ട്രോളിക്കോ ട്രോളിക്കോ.. മമ്മൂക്ക കാണിച്ചത് ചങ്കൂറ്റമായിരുന്നു! ഞെട്ടിച്ചത് ഇക്കയോ ഏട്ടനോ..?
അമ്മ മഴവില്ല് ഷോ 19, 20 തീയ്യതികളില്‍ വൈകുന്നേരം ഏഴുമണിക്ക് മഴവില്ല് മനോരമയില്‍ സംപ്രേക്ഷണം ചെയ്യുകയാണ്. കേരളം ഒന്നടങ്കം തങ്ങളുടെ പ്രിയ താരങ്ങളുടെ പരിപാടിയില്‍ ടിവിയില്‍ കണ്ട് കൊണ്ടിരിക്കുകയാണ്. മേയ് ആറിന് തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ അരങ്ങേറിയ പരിപാടി ഈ ദിവസങ്ങളിലായിരുന്നു ടെലിവിഷനില്‍ എത്തിയത്.
അമ്മയുടെ അംഗങ്ങളായ നൂറോളം താരങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളായിരുന്നു മെഗാഷോയില്‍ അരങ്ങേറിയത്. പരിശീലനത്തിന്റെ വീഡിയോ വന്നപ്പോഴെ എല്ലാവരും മിന്നുന്ന പ്രകടനം കാഴ്ചവെക്കുമെന്ന് ഉറപ്പായിരുന്നു. ഇപ്പോള്‍ ട്രോളന്മാരും പരിപാടിയെ കുറിച്ചുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.

അമ്മ മഴവില്ല്
മലയാള സിനിമയിലെ താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയായിരുന്നു അമ്മ മഴവില്ല്. അവശരായ സിനിമാതാരങ്ങളെ സഹായിക്കുവാനുള്ള പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് 'അമ്മ' അഞ്ചു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മെഗാഷോ സംഘടിപ്പിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം യുവതാരങ്ങളും പരിപാടിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിശീലനത്തിനിടെയുള്ള വീഡിയോ പുറത്ത് വന്നപ്പോള്‍ എല്ലാവരും ഏറ്റവുമധികം കളിയാക്കിയത് മമ്മൂട്ടിയുടെ ഡാന്‍സിനെയായിരുന്നു. എന്നാല്‍ ശരിക്കും ഞെട്ടിക്കുന്ന പ്രകടനം നടത്തിയത് മമ്മൂട്ടിയായിരുന്നു. ഇക്കാര്യം ട്രോളന്മാരാണ് മനസിലാക്കിയത്.

ബഹിഷ്‌കരിക്കുന്നു..
മലയാള മനോരമ അമ്മ മഴവില്ലിനെ കുറിച്ച് കൊടുത്ത പരസ്യത്തില്‍ മോഹന്‍ലാലിന്റെ പുറകില്‍ മമ്മൂട്ടിയെ നിര്‍ത്തി.അതിനാല്‍ 20-20 ബഹിഷ്‌കരിച്ചത് പോലെ അമ്മ മഴവില്ലും ബഹിഷ്‌കരിക്കാന്‍ പദ്ധതിയിടുന്ന ചിലര്‍.

ഇതാണ് മാസ്..
റിഹേഴ്‌സല്‍ ചെയ്യുന്നത് കണ്ട് മമ്മൂട്ടിയെ കളിയാക്കിയ ഒരുപാട് പേരുണ്ടായിരുന്നു. ഒടുവില്‍ ഡാന്‍സ് കളിച്ച് ഞെട്ടിച്ച് അവരെ കൊണ്ട് കൈയടിപ്പിച്ച മമ്മൂട്ടി മാസാണ്.

അമ്മ ഇല്ലാത്ത പരിപാടിയില്ല
മഴവില്‍ മനോരമ അമ്മ മഴവില്ല് ഇറക്കി. എന്നാല്‍ സൂര്യ ടിവി സൂര്യതേജസോടെ അമ്മയെ മുന്‍പ് ഇറക്കിയിരുന്നു. എല്ലായിടത്തും അമ്മയാണ് സൂപ്പര്‍.

എന്‍ജോയ് ചെയ്യുന്നുണ്ട്..
തനിക്ക് നന്നായി ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്നുള്ള കാര്യം മമ്മൂട്ടി തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷെ എന്താണോ ചെയ്യുന്നത് അത് മമ്മൂക്ക എന്‍ജോയ് ചെയ്യുന്നുണ്ടെന്നുള്ളതാണ് സത്യം.

