിന് ശേഷം സിനിമയും സീരിയലുമായി പോയിട്ട് വീണ്ടും തിരിച്ചു വന്ന് 'രണ്ടു നക്ഷത്രങ്ങള്‍' എന്ന നാടകം ചെയ്യാനായി ഇറങ്ങിയപ്പോള്‍ കേട്ട ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട്. 'സാധാരണ എല്ലാരും നാടകത്തില്‍ നിന്നാണ് സിനിമയിലേക്കും സീരിയലിലേക്കും ഒക്കെ പോകുന്നത്, നിനക്കിതെന്താ പറ്റിയേ? ഇനിയും ഈ നാടകമൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ? സിനിമ വല്ലതും നോക്കിക്കൂടെ...' അങ്ങനെ അങ്ങനെ...

  Also Read: സൊല്ലമുടിയാത്! എല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്, പക്ഷേ വേദനിപ്പിക്കുന്ന രീതിയില്‍ പറയരുതെന്ന് മഞ്ജു വാര്യര്‍

  സ്റ്റേജില്‍ കയറി പ്രേഷകരുടെ കണ്‍മുന്‍പില്‍ നില്‍ക്കുമ്പോഴുള്ള ഫീലുണ്ടല്ലോ അത് നിങ്ങളെ പറഞ്ഞു മനസിലാക്കാന്‍ എനിക്കാവില്ലല്ലോ, അത് 'സ്റ്റേജില്‍ നിന്ന്' തന്നെ അറിയണം. രണ്ടു നക്ഷത്രങ്ങള്‍ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യങ്ങള്‍ ഇതല്ല കേട്ടോ, 'ഇത്രയും ചെറിയ രണ്ടു ക്യാരക്റ്റര്‍ ചെയ്യാനാണോ നാടകത്തിലേക്ക് വന്നത്, ഇത് ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ക്യാരക്ടര്‍ അല്ലെ'

  maria-prince

  (പിന്നെ ഇപ്പോഴും തുടര്‍ന്ന് പോകുന്ന കുറച്ച് തമാശ ചോദ്യങ്ങള്‍) 'നിങ്ങള്‍ ക്രിസ്മസ് കൂടാന്‍ വീട്ടിലേക്ക് പോയപ്പോ അത് ഒരു ഒന്നൊന്നര പോക്കായിരിക്കും എന്ന് കരുതിയില്ലാട്ടോ എന്ന്. അങ്ങനെ അങ്ങനെ രസകരമായ പലതും. ഇങ്ങനെ പറയുന്നവരോടൊക്കെ മറുപടി പറഞ്ഞ് മടുത്തത കൊണ്ടാട്ടോ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്.

  സത്യം പറയാലോ, സീരിയലിന് ശേഷം ഒരു നാടകം ചെയ്യണം എന്ന അതിയായ ആഗ്രഹം കൊണ്ട് തന്നെ ഞാന്‍ ഹേമന്ദേട്ടനോട് അങ്ങോട്ട് ചോദിച്ചു വാങ്ങിയ നാടകമാണ് ഇത്. ഹേമന്ദേട്ടന്‍ പറഞ്ഞു, ഇത് ചെറിയ ക്യാരക്ടറാണ്, നിങ്ങള്‍ രണ്ടും ഈ വര്‍ഷം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ നല്ല രണ്ടു കഥാപാത്രങ്ങള്‍ നമുക്ക് നോക്കാമായിരുന്നല്ലോ എന്ന്. എങ്കിലും ഇത് തന്നെ ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനം എടുത്തു.

  ഹേമന്ദേട്ടനും രാജേഷേട്ടനും കട്ടക്ക് കൂടെയും നിന്നു. പറഞ്ഞു വന്നത്, ചെറുതാണെങ്കിലും നാടകത്തില്‍ നില്‍ക്കാന്‍ ഉള്ള കൊതി കൊണ്ട് വന്നതാട്ടോ രണ്ടു നക്ഷത്രങ്ങളിലേക്ക്. ഇതിലെ സിനിക്കും, പൗളി ചേടത്തിക്കും കിട്ടിയ ആദ്യത്തെ അംഗീകാരം ആണിത്.

  അതുകൊണ്ട് തന്നെ ആദ്യം നന്ദി പറയേണ്ടത് വിശ്വാസപൂര്‍വ്വം ഈ കഥാപാത്രത്തെ എനിക്ക് തന്ന ഹേമന്ദേട്ടനും, ആ കഥാപാത്രങ്ങളെ അതിമനോഹരമാക്കി നിങ്ങളിലേക്ക് എത്തിക്കാന്‍ എന്നെ പഠിപ്പിച്ചു മിടുക്കി ആക്കി തന്ന ഗുരുനാഥന്‍ രാജേഷ് ഏട്ടനും, ഞങ്ങളെ സ്‌നേഹപൂര്‍വ്വം വള്ളുവനാട് ബ്രഹ്മയിലേക്ക് രണ്ടു കയ്യും നീട്ടി സ്വീകരിച്ച രമേശ് ഏട്ടനും.. നന്ദി

  maria-prince

  ചെറുതോ വലുതോ എന്നല്ല, ഇത്രയും മനോഹരമായ ഒരു നാടകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാനും പ്രിന്‍സും അഭിമാനിക്കുന്നു. പ്രതിഭ യുവവശക്തി നടത്തിയ രണ്ടാമത് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരത്തില്‍ ഒന്‍പത് അവാര്‍ഡുകള്‍ കിട്ടി ഞങ്ങളുടെ നാടകം രണ്ട് നക്ഷത്രങ്ങള്‍ മുന്നേറുന്നു.. എല്ലാവര്‍ക്കും നന്ദി...'' എന്നുമാണ് മരിയ പ്രിന്‍സ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  അതേ സമയം നൂറനാട് പടനിലം പ്രതിഭ യുവശക്തി സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച നടിയായി മരിയ പ്രിന്‍സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് നന്ദി പറഞ്ഞ് കൊണ്ടായിരുന്നു പുതിയ പോസ്റ്റുമായി മരിയ എത്തിയത്. മരിയ നടിയാണെന്ന് അറിയാമെങ്കിലും ഒരു നാടകക്കാരി ആണെന്ന് അറിയില്ലായിരുന്നു. ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കട്ടേ, എന്നൊക്കെ പറഞ്ഞ് മരിയയ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍.

  Read more about: actress നടി
  English summary
  Amma Makal Serial Fame Mariya Prince Opens Up About Her Perfomance In Drama Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X