മോഹന്‍ലാലും ദുല്‍ഖറും വിചാരിച്ചാലും മമ്മൂട്ടിയെ ഡാന്‍സ് കളിപ്പിക്കാന്‍ പറ്റില്ല.. കിടിലൻ സ്‌കിറ്റ്!

താരരാജാക്കന്മാരും യുവതാരങ്ങളുമായി നൂറോളം താരങ്ങള്‍ ഒന്നിച്ചെത്തിയ അമ്മ മഴവില്ല് രണ്ട് ദിവസങ്ങളിലായി കേരക്കരയെ മുഴുവന്‍ ആവേശത്തിലാക്കിയിരിക്കുകയാണ്. മേയ് ആറിന് തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഷോ മേയ് 19, 20 നായിരുന്നു മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

അഞ്ച് മണിക്കൂറോളം നീണ്ട് നിന്ന പരിപാടിയില്‍ താരങ്ങളുടെ വേറിട്ട പരിപാടികള്‍ ശ്രദ്ധേയമായിരുന്നു. ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറയുന്നവര്‍ക്ക് ചുട്ടമറുപടിയുമായി കിടിലന്‍ ഡാന്‍സ് കളിച്ച് മമ്മൂട്ടി ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ ദുല്‍ഖറും മോഹന്‍ലാലും അഭിനയിച്ച സ്‌കിറ്റില്‍ മമ്മൂട്ടിയൊരു കാര്യം ചോദിച്ചിരുന്നെങ്കിലും അത് മാത്രം നടന്നില്ല.. കാരണം എന്താണെന്് അറിയണോ തുടര്‍ന്ന് വായിക്കാം..

അമ്മ മഴവില്ല്..

അമ്മ മഴവില്ല്..

താരനിശയും അവാര്‍ഡ് ഷോ കളും ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ വലിയൊരു ലക്ഷ്യവുമായിട്ടായിരുന്നു താരസംഘടനയായ അമ്മ എത്തിയത്. അമ്മയ്‌ക്കൊപ്പം മഴവില്‍ മനോരമയും ചേര്‍ന്ന് അവതരിപ്പിച്ച അമ്മ മഴവില്ല് ഷോ നൂറ് ശതമാനം വിജയമായിരുന്നു. അവശരായ സിനിമാതാരങ്ങളെ സഹായിക്കുവാനുള്ള പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് 'അമ്മ' അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മെഗാഷോ സംഘടിപ്പിച്ചത്. മഴവില്‍ മനോരമ ചാനലില്‍ മേയ് 19, 20 ദിവസങ്ങളില്‍ വൈകുന്നേരം ഏഴ് മണിക്ക് പരിപാടി ടെലികാസ്റ്റ് ചെയ്യുകയാണ്.

താരങ്ങളുടെ സാന്നിധ്യം

താരങ്ങളുടെ സാന്നിധ്യം

മോഹന്‍ലാലും മമ്മൂട്ടിയുമടക്കം നൂറിലധികം താരങ്ങളാണ് വിവിധയിനം പരിപാടികളുമായി എത്തിയിരുന്നത്. ഡാന്‍സ്, പാട്ട്, സ്‌കിറ്റ്, മിമിക്രി തുടങ്ങി നിരവധി കലാപരിപാടികളായിരുന്നു സ്റ്റേജില്‍ അരങ്ങേറിയത്. സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ അവയെല്ലാം മാറ്റി വെച്ചിട്ടായിരുന്നു എല്ലാവരും എത്തിയിരുന്നത്. പരിശീലനത്തിനായി പത്ത് ദിവസത്തോളമായിരുന്നു താരങ്ങളെല്ലാവരും മാറ്റി വെച്ചിരുന്നത്. ഒരു കുടുംബമായി ചിട്ടയായ പരിശീലനവും ഒത്തൊരുമയുമായിരുന്നു പരിപാടിയുടെ വിജയം.

