twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമൃതയ്ക്ക് ഗോപി സുന്ദറിനോടൊപ്പമുളള ഒരു ചിത്രം പോലും പങ്കുവെയ്ക്കാന്‍ പറ്റുന്നില്ല, കമന്റ് ബോക്‌സ് പൂട്ടി...

    |

    സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന താരദമ്പതികളാണ് ഗോപിസുന്ദറും അമൃത സുരേഷും. ഈ അടുത്തയിടെയായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നായത്. ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഇനിയുള്ള യാത്ര ഒരുമിച്ചാണെന്ന് വെളിപ്പെടുത്തിയത്. താരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം പ്രേക്ഷകര്‍ അറിയുന്നത്. ഇതിന് മുന്‍പ് ഒരു സൂചന പോലും നല്‍കിയിരുന്നില്ല.

     കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പിലിട്ടു, വളരെ മോശമായി പെരുമാറി, അനുഭവം പറഞ്ഞ് ബിജു പപ്പന്‍ കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പിലിട്ടു, വളരെ മോശമായി പെരുമാറി, അനുഭവം പറഞ്ഞ് ബിജു പപ്പന്‍

    'പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍ വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴിയിലേയ്ക്ക്' എന്ന കുറിപ്പോടെയാണ് പുതിയ സന്തോഷം പങ്കുവെച്ചത്. എന്നാല്‍ തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് കാര്യം പിടികിട്ടിയില്ലായിരുന്നു. പിന്നീട് സഹോദരി അഭിരാമി സുരേഷ് ആശംസയുമായി എത്തിയതോടെയാണ് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്.

    'ഇതാണ് എന്റെ അമ്മ', കാത്തിരുന്ന ആ ദിനം വന്നെത്തി; ആ സന്തോഷം പങ്കുവെച്ച് അശ്വിന്‍'ഇതാണ് എന്റെ അമ്മ', കാത്തിരുന്ന ആ ദിനം വന്നെത്തി; ആ സന്തോഷം പങ്കുവെച്ച് അശ്വിന്‍

    വിമർശനം

    പുതിയ ജീവിതത്തിന് ആശംസയെക്കാളും വിമര്‍ശനമായിരുന്നു താരങ്ങള്‍ക്ക് കേള്‍ക്കേണ്ട വന്നത്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ സംഗീത ജീവിതവുമായി മുന്നോട്ട് പോവുകയാണ്.
    തങ്ങള്‍ക്ക്‌ നേരെ ഉയരുന്ന പല വിമര്‍ശനങ്ങളോടും അമൃതയും ഗോപി സുന്ദറും പ്രതികരിക്കാറില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ കമന്റുകള്‍ പരിധിവിടുമ്പോള്‍ പ്രതികരിച്ച് താരങ്ങള്‍ രംഗത്ത് എത്താറുണ്ട്. പലപ്പോഴും ട്രോള്‍ രൂപത്തിലാണ് മറുപടി നല്‍കാറുള്ളത്.

    സുപ്രിയ ആദ്യം വീട്ടിലേയ്ക്ക് വന്നു, രാജുവിന്റെ ഇഷ്ടത്തെ കുറിച്ച് അറിയാമായിരുന്നു; മല്ലിക സുകുമാരന്‍സുപ്രിയ ആദ്യം വീട്ടിലേയ്ക്ക് വന്നു, രാജുവിന്റെ ഇഷ്ടത്തെ കുറിച്ച് അറിയാമായിരുന്നു; മല്ലിക സുകുമാരന്‍

    വിമർശകർക്ക്  മറുപടി

    ജീവിത്തില്‍ ഒരുമിച്ച വിവരം വെളിപ്പെടുത്തിയതിന് പിന്നാലൈ നിരവധി സൈബർ അറ്റാക്ക് ഇരുവര്‍ക്കു നേരിടേണ്ടി വന്നു . തുടക്കത്തില്‍ അമൃതയോ ഗോപി സുന്ദറേ ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇത് കടുത്തപ്പോള്‍ പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി കൊടുക്കുകയായിരുന്നു. ' മറ്റുള്ളവരുടെ വ്യക്തപരമായ ജീവിതത്തില്‍ അഭിപ്രായം പറയുകയും വിലയിരുത്തുകയു ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ പുട്ടും മുട്ടക്കറിയു സമര്‍പ്പിക്കുന്നു' എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്.

    കമന്റ് ബോക്‌സ് മ്യൂട്ട് ചെയ്തു

    ഇപ്പോഴിത തന്റെ ഫേസ്ബുക്ക് കമന്റ് ബോക്‌സ് മ്യൂട്ട് ചെയ്തിരിക്കകയാണ് അമൃത. കഴിഞ്ഞ ദിവസം ഗോപി സുന്ദറിനോടൊപ്പമുള്ള റെക്കോര്‍ഡിംഗ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. രൂക്ഷ വിമര്‍ശനമായിരുന്നു ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് കമന്റ് ബോകസ് മ്യൂട്ട് ചെയ്തത്. ഇതേ ചിത്രം ഗോപി സുന്ദറും സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു.

    ടോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അമൃത. ഭര്‍ത്താവ് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ തന്നെയാണ് അരങ്ങേറ്റം. നെറുകില്‍ സിന്ദൂരം ചാര്‍ത്തി കൊണ്ടാണ് അമൃത റെക്കോഡിംഗിന് പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയി വൈറലാണ്.

    ലൈവ് മ്യൂസിക്കല്‍ ഷോ

    വിവാഹത്തിന് ശേഷം ഇരുവരും ലൈവ് മ്യൂസിക്കല്‍ ഷോയി ഒന്നിച്ചെത്തിയിരുന്നു. പരിപാടി വന്‍ വിജയമായിരുന്നു. ഷോ കഴിഞ്ഞതിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് ഇരുവരും ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തുകയും ചെയ്തു. അമൃതയും ഗോപി സുന്ദറും ആദ്യമായി ഒന്നിച്ച ഷോ കൂടിയായിരുന്നു ഇത്. ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ച് എത്തിയിട്ടില്ല. അമൃതയ്ക്ക സ്വന്തമായൊരു മ്യൂസിക്കല്‍ ബാന്‍ഡ് ഉണ്ട്.

    Recommended Video

    Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat
    അമൃത സുരേഷ്

    റിയാലിറ്റി ഷോയായ ഐഡിയസ്റ്റാര്‍ സിങ്ങറിലൂടെയാണ് അമൃത മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. ഷോയില്‍ വിന്നറാവാന്‍ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ താരത്തിനായി. ബാലയുമായുളള വിവാഹമോചനത്തിന് ശേഷമാണ് അമൃത കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. 2019ലായിരുന്നു ഇരുവരും ബന്ധം വേര്‍പെടുത്തിയത്. അവന്തിക എന്നൊരു മകളുണ്ട്. വിവാഹമോചന്തിന് ശേഷം അമ്മയുടെ സംരക്ഷണയിലാണ് മകള്‍. ബാല വിവാഹിതനാണ്. ഡോ എലിസബത്താണ് ഭാര്യ. പോയ വർഷമായിരുന്നു വിവാഹം

    English summary
    Amritha Suresh Again Face Criticism From Netizens For Her New Photo With Gopi Sunder, Singer Turn off Comment Box,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X