For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപില്ലാതെ അമ്മമഴവില്ലോ? താരസംഘടനയില്‍ അസ്വാരസ്യം തുടരുന്നു, പുതിയ നീക്കം എന്തായിരിക്കും?

  |

  താരസംഘടനയായ അമ്മയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന പ്രത്യേക സ്റ്റേജ് ഷോയായ അമ്മമഴവില്ലിനായുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. താരങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട തിരക്കിലാണ്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ളവര്‍ റിഹേഴ്‌സല്‍ ക്യാപില്‍ സജീവമാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നൃത്ത പരിശീലനവും യുവതാരങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫിയുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപ് ഇത്തവണത്തെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന വിവരം കഴിഞ്ഞ ദിവസമാണഅ പുറത്തുവന്നത്. ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ പടര്‍ത്തിയ അതേ സംഭവം തന്നെയാണ് ഇവിടെ താരത്തിന് തിരിച്ചടിയായത്. ദിലീപ് പങ്കെടുക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ മറുവിഭാഗമാവട്ടെ താരത്തിനെ വിസ്മരിച്ച മട്ടാണ്. ദിലീപിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള അസ്വാരസ്യം താരസംഘടനയെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ്. ഇതേക്കുറിച്ചുളള ലേറ്റസ്റ്റ് വിവരമറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ദിലീപിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നു

  ദിലീപിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നു

  മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ദിലീപ് ഇതിനോടകം തന്നെ തന്റേതായ സ്ഥാനം നേടിയെടുത്താണ് മുന്നേറുന്നത്. അയല്‍പക്കത്തെ പയ്യന്‍ എന്ന ഇമേജില്‍ നിന്നും ജനപ്രിയ നായകനായി ഉയര്‍ന്നപ്പോഴും താരം പ്രേക്ഷകരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. ഇന്നും ജനപ്രിയനായിത്തന്നെയാണ് അദ്ദേഹം തുടരുന്നത്. അതുകൊണ്ട് തന്നെ ജനപ്രിയ നായകന്റെ അസാന്നിധ്യം വലിയ ചര്‍ച്ചയ്ക്കാണ് വഴി തെളിയിച്ചിട്ടുള്ളത്.

  സ്റ്റേജ് പരിപാടികളിലെ സജീവസാന്നിധ്യം

  സ്റ്റേജ് പരിപാടികളിലെ സജീവസാന്നിധ്യം

  ഓണക്കാലത്ത് പുറത്തിറങ്ങിയിരുന്ന ദേ മാവേലി കൊമ്പത്തുമായി ദിലീപും നാദിര്‍ഷയും എത്താത്ത വേദികള്‍ ചുരുക്കമാണ്. സിനിമയില്‍ ശക്തമായി തുടരുന്നതിനിടയിലും അദ്ദേഹം സ്റ്റേജ് പരിപാടിയിലും സാന്നിധ്യം അറിയിച്ചിരുന്നു. വിവാഹ ശേഷം കാവ്യ മാധവനൊപ്പം ചേര്‍ന്ന് അമേരിക്കയില്‍ സ്റ്റേജ് പരിപാടി നടത്തിയിരുന്നു.

  സംഘാടകനെന്ന നിലയില്‍

  സംഘാടകനെന്ന നിലയില്‍

  സംഘാടകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് ദിലീപ്. ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി സ്റ്റേജ് പരിപാടികള്‍ നയിച്ചതിന്റെ അനുഭവപരിചയവും അദ്ദേഹത്തിനുണ്ട്. അമേരിക്കന്‍ ഷോയെ മുന്നില്‍ നിന്ന് നയിച്ചുവെന്ന് മാത്രമല്ല തന്റേതായ നമ്പറുകളുമായി സ്്‌റ്റേജിലും താരം എത്തിയിരുന്നു.

