നിഖിൽ അമ്മയറിയാതെ സീരിയലിൽ നിന്ന് മാറാനുള്ള കാരണം ഇതാണോ, താരങ്ങളുടെ വീഡിയോ...
ജനപ്രിയ പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ. 2020 ജൂൺ 22 ന് ആരംഭിച്ച സീരിയൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. നിഖിൽ നായരും ശ്രീതു കൃഷ്ണനുമാണ് പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വന്തം പേരിനെക്കാളും അമ്പാടി, അലീന ടീച്ചർ എന്നാണ് ഇവരെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയാണിവർ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിഖിലിന്റേയും ശ്രീതുവിന്റേയും ലൈവാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി ചോദ്യങ്ങളാണ് ആരാധകർ ഇവരോട് ചോദിച്ചത്. അമ്പാടിയും അലീന ടീച്ചറും മലയാളി അല്ലേ എന്നായിരുന്നു പ്രേക്ഷകരുടെ ഒരു പ്രധാനപ്പെട്ട സംശയം. അതെ എന്നായിരുന്നു താരങ്ങളുടെ ഉത്തരം. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളർന്നതും കേരളത്തിന് പുറത്താണ്. അതുകൊണ്ടാണ് സ്ലാങ്ങ് വ്യത്യാസമെന്നും താരങ്ങൾ പറഞ്ഞു. ശ്രീതു ചെന്നൈയിലും നിഖിൽ ബാംഗ്ലൂരിലുമാണ്.
വിവാഹത്തെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നായിരുന്നു ശ്രീതുവിന്റെ മറുപടി . സീരിയലിൽ നിന്ന് ഇടയ്ക്ക് പോയതിനെ കുറിച്ചും ആരാധകർ അമ്പാടിയോട് ചോദിച്ചിരുന്നു. അലീനയുടെ ടോർച്ചർ താങ്ങാനാവാതെ പോയതാണെന്നും ഇനി ടോർച്ചർ ചെയ്യില്ലെന്ന് ഇറപ്പ് നൽകിയത് കൊണ്ടാണ് മടങ്ങി എത്തിയതെന്നും തമാശരൂപേണ നിഖിൽ പറഞ്ഞു.
അമ്മയറിയാതെ സീരിയലിൽ നിന്ന് നിഖിൽ ഇടയ്ക്ക് മാറി നിന്നിരുന്നു. പകരം അമ്പാടിയായി നടൻ വിഷ്ണു ഉണ്ണികൃഷ്ൺ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. നിഖിലിനെ മടക്കി കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തുകയായിരുന്നു. സോഷ്യൽ മീഡിയിലൂടെയുള്ള പ്രേക്ഷകരുടെ അഭ്യർത്ഥന കനത്തപ്പോൾ നിഖിലിനെ വീണ്ടും മടക്കി കൊണ്ടു വരുകയായിരുന്നു. നടൻ വന്നതിന് ശേഷം റേറ്റിങ്ങിൽ ആദ്യം സ്ഥാനത്ത് പരമ്പര ഇടം പിടിച്ചിരുന്നു.


Click it and Unblock the Notifications