For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ, ദുല്‍ഖര്‍, എല്ലാവരും കൂടി അനന്തപുരിയില്‍ മഴവില്ല് വിരിയിച്ചു, കാണൂ!

  |

  വലിപ്പ ചെറുപ്പമില്ലാതെ മലയാള സിനിമയിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തിയ പരിപാടിയായിരുന്നു അമ്മമഴവില്ല്. താരസംഘടനയായ അമ്മയുടെ സുവര്‍ണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു പരിപാടി അരങ്ങേറിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, മുകേഷ്, സിദ്ദിഖ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ആന്റണി വര്‍ഗീസ്, അജു വര്‍ഗീസ്, മണിക്കുട്ടന്‍, അനു സിത്താര, ഹണി റോസ്, രമ്യ നമ്പീശന്‍ തുടങ്ങി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

  അമ്മ പിടിക്കാന്‍ ചാക്കോച്ചനും? ഗണേഷിനെയും സിദ്ദിഖിനെയും നേരിടാന്‍ യുവതാരനിര? മത്സരം കടുകട്ടി തന്നെ!‍

  അമ്മമഴവില്ലുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയുമൊക്കെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ചാണ് എല്ലാവരും റിഹേഴ്‌സല്‍ ക്യാംപിലേക്കെത്തിയത്. ഡാന്‍സ് പ്രാക്ടീസിനടയില്‍ ദുല്‍ഖര്‍ സല്‍മാന് പരിക്ക് പറ്റിയെന്ന വാര്‍ത്ത പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. നിസ്സാര പരിക്കേയുള്ളൂവെന്നും താരം പരിപാടിയില്‍ പങ്കെടുക്കുമെന്നും സഹപ്രവര്‍ത്തകര്‍ അറിയിച്ചതോടെയാണ് പ്രേക്ഷകര്‍ക്ക് സമാധാനമായത്. അമ്മമഴവില്ല് പരിപാടിയില്‍ അരങ്ങേറിയ രസകരമായ പരിപാടികളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ദുല്‍ഖറിന് വീഴ്ച തിരിച്ചടിയായി, മഞ്ജു വാര്യര്‍ സ്ഥലത്തില്ല, സൂര്യയെത്തി, താരമാമാങ്കം ഇനി അരങ്ങില്‍!

  മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ദുല്‍ഖര്‍

  മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ദുല്‍ഖര്‍

  താരരാജാക്കന്‍മാര്‍ക്കൊപ്പം ദുല്‍ഖറും ഒരുമിച്ചെത്തിയപ്പോള്‍ കാണികള്‍ക്ക് അത് ഗംഭീര വിരുന്നായി മാറുകയായിരുന്നു. അലാവുദ്ദീനും അത്ഭുത വിളക്കും സ്‌കിറ്റുമായാണ് ഇവര്‍ എത്തിയത്. ദുല്‍ഖറായിരുന്നു ഭൂതമായി എത്തിയത്. രമേഷ് പിഷാരടിയും ധര്‍മ്മജനും സജീവമായി ഈ സ്‌കിറ്റിലുണ്ടായിരുന്നു. ആരാണ് മമ്മൂട്ടി, ഇക്കൂട്ടത്തിലാരാണ് മമ്മൂട്ടി എന്ന് ചോദിക്കുമ്പോള്‍ നിന്റെ ബാപ്പയെന്ന് ദുല്‍ഖറിനോട് പറയുമ്പോള്‍ സദസ്സ് ചിരിച്ചു മറിയുകയായിരുന്നു. സിനിമയിലെത്തി വലിയ ആളായി മാറിയപ്പോള്‍ വാപ്പച്ചിയെ മറന്നോയെന്നുള്ള ചോദ്യമൊക്കെ ഉയര്‍ന്നുവന്നിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മകനും എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

