For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അടുത്ത ഓണത്തിനും ഇതേപോലെ ഇരുന്നാൽ മതിയായിരുന്നു, കുഞ്ഞിനെ കളഞ്ഞോ?'; അമൃതയും അഭിരാമിയും പറയുന്നു!

  |

  ഗായകരായും അവതാരകരായും മലയാളികൾക്ക് സുപരിചിതയായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ചേർന്ന് നടത്തുന്ന സംഗീത പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇരുവരും ഒറ്റ മത്സരാര്‍ഥിയായി ബിഗ് ബോസ് മലയാളം സീസണ്‍ 3 ഷോയിലും എത്തിയിരുന്നു.

  അടുത്തിടെയാണ് അമൃത സുരേഷ് താൻ സം​ഗീത സം​വിധായകൻ ​ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ബാലയുമായി വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായത്.

  Also Read: 'രജിനികാന്ത് സിംപിൾ ആണെന്ന് കരുതുന്നവർ മകളെ കാണണം'; ഭാര്യയെക്കുറിച്ച് ധനുഷ് പറഞ്ഞത്

  ബാലയുമായുള്ള ബന്ധത്തിൽ അവന്തിക എന്നൊരു മകളും ​അമൃതയ്ക്കുണ്ട്. ​ഗോപി സുന്ദ‌റുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷം വളരെ വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നുണ്ട് ​അമൃതയും അഭിരാമിയും.

  ചീത്ത വിളികൾ പരിധി വിട്ടപ്പോൾ കഴിഞ്ഞ ദിവസം പ്രതികരിച്ച് അഭിരാമി സുരേഷും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിത തങ്ങളുടെ യുട്യൂബ് വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സഹോദരിമാർ.

  Also Read: അത് കാളിദാസിന്റെ പെണ്ണ് തന്നെയായിരുന്നോ? തരിണിയുടെ കൂടെ ഹോളിഡേ ആഘോഷിക്കുന്ന താരപുത്രന്റെ ചിത്രം വൈറല്‍

  എജി വ്ലോ​ഗ്സ് എന്ന ഇരുവരുടേയും യുട്യൂബ് ചാനലിലാണ് വന്ന കമന്റുകൾ ഉൾക്കൊള്ളിച്ച് റിയാക്ഷൻ വീഡിയോ ചെയ്തത്. 'പതിനഞ്ച് വർഷത്തോളമായി നിങ്ങൾ അമൃത ചേച്ചിയെ കണ്ടുകൊണ്ടിരിക്കുകയല്ലേ. ആ പതിന‍ഞ്ച് വർഷത്തിനിടെ എല്ലാവരുടെ ചിന്തയിലും ഇഷ്ടങ്ങളിലും പ്രവൃത്തിയിലും മാറ്റം വരില്ലേ.'

  'അത് മനസിലാക്കുകയല്ലേ വേണ്ടത് അല്ലാതെ കുറ്റപ്പെടുത്തുകയല്ലല്ലോ. വേണ്ടിടത്ത് പ്രൈവസി കൊടുത്തും മറ്റുള്ളവരുടെ പ്രൈവസി ബഹുമാനിച്ചുമാണ് ഞങ്ങൾ ജീവിക്കുന്നത്', അഭിരാമി ചോദിച്ചു. 'ഞാനൊരു പൂ പിടിച്ച് നിൽക്കുന്ന ഫോട്ടോയിട്ടാലും അമ്പലത്തിൽ പോയാലും പ്രശ്നമാണ്.'

  Also Read: എന്‍എന്‍ പിള്ളയും തിലകനും ഏറ്റുമുട്ടി; ഗോഡ്ഫാദര്‍ ലൊക്കേഷനില്‍ നിന്നും ഇറങ്ങി പോവാന്‍ തയ്യാറായി നടനും

  'അപ്പോൾ വരും കമന്റ് അമൃത സുരേഷ് പൂപിടിച്ച് നിൽക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ച്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണെന്ന് മനസിലാകുന്നില്ല', അമൃത പറഞ്ഞു. 'പുറത്തിറങ്ങാൻ പേടിച്ച് ഞാൻ എന്റെ കോലം വരെ മാറ്റി. ഞാൻ മുമ്പ് എന്തൊരു ഫ്രീക്ക് കുട്ടിയായിരുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും', അഭിരാമി പറഞ്ഞു.

