ദുല്‍ഖര്‍ സല്‍മാന് പേടിയാണെങ്കില്‍ മമ്മൂട്ടിക്ക് തമാശ! മമ്മൂക്കയുടെ ഡാന്‍സ് കാണാന്‍ ലാലേട്ടനും!

മലയാള സിനിമയിലെ താര സംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ അമ്മ മഴവില്ല് എന്ന താരനിശ വലിയ ഉത്സവമായി മാറിയിരുന്നു. മേയ് ആറിന് വൈകുന്നേരം തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഷോ അരങ്ങേറിയിരുന്നത്. സംഘടനയിലെ നൂറിലധികം താരങ്ങള്‍ ഷോയില്‍ വ്യത്യസ്ത തരത്തിലുള്ള പരിപാടികളുമായി പങ്കെടുത്തിയിരുന്നു.

amma-mazhavil

ഏപ്രില്‍ അവസാന ആഴ്ചയോട് കൂടി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ പരിശീലനത്തിനായി ഒത്തു കൂടിയിരുന്നു. റിഹേഴ്‌സല്‍ ക്യാംപിനിടെയുള്ള തമാശകള്‍ നിറഞ്ഞ വീഡിയോകളും ചിത്രങ്ങളും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂ
ടെ പുറത്ത് വരികയും ചെയ്തിരുന്നു.

അമ്മ മഴവില്ല് കൊടിയേറ്റം പാര്‍ട്ട് 1 എന്ന പേരില്‍ റിഹേഴ്‌സലിനിടെയുള്ള വീഡിയോ വീണ്ടും പുറത്ത് വന്നിരിക്കുകയാണ്. താരങ്ങളുടെ ചിട്ടയായ പരിശീലനവും ഒത്തൊരുമയുമായിരുന്നു പരിപാടിയുടെ വിജയം. പുറത്ത് വന്ന വീഡിയോയില്‍ അതല്ലാം അതുപോലെ തന്നെ പകര്‍ത്തിയിരിക്കുകയാണ്. മുന്‍പ് വന്നത് പോലെ മമ്മൂട്ടിയുടെ ഡാന്‍സിന്റെയും മോഹന്‍ലാലിന്റെയും തമാശകളും വീഡിയോയിലുണ്ട്. മമ്മൂട്ടിയുടെ ഡാന്‍സ് കാണാനാണ് മോഹന്‍ലാല്‍ എത്തിയത്.

amma-mazhavil

ഇത്തവണത്തെ അമ്മ മഴവില്ലിന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡാന്‍സ് ആയിരിക്കും. അദ്ദേഹത്തിന് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞവരെ ഒക്കെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മമ്മൂട്ടി. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി പങ്കെടുക്കുന്ന ആദ്യത്തെ അമ്മ ഷോ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X