  അപ്രതീക്ഷിതമായി മോഹന്‍ലാലിന് കാലിടറി

  അപ്രതീക്ഷിതമായി മോഹന്‍ലാലിന് കാലിടറി

  ഹണി റോസ്, ഷംന കാസിം, നമിത പ്രമോദ് തുടങ്ങിയ നായികമാര്‍ക്കൊപ്പം മോഹന്‍ലാല്‍ ചുവട് വെക്കുന്നുവെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ക്കൊപ്പമുള്ള ഡാന്‍സ് പ്രാക്ടീസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. റിഹേഴ്‌സല്‍ വിജയകരമായി പൂര്‍ത്തിയാക്കി വേദിയിലേക്ക് എത്തിയപ്പോള്‍ മോഹന്‍ലാലിന് കാലിടറി. ഹണി റോസ് ചെറുതായൊന്ന് തള്ളിയതേയുള്ളൂ. അതിനിടയില്‍ മോഹന്‍ലാല്‍ വീഴുകയായിരുന്നു, എന്നാല്‍ അടുത്ത നിമിഷം തന്നെ എഴുന്നേറ്റ് അദ്ദേഹം നര്‍ത്തകരോടൊപ്പം ചേരുകയായിരുന്നു.

  മാജിക്കുമായി മോഹന്‍ലാലെത്തി

  മാജിക്കുമായി മോഹന്‍ലാലെത്തി

  മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ തന്നെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയേക്കാവുന്ന ഒടിയന്‍ മാണിക്കനെയും അദ്ദേഹം വേദിയില്‍ ലൈവായി അവതരിപ്പിച്ചിരുന്നു. അജു വര്‍ഗീസ്, ഹണി റോസ്, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ടിനി ടോം തുടങ്ങി നിരവധി പേരാണ് ഈ പരിപാടിയില്‍ അദ്ദേഹത്തിനൊപ്പം പങ്കെടുത്തത്. ഒടിയനിലെ കിടിലന്‍ ഡയലോഗുമായാണ് അദ്ദേഹം എത്തിയത്. തന്നെ എന്തുകൊണ്ടാണ് ആളുകള്‍ ഇത്രയധികം ഇഷ്ടപ്പെടുന്നതെന്നറിയില്ല തനിക്കറിയാവുന്ന മാജിക്ക് ഇതാണെന്ന് പറഞ്ഞാണ് അദ്ദേഹം ഈ പരിപാടി അവതരിപ്പിച്ചത്. മാണിക്കന്റെ അതേ രൂപമാറ്റം അദ്ദേഹം ലൈവായി അവതരിപ്പിക്കുകയായിരുന്നു. കാളയുടെ രൂപത്തിലാണ് അദ്ദേഹം രണ്ടാമതായി എത്തിയത്.

  ചിരിയുടെ മാലപ്പടക്കവുമായി താരങ്ങള്‍

  ചിരിയുടെ മാലപ്പടക്കവുമായി താരങ്ങള്‍

  പതിവിന് വിപരീതമായി സ്വതസിദ്ധമായ ഗൗരവമൊക്കെ മാറ്റി വെച്ച് ഉഗ്രന്‍ കോമഡിയുമായി താരരാജാക്കന്‍മാര്‍ എത്തിയപ്പോള്‍ ശരിക്കും ചിരി പടരുകയായിരുന്നു. മൈക്ക് ഓപ്പറേറ്ററായി മോഹന്‍ലാലും യുവകോമളനായി മമ്മൂട്ടിയും ഒപ്പം നിരവധി താരസുന്ദരികളും എത്തിയ സ്‌കിറ്റ് സദസ്സിനെ ഒന്നടങ്കം കുടുകുടാ ചിരിപ്പിക്കുകയായിരുന്നു.

