മോഹന്‍ലാല്‍ കുടുങ്ങിയത് ഊരാക്കുടുക്കിലോ? ഉത്തരവാദിത്വം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവയ്ക്കരുത്!
പ്രളയത്തില്‍ മുങ്ങിയ കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടി അമ്മയുടെ നേതൃത്വത്തില്‍ വിദേശത്ത് സ്റ്റേജ് ഷോ വരികയാണ്. ഇതിന് മുന്നോടിയായി അടുത്തിടെ അമ്മയുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. പുതിയ പ്രസിഡന്റായ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വ്വതി തുടങ്ങിയ നടിമാര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
ചൊവ്വാഴ്ചക്കുള്ളില്‍ അന്തിമ തീരുമാനം വേണമെന്ന് നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപിനെതിരെ നടിമാര്‍ നല്‍കിയ പരാതിയില്‍ ഉടന്‍ ചര്‍ച്ച ഇല്ലെന്നായിരുന്നു എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ പ്രതികരണം. ദിലീപും ആക്രമണത്തിന് ഇരയായ നടിയും നിലവില്‍ അമ്മയില്‍ അംഗങ്ങള്‍ അല്ല എന്നതായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. ഒടുവില്‍ ഇതില്‍ പ്രതിഷേധിച്ച് നടിമാര്‍ രംഗത്തെത്തുകയായിരുന്നു.

നടിമാരുടെ വാര്‍ത്ത സമ്മേളനം
മലയാള സിനിമാലോകത്തെ അതിശയപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ ദിവസം വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ പത്രസമ്മേളനം നടത്തിയത്. നടന്‍ ദിലീപിനെ തിരിച്ചെടുത്തതും ആക്രമത്തിനിരയായ നടിയ്ക്ക് നീതി ലഭിക്കാത്തതിനും താരസംഘനടയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നടിമാര്‍ ആരോപിച്ചത്. ഒപ്പം പ്രസിഡന്റായ മോഹന്‍ലാലിനെതിരെയും രേവതി പരാതി ഉന്നയിച്ചിരുന്നു. ചര്‍ച്ചയില്‍ പേര് പോലും പരാമര്‍ശിക്കാതെ നടിമാര്‍ എന്ന് വിളിച്ചെന്നായിരുന്നു രേവതി ഉന്നയിച്ചത്.

വിമര്‍ശനം നേതൃത്വത്തിന്
അമ്മ എന്ന സംഘടനയില്‍ ഞങ്ങളും അംഗങ്ങളാണെന്നും ഞങ്ങളുടെ ആരോപണം സംഘടനയ്‌ക്കെതിരെ അല്ലെന്നും നടിമാര്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം അമ്മയുടെ നേതൃത്വത്തമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും നീതി നിഷേധിക്കപ്പെടുന്നത് ഇനിയും ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നും നടിമാര്‍ പറഞ്ഞിരുന്നു. നടിമാരുടെ ആരോപണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലടക്കം മോഹന്‍ലാലിനെതിരെയും വിമര്‍ശനങ്ങള്‍ വന്നിരുന്നു.

അമ്മയുടെ പുതിയ പ്രസിഡന്റ്
വര്‍ഷങ്ങളോളം പ്രസിഡന്റായിരുന്ന നടന്‍ ഇന്നസെന്റ് രാജി വെച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ജൂണ്‍ 24 ന് എറണാകുളത്ത് വെച്ച് നടത്തിയ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലൂടെയായിരുന്നു പുതിയ സ്ഥാനാര്‍ത്ഥികള്‍ അധികാരത്തിലെത്തിയത്. ഈ യോഗത്തില്‍ വെച്ച് നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതായിട്ടും തീരുമാനിച്ചിരുന്നു. ഇത് വലിയ പ്രശ്‌നങ്ങള്‍ക്കായിരുന്നു വഴിയൊരുക്കിയത്. ഇതില്‍ പ്രതിഷേധിച്ച് നാല് യുവനടിമാര്‍ രാജി വെക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റിന്റെ ഉത്തരവാദിത്വം
അഞ്ഞൂറിന് അടുത്ത് ആളുകളുള്ള ഒരു സംഘടനയെ മുന്നോട്ട് നയിക്കേണ്ടത് പ്രസിഡന്റിന്റെ ഉത്തരവാദിത്വമാണ്. സിനിമകളുടെ തിരക്കുകള്‍ക്കിടയിലും മോഹന്‍ലാല്‍ ഓടി എത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അധികാരത്തിലെത്തിയ ആദ്യ ദിവസം മുതല്‍ മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു നടന്ന് കൊണ്ടിരിക്കുന്നത്. പ്രസിഡന്റിന്റെ ഉത്തരവാദിത്വം സംഘടനയില്‍ ഭിന്നതയില്ലാതെ കൊണ്ട് നടക്കലാണെന്നും മോഹന്‍ലാലിന് അതിന് കഴിയുന്നുണ്ടോന്ന് ചിന്തിക്കണമെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. എന്നാല്‍ എല്ലാ ഉത്തരവാദിത്വവും മോഹന്‍ലാലിന്റെ തലയില്‍ കെട്ടി വയ്ക്കരുതെന്ന് അമ്മയുടെ ഭാഗത്ത് നിന്നും നടന്‍ ജഗദീഷ് പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവയ്ക്കരുത്..
വീണ്ടും അമ്മയുടെ നിലപാട് എന്താണെന്ന് തുറന്ന പറഞ്ഞിരിക്കുകയാണ്. നടിയ്ക്ക് നീതി ലഭിക്കണമെന്ന് തന്നെയാണ് അമ്മയുടെ തീരുമാനം. പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്നും തകര്‍ക്കങ്ങള്‍ക്കപ്പുറം ധാര്‍മികതയില്‍ ഊന്നിയുള്ള തീരുമാനം ഉണ്ടാകുമെന്നും അമ്മയെ പ്രതിനിധികരിച്ച് നടന്‍ ജഗദീഷ് പറഞ്ഞിരുന്നു. അമ്മയുടെ തീരുമാനങ്ങളും പ്രതികരണവുമെല്ലാം മോഹന്‍ലാലിന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കരുതെന്ന് ജഗദീഷ് പറഞ്ഞു.

അമ്മയുടെ നിലപാട്
രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷം മാത്രമാണുള്ളതെന്നും താരം പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നും അമ്മയുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. ദിലീപിനെ കോടതി വിധിയ്ക്ക് മുന്‍പ് പുറത്താക്കണമെന്നായിരുന്നു അഭിപ്രായം. നിര്‍വാഹക സമിതിയില്‍ ഈ നിലപാടിനായിരുന്നു മുന്‍തൂക്കമെന്നും ജഗദീഷ് പറഞ്ഞിരുന്നു.


Click it and Unblock the Notifications