ഞങ്ങളും കാണില്ല..
പത്രത്തില്‍ വന്ന പരസ്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ് നടുക്കുള്ളത്. എന്നാല്‍ ഇക്കയെ നടുവില്‍ നിന്നും മാറ്റി അവിടെ ഏട്ടനെ നിര്‍ത്തിയില്ലെങ്കില്‍ അമ്മ മഴവില്ല് കാണില്ലെന്ന് പറയുന്ന ഫാന്‍സ്.

മിസ് ചെയ്യുന്നില്ലേ...
സൂര്യ തേജസോടെ അമ്മ കണ്ടപ്പോഴും ഇപ്പോള്‍ അമ്മ മഴവില്ല് കാണുമ്പോളും ഏറ്റവുമധികം മിസ് ചെയ്യുന്നത് ജഗതി ചേട്ടനെയും മണി ചേട്ടനെയുമായിരിക്കും.

രാജഭരണമാണ്..
മമ്മൂക്കയെ നടുവില്‍ നിര്‍ത്തിയതെന്തിനാണ്. 20-20 ബഹിഷ്‌കരിച്ചത് പോലെ ഇതും വേണ്ടി വരുമോ എന്ന് ചോദിക്കുന്ന സിംഹകുട്ടിയോട് വേണ്ട രാജ്യഭരണംആകുമ്പോള്‍ രാജാവ് മാത്രമേ കാണുകയുള്ളു. അവിടെ മറ്റുള്ളവര്‍ക്ക് സ്ഥാനമില്ലെന്ന് പറയുന്ന രാജാവ്. നടുക്കും സൈഡും പറഞ്ഞ് തല്ലുപിടിക്കന്ന ചേട്ടന്മാര്‍ ആദ്യം ഒന്ന് മൂലക്കോട്ട് മാറി നില്‍ക്കാമോ.. ഇവിടെ ഫാസിസം നോക്കാതെ ആസ്വദിക്കുന്ന ആളുകളുണ്ട്.

പൂച്ച കരയുന്നതോ..
അമ്മ മഴവില്ല് കണ്ടവര്‍ക്കെല്ലാം മനസിലായിട്ടുണ്ടാവും. വിനീത് ശ്രീനിവാസന്റെ പാട്ടിനിടയില്‍ പൂച്ച കരഞ്ഞതല്ല... അദ്ദേഹം പാട്ട് പാടിയതാണെന്ന്.

സത്യത്തില്‍ ഇതാണ് അത്..
അമ്മ മഴവില്ല് ഷോ യില്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ആരെയാണെന്ന് അറിയാമോ.. ദിലീപ്, ജഗതി ചേട്ടന്‍ എന്നൊക്കെ പറഞ്ഞാലും.. മണി ചേട്ടന്റെ നാടന്‍ പാട്ടാണത്.

ആരാ ഓളം ഉണ്ടാക്കിയത്..
നാല് സുന്ദരിമാരെ കൊണ്ട് ഡാന്‍സ് കളിച്ച് ലാലേട്ടന്‍ ഉണ്ടാക്കിയ ഓളം നാല് ചുള്ളന്മാരെ വെച്ച് മമ്മൂക്ക ഇങ്ങെടുത്തു.

റേറ്റിംഗ് ഞങ്ങളെടുത്തു..
അമ്മ മഴവില്ല് ഷോ ഉണ്ടെന്ന് അറിഞ്ഞ് റേറ്റിംഗിന് വേണ്ടി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകാരോട് മഴവില്‍ മനോരമ പറയുന്നു. നിങ്ങള്‍ എന്തൊക്കെ സീരിയല്‍ ഇട്ടാലും രണ്ട് ദിവസത്തെ റേറ്റിംഗ് ഞങ്ങള്‍ തന്നെ കൊണ്ട് പോകും.

മാറി നിന്നേക്കാം...
മമ്മൂക്കയെ നടുവില്‍ നിര്‍ത്തിയതെന്തിനാണ്. 20-20 ബഹിഷ്‌കരിച്ചത് പോലെ ഇതും വേണ്ടി വരുമോ എന്ന് ചോദിക്കുന്ന സിംഹകുട്ടിയോട് വേണ്ട രാജ്യഭരണംആകുമ്പോള്‍ രാജാവ് മാത്രമേ കാണുകയുള്ളു. അവിടെ മറ്റുള്ളവര്‍ക്ക് സ്ഥാനമില്ലെന്ന് പറയുന്ന രാജാവ്.