  സൂര്യയുടെ മാസ് എന്‍ട്രി

  സൂര്യയുടെ മാസ് എന്‍ട്രി

  മലയാളി താരങ്ങളുടെ കലാ മാമാങ്കം വീക്ഷിക്കാന്‍ തെന്നിന്ത്യയുടെ പ്രിയതാരം സൂര്യയും എത്തിയിരുന്നു. മോഹന്‍ലാല്‍ ക്ഷണിച്ച് കഴിഞ്ഞാല്‍ നോ പറയുന്നത് എങ്ങനെയെന്നായിരുന്നു സൂര്യയുടെ ചോദ്യം . നടന്‍ ദേവനായിരുന്നു സീര്യയെ സ്വീകരിച്ചത്. തലസ്ഥാന നഗരിയില്‍ എത്തിയതിന് ശേഷം സൂര്യ താരങ്ങളുടെ റിഹേഴ്‌സല്‍ ക്യാംപിലേക്കായിരുന്നു ചെന്നത്. സൂര്യയുടെ വരവായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം.

  താരരാജാക്കന്‍മാര്‍ക്കൊപ്പം സൂര്യ

  താരരാജാക്കന്‍മാര്‍ക്കൊപ്പം സൂര്യ

  മലയാള സിനിമയിലെ എല്ലാമെല്ലാമായ താരരാജാക്കന്‍മാര്‍ക്കൊപ്പം ഒരു വേദി പങ്കിടാന്‍ കഴിയുന്നത് തന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണെന്നായിരുന്നു സൂര്യ പറഞ്ഞത്. മലയാളികള്‍ക്ക് ഏരെ ഇഷ്ടമുള്ള താരമായ സൂര്യയുടെ ആരാധകനാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു, സിനിമാപ്രേമികളെ സംബന്ധിച്ച് സുപ്രധാനമായൊരു ഒത്തുചേരല്‍ കൂടിയയായിരുന്നു ഇത്. തങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തിയ സൂര്യയ്ക്ക് അമ്മയുടെ മെമ്പറെന്ന നിലയിലും ആരാധകനെന്ന നിലയിലും നന്ദി പറയുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

  മമ്മൂട്ടി പറഞ്ഞത്

  മമ്മൂട്ടി പറഞ്ഞത്

  നടികര്‍ സംഘത്തിന്റെ പരിപാടിക്ക് പോവുമ്പോള്‍ മലയാളി താരങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് തമിഴ് സിനിമാലോകം നല്‍കാറുള്ളത്. സൂര്യയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും മമ്മൂട്ടി പറയുന്നു. മലയാള സിനിമയുടെ സ്‌നേഹ ഉപഹാരം സൂര്യയക്ക് സമ്മാനിച്ചത് മോഹന്‍ലാലായിരുന്നു.

  എന്നും സ്വാധീനിക്കാറുണ്ട്

  എന്നും സ്വാധീനിക്കാറുണ്ട്

  മലയാള സിനിമ എന്നും തന്നെ സ്വീധീനിച്ചിട്ടുണ്ട്. ടേക്ക് ഓഫ് , സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളെക്കുറിച്ചും താരം സൂചിപ്പിച്ചിരുന്നു. സിനിമയില്‍ വന്ന കാലം മുതല്‍ താന്‍ മലയാളത്തിന്റെ ആരാധകനാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന നാട് തന്നെയാണ് കേരളമെന്നും സൂര്യ വ്യക്തമാക്കി. നിറഞ്ഞ കരഘോഷത്തോടെയാണ് താരത്തെ സദസ്സ് സ്വീകരിച്ചത്.

  മുതിര്‍ന്ന താരങ്ങള്‍ക്ക് ആദരവ്

  മുതിര്‍ന്ന താരങ്ങള്‍ക്ക് ആദരവ്

  മലയാള സിനിമയിലെ മുതിര്‍ന്ന താരങ്ങളെ ആദരിച്ചതിന് ശേഷമാണ് പരിപാടി ആരംഭിച്ചത്.ഇളം തലമുറക്കാരാണ് മുതിര്‍ന്ന താരങ്ങളെ ആദരിച്ചത്. സിനിമാപ്രേമികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു നിമിഷം കൂടിയയായിരുന്നു ഇത്. ഏതൊരു പരിപാടിയെപ്പോലെ ഗുരുസ്ഥാനത്തുള്ളവരെ ആദരിച്ച് തന്നെയാണ് അമ്മമഴവില്ലും തുടങ്ങിയത്.

