വർഷങ്ങളായി ഒരുമിച്ച് കഴിഞ്ഞ ഗോപി സുന്ദറിന്റെയും അഭയയുടെയും ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് ആരാധകർ

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ച് നിൽക്കുന്ന ഒരു സെൽഫി കഴിഞ്ഞ ദിവസം ഏറെ ചർച്ചയായി. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച സെൽഫിക്ക് താഴെ എഴുതിയിരുന്ന ശീർഷകമാണ്.

'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..' എന്ന ശീർഷകമാണ് ഇരുവരും തങ്ങളുടെ ചിത്രത്തിന് താഴെ നൽകിയിരുന്നത്.
ഇത് ഏറെ ചർച്ചാവിഷയം ആവുകയായിരുന്നു.

abhaya hiranmayi

ഇരുവരും വിവാഹിതരായെന്ന തരത്തിലുള്ള വാർത്തകളും പിന്നീട് പുറത്ത് വന്നു. തുടർന്ന് ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും വേര്‍പിരിഞ്ഞോയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. ഗോപിയും അഭയയും ഒന്നിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളും വീഡിയോയുമെല്ലാം വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മൂന്ന് വര്‍ഷം മുന്‍പായിരുന്നു അഭയ ഹിരണ്‍മയി ഗോപിസുന്ദറിനൊപ്പം ഒന്നിച്ച് ജീവിച്ച് തുടങ്ങിയതിനെക്കുറിച്ച് പറഞ്ഞത്.

2008 മുതല്‍ 2019 വരെ, ഞങ്ങളൊന്നിച്ച് പൊതു ഇടങ്ങളില്‍ ഒത്തിരി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ബന്ധത്തെപ്പറ്റി പരസ്യമായി പ്രതികരിച്ചിരുന്നില്ല. വിവാഹിതനായ ഒരു പുരുഷനുമായി( വിവാഹം എന്നത് അയാള്‍ നിയമപരമായി അകപ്പെട്ട ഒന്ന്) വിവാഹിതനായ ആ വ്യക്തിയും ഞാനും 8 വര്‍ഷമായി ഒന്നിച്ച് ജീവിക്കുകയാണ്. താൻ നേരത്തെ വിവാഹം കഴിച്ചയാളല്ലെന്നും അന്ന് അഭയ കുറിച്ചിരുന്നു.

'ഞാനും ഗോപിയും തമ്മില്‍ 12 വയസ് വ്യത്യാസമുണ്ട്. അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ തീരെ ചെറുതാണ്. ഞങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുന്നു. മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം. ഒരു കുടുംബത്തിന്റെ പേര് ചീത്തയാക്കിയവള്‍ എന്നും വിളിക്കാം.

ഒളിച്ചോട്ടങ്ങള്‍ മടുത്തു. ഇനി പേടിക്കാന്‍ വയ്യ, അതിനാല്‍ എന്റെ പേജിലും ഗോപിയുടെ പേജിലും ഇത് പോസ്റ്റ് ച്യേത്തിട്ടുണ്ട്.' ഇതായിരുന്നു അന്ന് അഭയ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് ശക്തമായ ഭാഷയിലായിരുന്നു ഇരുവരും അന്ന് മറുപടിയേകിയിരുന്നത്.

ചലച്ചിത്രതാരം ബാലയെയായിരുന്നു അമൃത സുരേഷ് ആദ്യം വിവാഹം ചെയ്തിരുന്നത്. 2010ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു ആ വിവാഹമെന്നും പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും അമൃത പറഞ്ഞിരുന്നു. ഇപ്പോൾ പുറത്ത് വന്ന അമൃതയുടെയും ഗോപി സുന്ദറിന്റെയും വിഷയത്തിൽ ബാല പ്രതികരിക്കുകയുണ്ടായി

'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേർ വിളിക്കുന്നു. അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാൻ നന്നായി ഇപ്പോൾ ജീവിക്കുന്നു. അവർ അങ്ങനെ പോവുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം.' എന്നാണ് ബാല പറഞ്ഞത്.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X