twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെഞ്ചുവിരിച്ച് തന്‍റേടത്തോടെ മോഹന്‍ലാല്‍! അമ്മ യോഗത്തിനെത്തിയ താരങ്ങള്‍! ചിത്രങ്ങളും വീഡിയോയും കാണാം

    |

    താരസംഘടനയായ എഎംഎംഎയുടെ യോഗം എന്നും വാര്‍ത്തകളിലിടം പിടിക്കാറുണ്ട്. സിനിമയ്ക്കും അപ്പുറത്ത് താരങ്ങളെല്ലാം ഒരുമിച്ച് ചേരുന്ന അപൂര്‍വ്വ വേദി കൂടിയാണിത്. അമ്മയുടെ ഭാരവാഹികള്‍ ഡബ്ലുസിസി അംഗങ്ങളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അടുത്തിടെ നടന്ന യോഗത്തിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പുതിയ യോഗം നടത്തിയത്. പാര്‍വതി, പത്മപ്രിയ, രേവതി, ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരായിരുന്നു വീണ്ടുമൊരു ചര്‍ച്ച നടത്തുന്നതിന് വേണ്ടി സംഘടനയെ സമീപിച്ചത്.

    ജഗദീഷ്, ഇടവേള ബാബു, രചന നാരായണന്‍കുട്ടി, ഹണി റോസ്, ജഗദീഷ്, മുകേഷ്, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജയസൂര്യ, ശ്വേത മേനോന്‍ ആസിഫ് അലി, ടിനി ടോം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. യോഗത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. യോഗതീരുമാനങ്ങള്‍ അറിയിക്കുന്നതിനായി പ്രത്യേക വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    മോഹന്‍ലാലിന്റെ എന്‍ട്രി

    മോഹന്‍ലാലിന്റെ എന്‍ട്രി

    കൈനിറയെ സിനിമകളുമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ താരസംഘടനയുടെ നേതൃനിരയിലേക്കെത്തിയത്. മുതിര്‍ന്ന താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായ താരമായിരിക്കണം ആ സ്ഥാനത്തേക്ക് വരേണ്ടതെന്നായിരുന്നു പടിയിറങ്ങുന്നതിന് മുന്‍പ് ഇന്നസെന്‍റ് പറഞ്ഞത്. എെക്യകണ്ഠേനയാണ് താരത്തെ പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. സിനിമയില്‍ മാത്രമല്ല ടെലിവിഷനിലും നിറഞ്ഞുനില്‍ക്കുകയാണ്. അതിനിടയിലാണ് അദ്ദേഹം അമ്മയുടെ അമരക്കാരനായിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസത്തെ യോഗത്തിലേക്ക് മോഹന്‍ലാല്‍ എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. മനസ്സിലെ ആശങ്കകളൊന്നും പുറമെ പ്രകടിപ്പിക്കാതെ നെഞ്ചുവിരിച്ചെത്തിയ അദ്ദേഹത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചതും.

     ശ്വേത മേനോനും എത്തി

    ശ്വേത മേനോനും എത്തി

    മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ ശ്വേത മേനോനും യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എക്സിക്യുട്ടീവ് അംഗം കൂടിയായ താരം സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിലപാട് പ്രകടിപ്പിച്ചിരുന്നു. ഡബ്ലുസിസിയെക്കുറിച്ച് അറിയില്ലെന്നും അത്തരത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ മലയാളം പതിപ്പില്‍ നിന്ന് അടുത്തിടെയാണ് താരം പുറത്തായത്.

    ഹണി റോസും രചനയും

    ഹണി റോസും രചനയും

    പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രതിനിധികളായ ഹണി റോസും രചന നാരായണന്‍കുട്ടിയും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരുന്നതുമായി ഇവര്‍ നടത്തിയ നീക്കെ വ്യക്തിപരമായിരുന്നുവെന്നും അത്തരമൊരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഹര്‍ജിയില്‍ കക്ഷി ചെര്‍ന്ന കാര്യത്തില്‍ പിശക് സംഭവിച്ചിട്ടുണ്ടെന്നും അത് തിരുത്തുമെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

    ഗൗരവകരമായ ചര്‍ച്ച തന്നെ

    ഗൗരവകരമായ ചര്‍ച്ച തന്നെ

    ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടന സ്വീകരിച്ച നിലപാടുകളും അതേത്തുടര്‍ന്ന് രാജിക്കത്ത് നല്‍കിയ സഹപ്രവര്‍ത്തകരുടെ നിലപാടുകളുമൊക്കെയാണ് പ്രധാന ചര്‍ച്ചാവിഷയമായത്. തിലകന്‍ വിഷയത്തെക്കുറിച്ച് ഷമ്മി തിലകന്‍ പറഞ്ഞ കാര്യങ്ങളും ഭരണഘടനയിലെ പ്രശ്നങ്ങളെക്കുറിച്ച് ജോയ് മാത്യു രേഖപ്പെടുത്തിയ അഭിപ്രായത്തെക്കുറിച്ചുമൊക്കെ മോഹന്‍ലാലും സംഘവും ചര്‍ച്ച നടത്തിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ ലഭിച്ചത്.

    താരങ്ങളുടെ പ്രതികരണം

    മോഹന്‍ലാലിന്‍റെ എന്‍ട്രിയും പ്രസംഗവും കാണാം.

    പാര്‍വതി പറയുന്നത്?

    യോഗത്തെക്കുറിച്ച് പാര്‍വതിയും സംഘവും പറയുന്നത്? കാണൂ

    English summary
    AMMA and WCC meeting photos and videos getting viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X