  ഗുരുവന്ദനത്തിലൂടെ തുടക്കം

  ഗുരുവന്ദനത്തിലൂടെ തുടക്കം

  മധു, ജികെ പിള്ള, കെ ആര്‍ വിജയ, ബാലചന്ദ്രമേനോന്‍, കെപിഎസി ലളിത, പൂജപ്പുര രവി, ടിപി മാധവന്‍, ഷീല, കവിയൂര്‍ പൊന്നമ്മ, രാഘവന്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചിരുന്നു. ജഗതി ശ്രീകുമാര്‍, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. യുവതലമുറയിലെ താരങ്ങളായ കാളിദാസ്, നിമിഷ സജയന്‍, ഷഹീന്‍, മാളവിക, ഷെറിന്‍, നിരഞ്ജന്‍, ബാലു, അര്‍ജുന്‍ തുടങ്ങിയവരാണ് മുതിര്‍ന്ന താരങ്ങളെ ആദരിച്ചത്.

  മമ്മൂട്ടിയുടെ പ്രസംഗം

  മമ്മൂട്ടിയുടെ പ്രസംഗം

  അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ താരങ്ങള്‍ ലാഭേച്ഛയാണ് പങ്കെടുക്കുന്നത്. അവശരായ കലാകാരന്‍മാരെ സഹായിക്കുന്നതിന് വേണ്ടിയും താരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

  നൃത്തച്ചുവടുകളുമായി എത്തി

  നൃത്തച്ചുവടുകളുമായി എത്തി

  പതിവിന് വിപരീതമായി ഇത്തവണ നൃത്തച്ചുവടുകളുമായാണ് മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തിയത്. ഡാന്‍സിന്‍രെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ പഴി കേട്ടിരുന്ന താരം സ്‌റ്റേജില്‍ ഡാന്‍സ് ചെയ്യാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എന്തിനാണ് വയ്യാത്ത പണിക്ക് പോകുന്നതെന്ന തരത്തില്‍ രൂക്ഷവിമര്‍ശനവും താരത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടിയും ഒന്നും അസാധ്യമായതില്ലെന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

  വിവാഹ വാര്‍ഷിക ദിനമായിരുന്നു

  വിവാഹ വാര്‍ഷിക ദിനമായിരുന്നു

  മലയാളത്തിന്‍രെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്‍രെയും 39ാമത്തെ വിവാഹ വാര്‍ഷിക ദിനമായിരുന്നു ഞായറാഴ്ച. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. സൂര്യയാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. മോഹന്‍ലാലും സൂര്യയും ചേര്‍ന്ന് താരത്തിന് ആശംസ നേരുകയും ചെയ്തു. മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് അറിയാനായിരുന്നു സൂര്യയ്ക്ക് ആകാംക്ഷ.

  സൂര്യയുടെ പ്രസംഗത്തിന്റെ വീഡിയോ കാണൂ

  അമ്മമഴവില്ലില്‍ സ്‌പെഷന്‍ ഗസ്റ്റായി എത്തിയ സൂര്യ പറയുന്നതെന്താണെന്നറിയാന്‍ ആകാംക്ഷയില്ലേ, കാണൂ.

  മമ്മൂട്ടി സൂര്യയെക്കുറിച്ച് പറയുന്നത്

  മമ്മൂട്ടിയെക്കുറിച്ച് സൂര്യയ്ക്ക് ചിലത് പറയാനുണ്ട്, കാണൂ

  മോഹന്‍ലാല്‍ സൂര്യയെക്കുറിച്ച്

  മോഹന്‍ലാല്‍ സൂര്യയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

  മോഹന്‍ലാലിന്റെ മാജിക്ക്

  മോഹന്‍ലാലിന്റെ ഒടിയന്‍ മാജിക്ക് കാണേണ്ടേ?

  English summary
  Ammamzhavillu pics and video getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X