  പിന്‍മാറ്റത്തിലേക്ക് നയിച്ചത്

  പിന്‍മാറ്റത്തിലേക്ക് നയിച്ചത്

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. സംശയമുനകള്‍ താരത്തിലേക്ക് നീങ്ങുമ്പോഴും അദ്ദേഹം ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യില്ലെന്ന ഉറപ്പ് ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവത്തിന് ശേഷമാണ് അമ്മയിലെ അംഗത്വം ദിലീപിന് നഷ്ടമായത്. പ്രത്യേക യോഗത്തിന് ശേഷം മമ്മൂട്ടിയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  അസാന്നിധ്യം വിനയാവുമോ?

  അസാന്നിധ്യം വിനയാവുമോ?

  അമ്മമഴവില്ലിലെ ദിലീപിന്റെ അസാന്നിധ്യം താരസംഘടനയ്ക്ക് ഒന്നടങ്കം വിനയാവുമെന്നുള്ള സംശയമുന്നയിച്ച് ചില സിനിമാപ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും വിലയിരുത്തലുകളുണ്ട്. ദിലീപിനെ പങ്കെടുപ്പിക്കണമെന്ന്് ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോള്‍ മറുവിഭാഗമാവട്ടെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

  പ്രതിസന്ധിഘട്ടത്തിലെ രക്ഷകന്‍

  പ്രതിസന്ധിഘട്ടത്തിലെ രക്ഷകന്‍

  പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും മലയാള സിനിമയെ രക്ഷിക്കാന്‍ ദിലീപ് നിമിത്തമായിട്ടുണ്ട്. രണ്ടര മാസത്തോളം നീണ്ടുനിന്ന സിനിമാപ്രതിസന്ധിക്ക് വിരാമമാവാന്‍ സഹായിച്ചത് ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളായിരുന്നു. സൂപ്പര്‍ താരങ്ങള്‍ ശ്കതരായി നില കൊള്ളുന്നിടയിലും രക്ഷദ കൗഗ്യം നടത്തിയത് ദിലീപായിരുന്നു.

  ഷൂട്ടിങ് തിരക്കിലാണ്

  ഷൂട്ടിങ് തിരക്കിലാണ്

  രാമലീലയ്ക്ക് ശേഷം ദിലീപ് അഭിനയിച്ച കമ്മാരസംഭവം വിജയകരമായി മുന്നേറുകയാണ്. അടുത്തതായി പ്രൊഫസര്‍ ഡിങ്കനിലേക്കാണ് താരം ജോയിന്‍ ചെയ്തത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് താരമിപ്പോള്‍. അമ്മമഴവില്ലിനെത്തുടര്‍ന്നുള്ള അസ്വാരസ്യങ്ങളൊന്നും ജനപ്രിയനെ ബാധിച്ചിട്ടില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

  ദിലീപ് മാത്രമല്ല കാവ്യയുമില്ല

  ദിലീപ് മാത്രമല്ല കാവ്യയുമില്ല

  ദിലീപും കാവ്യയും നിറഞ്ഞുനിന്നിരുന്ന പരിപാടിയായിരുന്നു മഴവില്ലഴകില്‍ അമ്മ. എന്നാല്‍ ഇത്തവണത്തെ പരിപാടിയില്‍ അസാന്നിധ്യം കൊണ്ടാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. വിവാഹ ശേഷം അമേരിക്കന്‍ പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തി ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. കാവ്യ മാധവനും ഇത്തവണത്തെ അമ്മയുടെ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

  ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ശക്തമായ തിരിച്ചുവരവ്

  ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ശക്തമായ തിരിച്ചുവരവ്

  മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇത്തവണത്തെ പരിപാടിയില്‍ സജീവമായി എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമ്മയുടെ പരിപാടിയില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. സദസ്സിലല്ല ഇത്തവണ വേദിയില്‍ സ്വന്തം പ്രകടനവുമായാണ് താരം എത്തുന്നത്.

  റിഹേഴ്‌സല്‍ പൊടിപൊടിക്കുന്നു

  റിഹേഴ്‌സല്‍ പൊടിപൊടിക്കുന്നു

  അമ്മമഴവില്ലിനായുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. പരിപാടിക്കിടയിലെ റിഹേഴ്‌സലിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന അമ്മമഴില്ലിനായി നമുക്കും കാത്തിരിക്കാം.

  English summary
  ammamazhavillu rehersal going but still there is some issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X