അതാണ് മമ്മൂട്ടി...
തന്റെ പരിമിതികളെ കുറിച്ച് ഇത്രമേല്‍ പരിഹസിക്കുന്ന താരം മമ്മൂട്ടിയല്ലാതെ മറ്റൊരാള്‍ ഉണ്ടാവില്ല. റിഹോഴ്‌സലിനിടെ മമ്മൂക്ക നന്നായി ഡാന്‍സ് കളിക്കണമെന്നും നമ്മള് എല്ലാവരും കാത്തിരിക്കുന്നതും അതിന് വേണ്ടിയാണെന്ന് അവതാരക പറഞ്ഞപ്പോള്‍ അത് നേക്കി ഇരിക്കത്തെ ഉള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഏട്ടന്റെ മാസ്
നാല് സുന്ദരിമാരെ കൊണ്ട് ഡാന്‍സ് കളിച്ച് ലാലേട്ടന്‍ ഉണ്ടാക്കിയ ഓളം നാല് ചുള്ളന്മാരെ വെച്ച് മമ്മൂക്ക ഇങ്ങെടുത്തു. എന്ന് പറയുമ്പോള്‍ അങ്ങനെയല്ല.. ഇക്കയും ബാക്കി നാല് പേരും കൂടി ഉണ്ടാക്കിയ ഓളം ഏട്ടന്‍ ഒറ്റക്ക് ഉണ്ടാക്കുകയായിരുന്നു.

അപേക്ഷിക്കുകയാണ്...
ഇതില്‍ M എന്ന അക്ഷകരത്തില്‍ ഏട്ടനെ സൈഡിലും ഇക്കയെ നടുവിലും നിര്‍ത്തിയതിനാല്‍ പണ്ട് 20-20 ബഹിഷ്‌കരിച്ചത് പോലെ അമ്മ മഴവില്ലും ബഹിഷ്‌കരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുകയാണ്.

രണ്ടും തമ്മിലുള്ള വ്യത്യാസം
കോളേജിലെ ഡാന്‍സ് അറിയാത്ത അലമ്പന്മാരുടെ ുന്ന പരിപാടിയും ഡാന്‍സ് അറിയുന്ന പഠിപ്പികളുടെയും പരിപാടികള്‍ തമ്മിലുള്ള വ്യത്യാസം ഇങ്ങനെയായിരിക്കും.

അത് ആരും കണ്ടില്ലേ..
ഇക്കയുടെ ഡാന്‍സ് കണ്ട് വിമര്‍ശിക്കുന്നവര്‍ അങ്ങേരുടെ കൂടെ കളിക്കുന്നവര്‍ എന്തൊക്കെയാണ് കാണിക്കുന്നതെന്ന് ഒന്ന് ചിന്തിച്ചാല്‍ മതി. പിന്നെ ഇക്കയെ ഒന്നും പറയാന്‍ തോന്നില്ല.

ട്രോളിക്കോ...
ട്രോളിക്കോ ട്രോളിക്കോ... ഈ പ്രായത്തിലും അങ്ങനെ ഒന്ന് കളിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹത്തിനെ തന്നെ ട്രോളിക്കോ നല്ലതാണ്..

അമ്മ മഴവില്ല്
ഇക്കയുടെയും ഏട്ടന്റെയും കിടു എന്‍ട്രികള്‍. മിമിക്‌സ്, കോമഡി സ്‌കിറ്റ്, സത്യം പറഞ്ഞാല്‍ അമ്മയുടെ ആദ്യത്തെ സ്റ്റേജ് ഷോയുടെ ഏഴ് അയലത്ത് എത്തില്ല ഇപ്പോഴത്തെ അമ്മ മഴവില്ല് എന്നാണ് ചിലര്‍ പറയുന്നത്.

ഒരു അവലോകനം
കോളേജ് ആര്‍ട്‌സ് ഡേയ്ക്കുള്ള ഡാന്‍സുകള്‍ പഠിപ്പിസ്റ്റുകളുടെ ഡാന്‍സ്. ഫ്രീക്കന്മാരുടെ ഡാന്‍സ്.. ഓക്കോ ഒരു അവറേജ് പെര്‍ഫോമന്‍സ് ആണ്. എന്നാല്‍ കട്ട ഉഴപ്പന്മാരുടെ ഡാന്‍സ് ആയിരിക്കും കൊലമാസ്..


Click it and Unblock the Notifications