വൈറലായ വീഡിയോ

വൈറലായ വീഡിയോ

താരങ്ങളുടെ റിഹേഴ്‌സലിനിടെയുള്ള വീഡിയോ മഴവില്‍ മനോരമ പുറത്ത് വിടാറുണ്ടായിരുന്നു. പരിശീലനത്തിനിടെ ഉണ്ടാവുന്ന തമാശകളുടെ രംഗങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതില്‍ ശ്രദ്ധേയമായത് മമ്മൂട്ടിയുടെ ഡാന്‍സായിരുന്നു. തനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞവരെ ഒക്കെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മമ്മൂക്ക. മമ്മൂട്ടി ഡാന്‍സ് പഠിക്കുന്നതിന്റെ വീഡിയോ ആയിരുന്നു ആദ്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. പലരും കളിയാക്കിയിരുന്നെങ്കിലും ഒടുവില്‍ സ്റ്റേജിലെത്തിയപ്പോള്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചത് മമ്മൂട്ടി തന്നെയായിരുന്നു. കളിയാക്കലുകളെ പോസീറ്റിവായി സ്വീകരിച്ചായിരുന്നു മമ്മൂട്ടി എത്തിയത്.

ഏട്ടന്റെ ഡാന്‍സും

ഏട്ടന്റെ ഡാന്‍സും

മമ്മൂട്ടിയുടെ മാത്രമല്ല മോഹന്‍ലാലിനും ഡാന്‍സ് ഉണ്ടായിരുന്നു. മമ്മൂട്ടി ജയറാം, സിദ്ദിഖ്, മുകേഷ്, മനോജ് കെ ജയന്‍ എന്നിങ്ങനെ മറ്റ് താരങ്ങള്‍ക്കുമൊപ്പം ഡാന്‍സ് കളിച്ചപ്പോള്‍ മോഹന്‍ലാല്‍ നാല് സുന്ദരിമാര്‍ക്കൊപ്പമായിരുന്നു. ഒരു ചെറിയ പയ്യനായി നായികമാരെ കറക്കി എറിഞ്ഞാണ് മോഹന്‍ലാലിന്റെ ഡാന്‍സ്. ഡാന്‍സ് മാത്രമല്ല ദുല്‍ഖര്‍ സല്‍മാനൊപ്പം ചേര്‍ന്നൊരു സ്‌കിറ്റും മോഹന്‍ലാലിനുണ്ടായിരുന്നു. ജീനുകളായി എത്തിയ അവരോട് മമ്മൂട്ടി ഒരു ആഗ്രഹം ചോദിച്ച് എത്തിയിരുന്നു. പറക്കുന്ന ഒരു കമ്പളം തരണമെന്നായിരുന്നു ആ ആഗ്രഹം. അത് കൊടുക്കാന്‍ പറ്റില്ലെങ്കില്‍ ഡാന്‍സ് പഠിപ്പിച്ചാല്‍ മതിയെന്നായി. അത് ഒരിക്കലും നടക്കില്ലെന്ന് മനസിലായതോടെ പറക്കുന്ന കമ്പളം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രോമോ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ സ്‌കിറ്റ് കാണാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

ദുല്‍ഖറിന്റെ ആദ്യ ഷോ

ദുല്‍ഖറിന്റെ ആദ്യ ഷോ

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി പങ്കെടുക്കുന്ന അമ്മയുടെ ഷോ ആയിരുന്നു ഇത്തവണ നടന്നത്. ദുല്‍ഖര്‍ മാത്രമല്ല താരപുത്രന്‍ കാളിദാസും മറ്റ് നിരവധി യുവതാരങ്ങളും ആദ്യമായിട്ടായിരുന്നു അമ്മയുടെ ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിശീലനത്തിനിടെ ദുല്‍ഖറിന് പരിക്കേറ്റത് ആരാധകരെ നിരാശരാക്കിയിരുന്നെങ്കിലും ദുല്‍ഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിയും മകനും നേര്‍ക്ക് നേര്‍ എത്തിയതോടെ സ്‌കീറ്റും ശ്രദ്ധേയമായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X