  'മാരേജ് കഴിഞ്ഞോെയെന്ന ചോദ്യത്തിനുള്ള ഉത്തരം സസ്പെൻസാണ്', അമൃത പറഞ്ഞു. 'ഞങ്ങളെ അഹങ്കാരികളെന്ന് വിളിക്കുന്നവരോട് ഞങ്ങൾക്ക് ഒന്നും പറയാനില്ല. നിങ്ങളുടെ ഉള്ളിലുള്ള ദുഷിപ്പല്ലേ ഇത്തരം മോശം കമന്റുകളിലൂടെ പുറത്തേക്ക് വരുന്നത്.'

  'മോശം കമന്റുകൾ ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഞങ്ങളും മനുഷ്യരാണ്. ചോറ് തിന്നുന്നവരാണ്. ഇത് കോമ്പറ്റേറ്റീവ് വേൾഡാണ്. ഞങ്ങൾ‌ കുറച്ച് അഹങ്കാരികളായ നിൽക്കുന്നത് കൊണ്ടാണ് സർവൈവ് ചെയ്യുന്നത്. ഞങ്ങൾ തെറി കമന്റുകൾ ഒഴിവാക്കിയാണ് റിയാക്ട് ചെയ്യുന്നത്. ഒരാൾ സന്തോഷിക്കുന്ന കാണുമ്പോൾ നമ്മളും സന്തോഷിക്കുകയല്ലേ വേണ്ടത്.'

  'അല്ലാതെ അടുത്ത വർഷം ഇവൻ കിടന്ന് കരയണേ എന്നാണോ നമ്മൾ വിചാരിക്കേണ്ടത്. എനിക്ക് വരുന്ന കമന്റുകൾ അടുത്ത ഓണത്തിന് ഇതേപോലെ ഇരുന്നാൽ മതിയായിരുന്നു എന്നൊക്കെയാണ്. എന്ത് മനസാണ് ആ ചിന്തയൊക്കെ. നിങ്ങൾ‌ സന്തോഷമായിരിക്കണം എന്നാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്.'

  'കമന്റിടുന്നവരെല്ലാം ഒരാളെ പ്രേമിച്ച് അയാളെ വിവാഹം ചെയ്തവരൊന്നും അല്ലല്ലോ. ജീവിതത്തിൽ വേദനയനുഭവിച്ചരുന്ന സ്ത്രീ അതിൽ നിന്നും ഒരിക്കലും മോചിതയാകരുത് എന്നാണോ നിങ്ങൾ ആ​ഗ്രഹിക്കുന്നത്. എല്ലാവരേയും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കു. ഞങ്ങളെ ഞങ്ങൾ തന്നെയാണ് പ്രശംസിക്കുന്നത്. നിങ്ങളെല്ലാം വന്ന് തെറിവിളിച്ച് പോകുവല്ലേ.'

  'ഞങ്ങളെ ഒരു ചാക്കിൽ കെട്ടി കൊന്ന് കളഞ്ഞാൽ നിങ്ങൾക്ക് സമാധാനമാകുമോ. വെറുതെ ഞങ്ങൾ ഒരു ഫോട്ടോയിട്ടാൽ വരുന്ന കമന്റ് നിങ്ങൾ കുഞ്ഞിനെ കൊണ്ട് കളഞ്ഞോ എന്നാണ്. കഴിഞ്ഞ ദിവസം നിന്റെ കുട്ടി എവിടെ എന്നാണ് ഒരാൾ ചോദിച്ചത്. പാപ്പുവിനെ ഒരിക്കലും ഇതിലേക്കൊന്നും വലിച്ചഴക്കരുത്' അമൃതയും അഭിരാമിയും കമന്റുകളോട് പ്രതികരിച്ച് പറഞ്ഞു.

  Read more about: amrutha suresh
  English summary
  Amritha Suresh And Sister Abhirami Suresh Reacted To Weird Youtube Comments-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X