അവളുടെ പ്രായത്തിലേതിനെക്കാളും അനുഭവിച്ച് വന്നതാണ്! ഞങ്ങളുടെ കൊഞ്ചിക്കുട്ടി! പാപ്പുവിനെക്കുറിച്ച് അമൃത സുരേഷ്
അമൃത സുരേഷിന്റെ മകളായ അവന്തിക എന്ന പാപ്പു പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മൂമ്മയ്‌ക്കൊപ്പമായി വ്‌ളോഗിലും സജീവമായിരുന്നു പാപ്പു. ഓവന്‍ടിക്ക ടെയ്ല്‍സ് ബൈ പാപ്പു ചാനലിലൂടെയായും പാപ്പു വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം പങ്കിട്ട വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ആള്‍ക്കാര്‍മാരെ എന്നാണ് പാപ്പു പൊതുവെ പറയുന്നത്. ആ വിളി ഇപ്പോള്‍ കേള്‍ക്കുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ വിളിച്ചതിന് കുറേപേര്‍ വഴക്ക് പറഞ്ഞുവെന്ന് മമ്മി എന്നോട് പറഞ്ഞു. നിങ്ങളെന്താ ഈ ആള്‍ക്കാര്‍മാര്‍ എന്ന് പറയുന്നത്, ഇത് വലിയ കുട്ടിയല്ലേ അങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നിരുന്നു. ഇത് ഞങ്ങളുടെ കൊഞ്ചി കുട്ടിയാണ്, അതൊക്കെ കേട്ടതോടെ ആകെ സങ്കടമായി എന്നായിരുന്നു അമൃത പറഞ്ഞത്.
ഇനി ഞാന്‍ ആരേയും ഒന്നും വിളിക്കുന്നില്ല. ഹലോ മാത്രമേയുള്ളൂ. കുഞ്ഞുകുട്ടിയായിരുന്ന സമയം മുതല്‍ ആള്‍ക്കാര്‍ എന്ന് പറയില്ലായിരുന്നു. ആള്‍ക്കാര്‍മാര്‍ എന്നാണ് പറഞ്ഞിരുന്നത്. ആളുകളെ എന്ന് പറയാന്‍ അറിയില്ലായിരുന്നു. ആള്‍ക്കാര്‍മാര്‍ എന്നൊരു വാക്കില്ലെന്ന് അവള്‍ക്ക് ഇപ്പോഴാണ് മനസിലാവുന്നത്. പുറത്ത് കുറേ ആള്‍ക്കാര്‍മാര്‍ ഉണ്ടല്ലോ എന്നാണ് പറഞ്ഞിരുന്നത്. അത് ഇഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ ആ വിളി നിലനിര്‍ത്തും. അത് സ്‌നേഹമല്ലേ, മമ്മി, എനിക്കറിയില്ലായിരുന്നു ഇങ്ങനെയൊരു വാക്കില്ലെന്ന് എന്നായിരുന്നു പാപ്പു പറഞ്ഞത്. പാപ്പു ഞങ്ങളുടെ വീട്ടിലെ രാജകുമാരിയാണ്. ഞങ്ങളുടെ കൂടെ എല്ലാ സങ്കടങ്ങളിലും, അവളുടെ ഏജില്‍ അനുഭവിക്കേണ്ടതിനും അപ്പുറം പോയിട്ടുള്ള കുട്ടിയാണ്. അത്രയും സ്‌ട്രോംഗായിട്ടുള്ള പില്ലറാണ്. അവളെ ഞങ്ങള്‍ അത്രയും കൊഞ്ചിച്ചാണ് വളര്‍ത്തുന്നത്. മക്കളെ അമ്മമാര്‍ അവരെത്ര വലുതായാലും കൊഞ്ചിക്കില്ലേ എന്നും അമൃത ചോദിച്ചിരുന്നു.

ആ വിളി നിര്‍ത്തരുത്. അത് കേള്‍ക്കാനിഷ്ടമാണ്. അമൃതയുടെ പോലെ തന്നെയായി പാപ്പുവിന്റെയും ശബ്ദം. ഞങ്ങളുടെ ചക്കരക്കുട്ടി എന്ത് വിളിച്ചാലും ഇഷ്ടമാണ്. മോള്‍ അങ്ങനെ തന്നെ വിളിച്ചോളൂ എന്നായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റുകള്‍. അമ്മയും മകളും കൊച്ചിയില്‍ കറങ്ങാനായി പോയ വിശേഷങ്ങളും വ്‌ളോഗിലൂടെ കാണിച്ചിരുന്നു. ഷോപ്പിംഗിനാണോ, കഴിക്കാനാണോ ആദ്യം പോവുന്നതെന്നും പാപ്പു അമൃതയോട് ചോദിക്കുന്നുണ്ടായിരുന്നു. നിനക്കെന്താണ് വേണ്ടത്, അതെല്ലാം ചെയ്യാമെന്നും അമൃത പറഞ്ഞിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ കറങ്ങി നടക്കാനുള്ള പ്ലാനിലാണ് ഞങ്ങള്‍. നല്ല വൈബുള്ള സ്ഥലമാണ്. അവിടെ ചെന്ന് കഴിഞ്ഞുള്ള കാഴ്ചകളുമായിരുന്നു വീഡിയോയുടെ രണ്ടാം ഭാഗത്തിലുണ്ടായിരുന്നത്.


Click it and Unblock the Notifications











